കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവളപ്പാറയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി! തിരച്ചില്‍ നിര്‍ത്തി സൈന്യം

Google Oneindia Malayalam News

മലപ്പുറം: ഉരുള്‍പൊട്ടലുണ്ടായ കവളപ്പറായില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഇനി 16 പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഭൂഗര്‍ഭ റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് ഇവിടെ തിരച്ചില്‍ നടത്തുന്നത്.

 landsla7

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള തിരച്ചിലായിരുന്നു കവളപ്പാറയില്‍ നടത്തിയിരുന്നത്. ​എന്നാല്‍ ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്കരമായിരിക്കുകയാണ്. ഇതോടെ ഇന്നലെയോടെ ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാര്‍ സംവിധാനം ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്താവളത്തില്‍ കരിപ്പൂരില്‍ എത്തിച്ചത്. ഭൂചലന മേഖലയില്‍ ഫലപ്രദമായി ഉപയോഗിച്ച് വിജയിച്ചിട്ടുള്ള സംവിധാനമാണ് ജിപിആര്‍.

മണ്ണിനടിയിലേക്ക് അയച്ച സിഗ്നലുകള്‍ തിരികെ സ്വീകരിച്ച് വിശകലനം ചെയ്ത് ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് കണ്ടെത്തുക. എന്നാല്‍ ചെളി നിറഞ്ഞ മണ്ണില്‍ ഭൂഗര്‍ഭ റഡാര്‍ ഫലപ്രദമാകുമോ എന്നത് വ്യക്തമല്ല. അതേസമയം അപകടം നടന്ന് പത്ത് ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ തിരച്ചില്‍ മതിയാക്കി സൈന്യം മടങ്ങി. ഇന്നലെ മൂന്ന് മൃതദേഹങ്ങളാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയത്.കഴിഞ്ഞ വ്യാഴാഴ്ച്ച എട്ട് മണിയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഉണ്ടായത് .

അതേസമയം ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുപേര്‍ക്കായി തെരച്ചില്‍ തുടരുന്ന വയനാട് പുത്തുമലയിലും ജിപിആര്‍ സംവിധാനം എത്തിക്കും. ഇന്ന് പുത്തുമലയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. അപകടം നടന്നതിന്‍റെ ഒന്നര കിമി അകലെ സൂചി്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് പറയിടുക്കില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇനി ആറ് പേരെ കൂടി ഇവിടെ നിന്ന് കണ്ടെത്തേണ്ടതുണ്ട്.

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
kavalappara 43 bodies discoverd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X