അധ്യാപികയുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസ്: യുവാവ് അറസ്റ്റില്‍!! കാരണം കേട്ട് പോലീസ് ഞെട്ടി
കേസുമായി ബന്ധപ്പെട്ട് നെയ്യാര്‍ ഡാം പോലീസിന് ലഭിച്ച വിവരങ്ങളില്‍ അല്‍പ്പം സംശയമുണ്ടായിരുന്നു.
തിരുവനന്തപുരം: അധ്യാപികയുടെ ദേഹത്ത് ആസിഡ് ഒഴിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ അധ്യാപികയെ ശല്യപ്പെടുത്തിയിരുന്ന യുവാവിനെ തന്നെയാണ് പിടികൂടിയിരിക്കുന്നത്. ആസിഡ് ആക്രമണം നടത്താനുള്ള കാരണം യുവാവ് പോലീസിനോട് പറഞ്ഞു.
അധ്യാപികയെ തനിക്ക് ഇഷ്ടമായിരുന്നുവെന്നാണ് പ്രതി പറയുന്നത്. ആസിഡ് വാങ്ങിയ സ്ഥലവും ഒളിച്ചിരുന്നതുമെല്ലാം പ്രതി വെളിപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. പ്രതിയെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത് സിസിടിവി പരിശോധനകളാണ്. ക്രൂരകൃത്യത്തിന് യുവാവിനെ പ്രേരിപ്പിച്ച കാര്യമാണ് പോലീസിനെ ആശ്ചര്യപ്പെടുത്തിയത്...

സംഭവം കാട്ടാക്കടയില്‍
കാട്ടാക്കടയില്‍ കഴിഞ്ഞ ദിവസമാണ് സ്വകാര്യസ്കൂള്‍ അധ്യാപികയ്ക്ക് നേരെ ആക്രമണമുണ്ടായത്. സ്കൂട്ടറില്‍ വരികയായിരുന്ന യുവതിക്ക് നേരെ യുവാവ് ആസിഡ് ആക്രമണം നടത്തുകയായിരുന്നു.

അധ്യാപികയെ ഇഷ്ടം
സംഭവത്തില്‍ കാട്ടാക്കട പന്നിയോട് സ്വദേശി സുധീഷ് വേണുഗോപാല്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് അധ്യാപികയോട് ഇഷ്ടമുണ്ടായിരുന്നുവത്രെ. ഇക്കാര്യം പറഞ്ഞ് ഇയാള്‍ അധ്യാപികയെ ശല്യപ്പെടുത്തിയിരുന്നു.

ഒളിഞ്ഞിരുന്ന് ആക്രമണം
മന്തിക്കളം സ്വദേശി മോഹന്‍-ലില്ലിക്കുട്ടി ദമ്പതികളുടെ മകളും ആര്യനാട് സ്വകാര്യ സ്കൂളിലെ അധ്യാപികയുമായ ജീന മോഹനാണ് ആക്രമണത്തിന് ഇരയായത്. ജീന വീട്ടിലേക്ക് വരുന്നതിനിടയില്‍ യുവാവ് ഒളിഞ്ഞിരുന്ന് ആസിഡ് ഒഴിക്കുകയായിരുന്നുവത്രെ.

വിവാഹം കഴിക്കണം
അധ്യാപികയെ വിവാഹം കഴിക്കണമെന്നായിരുന്നു സുധീന്റെ ആവശ്യം. ഇയാള്‍ അധ്യാപികയോട് ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധ്യാപിക നിരസിച്ചു.

വീട്ടുകാര്‍ ഇടപെട്ടു
പിന്നീടും ഇയാള്‍ പലതവണ പിന്തുടര്ന്നു അധ്യാപികയെ ശല്യപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം അധ്യാപിക വീട്ടില്‍ അറിയിച്ചതോടെ യുവാവ് പ്രകോപിതനായി.

മുഖത്തും ദേഹത്തും
തുടര്‍ന്നാണ് തച്ചന്കോടി കരിംപൊത്താന് വളവിന് സമീപം ഒളിഞ്ഞിരുന്നു സ്കൂട്ടറില്‍ വരികയായിരുന്നു അധ്യാപികയുടെയ മുഖത്തേക്കും ദേഹത്തും ആസിഡ് ഒഴിച്ചത്. അധ്യാപികയുടെ ശരീരത്തില്‍ മാരകമായി പൊള്ളലേറ്റിട്ടുണ്ട്.

കട തിരിച്ചറിഞ്ഞു
പന്നിയോടുള്ള കടയില്‍ നിന്നാണ് പ്രതി ആസിഡ് വാങ്ങിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ് പോലീസ്. അധ്യാപിക പതിവായി വരാറുള്ള സമയം യുവാവ് മനസിലാക്കി വച്ചിരുന്നു.

ശത്രുക്കളാരുമില്ല
അധ്യാപികയുടെ വിവാഹം മുടക്കാനാണ് താന്‍ ആസിഡ് ഒഴിച്ചതെന്ന് പ്രതി സമ്മതിച്ചുവെന്ന് പോലീസ് അറിയിച്ചു. മഖത്തും ശരീരത്തിലും പൊള്ളലേല്‍പ്പിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ശത്രുക്കളാരുമില്ലെന്നാണ് അധ്യാപികയുടെ വീട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നത്.

സിസിടിവി ക്യാമറയില്‍ വ്യക്തം
സംഭവം നടന്ന പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചരുന്നു. ഇതില്‍ സുധീഷിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

മൊഴിയെടുത്തു
കൈക്കും കഴുത്തിനുമാണ് അധ്യാപികയ്ക്ക് പൊള്ളലേറ്റിരുന്നത്. മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അധ്യാപികയുടെ വീട്ടുകാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആളുമാറിയെന്ന് സംശയിച്ചു
കേസുമായി ബന്ധപ്പെട്ട് നെയ്യാര്‍ ഡാം പോലീസിന് ലഭിച്ച വിവരങ്ങളില്‍ അല്‍പ്പം സംശയമുണ്ടായിരുന്നു. അധ്യാപികയെ നേരത്തെ ആരും ശല്യപ്പെടുത്തിയിരുന്നില്ലെന്നായിരുന്നു വിവരങ്ങള്‍. ആളുമാറി ആക്രമിച്ചതാകാമെന്ന് പോലീസ് നിഗമനത്തില്‍ എത്തിയിരുന്നു. പിന്നീടാണ് പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications