കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവളപ്പാറ: റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഫലം കണ്ടില്ല!! ഇനിയും കണ്ടെത്താനുള്ളത് 16 പേരെ

Google Oneindia Malayalam News

മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനുള്ള അവസാന ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലും ഫലം കണ്ടില്ല. പ്രദേശത്ത് വെള്ളത്തിന്‍റെ അളവ് കൂടുതലായതോടെയാണ് ശ്രമം പരാജയപ്പെട്ടത്.

landslidekottakkunu

അത്യാധുനിക ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാറായിരുന്നു തിരച്ചിലിന് എത്തിച്ചത്. എന്നാല്‍ വെള്ളം കൂടിയതോടെ ജിപിആര്‍ ഉപയോഗിച്ചുള്ള തിരച്ചിലിന് തടസം നേരിടുകയായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള തിരച്ചിലായിരുന്നു കവളപ്പാറയില്‍ നടത്തിയിരുന്നത്. ​എന്നാല്‍ ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്കരമായിരിക്കുകയായിരുന്നു. ഇതോടെ ഇന്നലെയോടെ ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാര്‍ സംവിധാനം ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്താവളത്തില്‍ കരിപ്പൂരില്‍ എത്തിച്ചത്.

അതേസമയം ഇന്ന് നടത്തിയ തിരച്ചിലില്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 46 ആയി. കഴിഞ്ഞ വ്യാഴാഴ്ച്ച എട്ട് മണിയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഉണ്ടായത് .

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
Kavalappara 46 bodies discovered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X