കത്വ ഫണ്ട് വെട്ടിപ്പ്: പികെ ഫിറോസിനെതിരെയും സികെ സുബൈറിനെതിരെയും കേസെടുത്തു
കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനും ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിനുമെതിരെ കേസെടുത്തു. കത്വ ഫണ്ട് കേസുമായി ബന്ധപ്പെട്ടാണ് കുന്ദമംഗലം പൊലീസ് കേസെടുത്തിരിക്കുന്നത്. മുന്‍ യൂത്ത് ലീഗ് നേതാവുകൂടിയായ യുസഫ് പടനിലത്തിന്റെ പരാതിയില്‍ ഐപിസി 420 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

കത്വ, ഉന്നാവോ പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നിയമസഹായം നല്‍കുന്നതിനായി ഏകദിന ഫണ്ട് സമാഹരണം നടത്താന്‍ 2018 ഏപ്രില്‍ 19,20 തീയതികളില്‍ സികെ സുബൈര്‍ പത്രത്തില്‍ പരസ്യം നല്‍കി പണം പിരിച്ചുവെന്നാണ് കേസ്. കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അക്കൗണ്ടിലൂടെ ഒരു കോടിയോളം രൂപ പിരിച്ചെടുത്ത് വകമാറ്റി ചെലവഴിച്ചെന്നും 15 ലക്ഷം രൂപ പികെ ഫിറോസ് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് വഞ്ചിച്ചുവെന്നുമാണ് കേസ്.
ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം
പി കെ ഫിറോസിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ അടുക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. 'കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി നടത്തിയ ധനസമാഹരണത്തില്‍ മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് നടത്തിയ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്'. രാജ്യമാകമാനം നൊമ്പരപ്പെട്ട കത്വ, ഉന്നാവ് പീഢനക്കേസുകളിലെ ഇരകളുടെ പേരില്‍പോലും സംഭരിച്ച തുക തട്ടിച്ചെടുത്തു എന്നത് ഭീകരവും മനുഷ്യത്വരഹിതവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
മനം കുളിര്‍പ്പിച്ച് പായല്‍ രാജ്പുത്ത്; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications