കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്വ പണപ്പിരിവ് ആരോപണം; പികെ ഫിറോസിനും സുബൈറിനും എതിരെ അന്വേഷണം നടത്തുമെന്ന് കെടി ജലീൽ

Google Oneindia Malayalam News

തിരുവനന്തപുരം; കത്വ കേസുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിൽ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ ഉയർന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി കെടി ജലീൽ. ഫിറോസിനെ കൂടാതെ ആരോപണം ഉയർന്ന സുബൈറിനെതിരേയും അന്വേഷണം നടത്തും. ഇരുവരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്നും മന്ത്രി മാതൃഭൂമി ന്യീസിനോട് പ്രതികരിച്ചു.

യൂത്ത് ലീഗ് നേതാക്കൻമാരുടെ അവിഹിത സമ്പാദ്യം, വീടുകൾ, വിദേശയാത്രകൾ എന്നിവയെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരും. ഈ ആരോപണങ്ങൾ തേഞ്ഞ് മാഞ്ഞ് പോകുമെന്ന് നേതാക്കൾ കരുതേണ്ടെന്നും ജലീൽ പറഞ്ഞു. 39 ലക്ഷം പിരിച്ചുവെന്നാണ് പറയുന്നത്. മലപ്പുറത്ത് പിരിവ് നടത്തിയിട്ടില്ലെന്നാണ് പാർട്ടി മുഖപത്രം പറഞ്ഞത്. എന്നാൽ താൻ പങ്കെടു്ത പള്ളിയിൽ പിരിവ് നടത്തിയിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.

cover4-1612331

ഗുജറാത്ത് ഫണ്ടും സുനാമി ഫണ്ടും അന്ന് ലീഗാണ് പിരിച്ചത്. അതിൽ കുറ്റകരമായ അനാസ്ഥയായിരുന്നു അവർ കാണിച്ചത്. അതിനെ ചോദ്യം ചെയ്തതിനാലാണ് താൻ പുറത്താക്കപ്പെട്ടതെന്നും ജലീൽ പറഞ്ഞു. പിരിച്ചതിൻ്റെ കണക്കുകൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ലീഗ് തയ്യാറാകാണമെന്ന് മന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
യൂത്ത് ലീഗിനെതിരെ ഫേസ്ബുക്കിലൂടെയും മന്ത്രി വിമർശനം ഉയർത്തിയിരുന്നു.

സുനാമിയും ഗുജറാത്തും കത്വവയും ലീഗിലെ പിഴിയന്മാര്‍ക്ക് പണപ്പിരിവിനുള്ള ഉല്‍സവങ്ങളാണെന്നും പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്ന പഴമൊഴി ഒരിക്കല്‍ കൂടി ശരിയാവുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കത്വ, ഉന്നാവ് പെൺകുട്ടികൾക്കായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവിൽ അട്ടിമറി നടന്നെന്ന് യൂത്ത് ലീഗ് ദേശീയ സമിതി അംഗം കൂടിയായ യൂസഫ് പടനിലമാണ് ആരോപണം ഉന്നയിച്ചത്. ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറിയില്ലെന്നും യൂസഫ് ആരോിച്ചിരുന്നു.

വിടി ബൽറാമിനെ തൃത്താലയിൽ പൂട്ടും; കിടിലൻ നീക്കവുമായി സിപിഎം, ടിപി ഷാജി സ്ഥാനാർത്ഥി?വിടി ബൽറാമിനെ തൃത്താലയിൽ പൂട്ടും; കിടിലൻ നീക്കവുമായി സിപിഎം, ടിപി ഷാജി സ്ഥാനാർത്ഥി?

'റഹീം ഇറങ്ങിയാൽ ഇബ്രാഹിം കുഞ്ഞ് തറപറ്റും'; കളമശേരി സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ്? നിർണായക നീക്കം'റഹീം ഇറങ്ങിയാൽ ഇബ്രാഹിം കുഞ്ഞ് തറപറ്റും'; കളമശേരി സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ്? നിർണായക നീക്കം

കർഷക സമരം; ഗസിപൂർ അതിർത്തിയിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘത്തെ തടഞ്ഞ് പോലീസ്കർഷക സമരം; ഗസിപൂർ അതിർത്തിയിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘത്തെ തടഞ്ഞ് പോലീസ്

Recommended Video

cmsvideo
ഈ തിരഞ്ഞെടുപ്പിൽ ഫിറോസ് മത്സരിക്കുമോ ?അവസാന ഉത്തരമിതാ

English summary
kathwa unavo fund mis appropriation; will conduct enquiry against pk firos says kt jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X