• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പീഡനവാർത്ത കേട്ട് 9 വയസുകാരിക്ക് സംശയം! അമ്മയുടെ മറുപടിക്ക് പിന്നാലെ കുട്ടിയുടെ വെളിപ്പെടുത്തൽ

  • By ഡെന്നീസ്

തിരുവനന്തപുരം: പീഡനം എന്തെന്ന് അമ്മ പറഞ്ഞു കൊടുത്തതിന് പിന്നാലെ തന്നെ ഉപദ്രവിച്ച വൃദ്ധനെക്കുറിച്ച് ഒൻപതു വയസുകാരി അമ്മയോട് പറഞ്ഞു. തുടർന്ന് മാതാവിന്റെ പരാതിയിൽ 65കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

മഞ്ജു വാര്യർ മാപ്പു പറയുമോ? സിനിമയിലെ രംഗങ്ങൾ തിരിച്ചടിയായി! മുഖ്യമന്ത്രിക്ക് പരാതി... സെൻസർ ബോർഡും

പെണ്ണുകാണലിൽ ഇഷ്ടമായി; നിശ്ചയത്തിന് വന്നപ്പോൾ ആളുമാറി! ആകെ പൊല്ലാപ്പ്! കാസർകോട് സംഭവിച്ചത്...

തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവമുണ്ടായത്. ഒൻപതു വയസുകാരിയുടെ അമ്മയുടെ പരാതിയിൽ കൊണ്ണിയൂർ ഉറിയാകോട് താന്നിയോട് ബഥേൽ ഭവനിൽ സത്യദാസി(65)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടിവിയിലെ പീഡനവാർത്തകൾ കണ്ടാണ് ഒൻപതു വയസുകാരി അമ്മയോട് പീഡനമെന്തെന്ന് സംശയം ചോദിച്ചത്. കുട്ടിയുടെ ചോദ്യത്തിൽ നിന്നും അമ്മ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് കാര്യങ്ങൾ മനസിലാക്കി കൊടുത്തു.

കുട്ടിക്ക് സംശയം...

കുട്ടിക്ക് സംശയം...

ടിവിയിലെ പീഡനവാർത്തകൾ കണ്ടാണ് പെൺകുട്ടി പീഡനം എന്താണെന്ന് അമ്മയോട് സംശയം ചോദിച്ചത്.

പിന്നെ എല്ലാം പറഞ്ഞു...

പിന്നെ എല്ലാം പറഞ്ഞു...

പീഡനമെന്തെന്ന കുട്ടിയുടെ ചോദ്യത്തിൽ നിന്ന് ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുത്തു.

മാതാവ് ഞെട്ടി...

മാതാവ് ഞെട്ടി...

പീഡനമെന്തെന്ന് അമ്മ മനസിലാക്കി കൊടുത്തതോടെയാണ് കുട്ടി തനിക്കുണ്ടായ അനുഭവം വിവരിച്ചത്. കുട്ടിയുടെ വെളിപ്പെടുത്തൽ കേട്ട് മാതാവ് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.

മിഠായി നൽകി...

മിഠായി നൽകി...

മിഠായി നൽകി പരിചയത്തിലായ സത്യദാസ്, തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നായിരുന്നു പെൺകുട്ടി അമ്മയോട് പറഞ്ഞത്.

സത്യദാസിനെതിരെ...

സത്യദാസിനെതിരെ...

കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് വീട്ടുകാരുമായും ബന്ധുക്കളുമായും സംസാരിച്ച ശേഷമാണ് മാതാവ് കാട്ടാക്കട പോലീസിൽ പരാതി നൽകിയത്.

പോക്സോ നിയമം...

പോക്സോ നിയമം...

കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചതിന് സത്യദാസിനെ കാട്ടാക്കട പോലീസ് ഉടൻതന്നെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English summary
kattakada police arrested old man in a pocso case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more