കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടുകുക്കെയില്‍ കൊല്ലപ്പെട്ട കര്‍ണ്ണാടക സ്വദേശിയുടെ അച്ഛനില്‍ നിന്ന് ഡിഎന്‍എ പരിശോധനക്ക് രക്തസാമ്പിള്‍ ശേഖരിച്ചു

  • By Desk
Google Oneindia Malayalam News

പെര്‍ള: പെര്‍ള കാട്ടുകുക്കെ പര്‍ളത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കര്‍ണ്ണാടക സ്വദേശിയുടെ അച്ഛനും ബന്ധുവും ഇന്ന് രാവിലെ ബദിയടുക്ക സ്റ്റേഷനിലെത്തി. അച്ഛനില്‍ നിന്ന് ഡിഎന്‍എ പരിശോധനക്കായി രക്തസാമ്പിള്‍ ശേഖരിച്ചു. ഗദഗ റോണ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അരുണാസിയിലെ ശരണപ്പ(26)യുടെ മൃതദേഹമാണ് കാട്ടുകുക്കെയിലെ പറമ്പില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ 30നാണ് അഴുകിയ നിലയിലുള്ള മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.

ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം; ധാര്‍മ്മിക ആദര്‍ശ രാഷ്ട്രീയത്തിനേല്‍ക്കുന്ന കനത്ത പ്രഹരം-കുമ്മനംശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം; ധാര്‍മ്മിക ആദര്‍ശ രാഷ്ട്രീയത്തിനേല്‍ക്കുന്ന കനത്ത പ്രഹരം-കുമ്മനം

മൃതദേഹം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് പരിയാരത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം അവിടെ സംസ്‌കരിച്ചിരുന്നു. പിന്നീട് വസ്ത്രം നോക്കി ബന്ധുക്കളും കൂടെ ജോലി ചെയ്യുന്നവരുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. എന്നാല്‍ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഡിഎന്‍എ പരിശോധന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ശരണപ്പയുടെ അച്ഛന്‍ ദേവപ്പ, ബന്ധു ശ്രീകാന്ത് എന്നിവരാണ് ഇന്ന് രാവിലെ ബദിയടുക്ക സ്റ്റേഷനിലെത്തിയത്.

dna

ദേവപ്പയില്‍ നിന്ന് രക്തസാമ്പിളുകള്‍ ശേഖരിച്ചു. തലക്കേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കൊലയാളിയെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെയും ആയിട്ടില്ല.
English summary
kattukukayil death-collected sample for dna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X