ശബരിമല മാളികപ്പുറത്തിനടുത്ത് കതിന പൊട്ടി അപകടം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു
ശബരിമല: ശബരിമലയില്‍ കതിന പൊട്ടിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മാളികപ്പുറത്തിനടുത്താണ് കതിന പൊട്ടി അപകടമുണ്ടായത്. കതിന നിറയ്ക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ചെങ്ങന്നൂര്‍ സ്വദേശി എ ആര്‍ ജയകുമാര്‍, പാലക്കുന്ന് സ്വദേശികളായ അമല്‍, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
പൊട്ടിത്തെറിയുണ്ടായ സമയത്ത് ജീവനക്കാരൊഴികെ മറ്റാരും ഇവിടെ ഉണ്ടായിരുന്നില്ല. കതിന നിറയ്ക്കുന്ന ജീവനക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications