കവളപ്പാറയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി! തിരച്ചില്‍ നിര്‍ത്തി സൈന്യം
മലപ്പുറം: ഉരുള്‍പൊട്ടലുണ്ടായ കവളപ്പറായില് നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഇനി 16 പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഭൂഗര്‍ഭ റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് ഇവിടെ തിരച്ചില്‍ നടത്തുന്നത്.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള തിരച്ചിലായിരുന്നു കവളപ്പാറയില്‍ നടത്തിയിരുന്നത്. എന്നാല്‍ ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്കരമായിരിക്കുകയാണ്. ഇതോടെ ഇന്നലെയോടെ ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാര്‍ സംവിധാനം ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്താവളത്തില്‍ കരിപ്പൂരില്‍ എത്തിച്ചത്. ഭൂചലന മേഖലയില്‍ ഫലപ്രദമായി ഉപയോഗിച്ച് വിജയിച്ചിട്ടുള്ള സംവിധാനമാണ് ജിപിആര്‍.
മണ്ണിനടിയിലേക്ക് അയച്ച സിഗ്നലുകള്‍ തിരികെ സ്വീകരിച്ച് വിശകലനം ചെയ്ത് ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് കണ്ടെത്തുക. എന്നാല്‍ ചെളി നിറഞ്ഞ മണ്ണില്‍ ഭൂഗര്‍ഭ റഡാര്‍ ഫലപ്രദമാകുമോ എന്നത് വ്യക്തമല്ല. അതേസമയം അപകടം നടന്ന് പത്ത് ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ തിരച്ചില്‍ മതിയാക്കി സൈന്യം മടങ്ങി. ഇന്നലെ മൂന്ന് മൃതദേഹങ്ങളാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയത്.കഴിഞ്ഞ വ്യാഴാഴ്ച്ച എട്ട് മണിയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഉണ്ടായത് .
അതേസമയം ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുപേര്‍ക്കായി തെരച്ചില്‍ തുടരുന്ന വയനാട് പുത്തുമലയിലും ജിപിആര്‍ സംവിധാനം എത്തിക്കും. ഇന്ന് പുത്തുമലയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. അപകടം നടന്നതിന്റെ ഒന്നര കിമി അകലെ സൂചി്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് പറയിടുക്കില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇനി ആറ് പേരെ കൂടി ഇവിടെ നിന്ന് കണ്ടെത്തേണ്ടതുണ്ട്.
കേരളത്തിന് ഒരു കൈ സഹായം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications