Get Updates
Get notified of breaking news, exclusive insights, and must-see stories!

കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണ സംഖ്യ 39

നിലമ്പൂര്‍: ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂചി കണ്ടെടുത്തു. ഇതോടെ മരിച്ചവകുടെ എണ്ണം 39 ആയി. ഇനി 20 പേരെ കൂടി കണ്ടെത്താനുണ്ട്. തിരച്ചിലിനായി ഇന്ന് ജിപിആര്‍ സംവിധാനം എത്തിക്കും. ജിപിആര്‍ എത്തിക്കുന്നതോടെ വേഗത്തില്‍ തന്നെ തിരച്ചില്‍ തുടരാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

landslidedd

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള തിരച്ചിലാണ് ഇവിടെ നടക്കുന്നത്. എന്നാല്‍ അത് ദുഷ്കരമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റഡാര്‍ സംവിധാനം എത്തിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്താവളത്തില്‍ കരിപ്പൂരിലാണ് റഡാര്‍ എത്തിക്കുക. ഭൂചലന മേഖലയില്‍ ഫലപ്രദമായി ഉപയോഗിച്ച് വിജയിച്ചിട്ടുള്ള സംവിധാനമാണ് ജിപിആര്‍.കഴിഞ്ഞ വ്യാഴാഴ്ച്ച എട്ട് മണിയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഉണ്ടായത് .

അതേസമയം ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുപേര്‍ക്കായി തെരച്ചില്‍ തുടരുന്ന വയനാട് പുത്തുമലയിലും ജിപിആര്‍ സംവിധാനം എത്തിക്കും. ദുരിതത്തില്‍ പെട്ട എല്ലാവരേയും സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്നും മന്ത്രി എകെ ബാലന്‍ അറിയിച്ചു.


കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+