കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളവപ്പാറ ദുരന്തം; ഒരു മുന്നറിയിപ്പു പോലും കിട്ടിയില്ലെന്ന് നാട്ടുകാർ,ആളുകളെ ഒഴിപ്പിക്കാൻ കഴിഞ്ഞില്ല!

Google Oneindia Malayalam News

മലപ്പുറം: കളവപ്പാറ ദുരത്തിന് ഇത്രയം ആഘാതം ഉണ്ടാകാൻ കാരണം കൃത്യമായി മുന്നറിയിപ്പ് നൽകാൻ സാധിക്കാത്തതാണെന്ന് പരക്കെ ആക്ഷേപം. ഈ രണ്ടാം പ്രളയകാലത്ത് ഏറ്റവും ഭീതിദമായ ദുരന്തം ഏറ്റുവാങ്ങിയ ഭൂമിയാണ് കവളപ്പാറയെന്ന്. വിദഗ്‍ധമായ രക്ഷാപ്രവർത്തനം വേണ്ട മേഖലയായിരുന്നു ഇത്. ദുരന്ത നിവാരമ സേനയ്ക്ക് കൈകാര്യം ചെയ്യാനാകുന്നതിന് അപ്പുറത്താണ് ഇവിടുത്തെ സ്ഥിതി.

<strong>അവസാന ആളിനെ കണ്ടെത്തും വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് ഫയർഫോർസ് മേധാവി!</strong>അവസാന ആളിനെ കണ്ടെത്തും വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് ഫയർഫോർസ് മേധാവി!

രണ്ടോ പോലീസുകാർ വന്ന് രണ്ട് വീടുകളിലോ മറ്റോ കയറി മുന്നറിയിപ്പ് നൽകി മടങ്ങിയെന്നും, മൈക്ക് കെട്ടി ഒരു അനൗൺസ്മെന്‍റ് പോലുള്ള നടപടികളൊന്നും ഉണ്ടായിരുന്നതേയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതാണ് ദുരന്തത്തിന് ആഘാതം കൂടാൻ കാരണം. ഉരുൾപൊട്ടലുണ്ടായി എന്ന വിവരം മലപ്പുറത്തെ ഫയർഫോഴ്‍സിനെ വിളിച്ച് പറഞ്ഞപ്പോൾ ഉടൻ വരാൻ കഴില്ലെന്ന് പറഞ്ഞതായും നാട്ടുകാർ ആരോപിക്കുന്നു.

Flood

കൃത്യമായ വിവരങ്ങൾ ഇല്ലാതെ വരാൻ കഴിയില്ലെന്നായിരുന്നു ഫയർഫോർസ് പറഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്. പ്രൂഫ് ചോദിച്ചെന്നും അവർ പറഞ്ഞു. മൊബൈലിന് റേഞ്ച് പോലും കഷ്ടിയായിരുന്നു ഇവിടെ. ഇവിടെ നിന്ന് ഞങ്ങളെന്ത് പ്രൂഫ് കൊടുക്കാനാണെന്നാണെന്ന് നാട്ടുകാർ പറയുന്നു. ദുരന്തമുണ്ടായി മൂന്നാം ദിവസം സൈന്യം രക്ഷാപ്രവർത്തനത്തിന് പങ്കു ചേരുന്നുണ്ട്. ഇതുവരെയായി 11 മൃതദേഹങ്ങളാണ് കവളപ്പാറയുൽ കണ്ടെടുത്തത്.
English summary
Kavalappara landslide: No proper alert given to people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X