കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവിയൂര്‍ പൊന്നമ്മയെ പിറകേനടന്നു ശല്യം ചെയ്തു, ഒടുവില്‍ കാര്‍ തല്ലിത്തകര്‍ത്തു... എന്താണ് കാരണം?

കവിയൂര്‍ പൊന്നമ്മയുടെ മുന്‍ ഡ്രൈവര്‍ ആയ ജിതീഷും രവിയും ചേര്‍ന്നാണ് കാര്‍ തകര്‍ത്തത്

Google Oneindia Malayalam News

തിരുവനന്തപുരം: മലയാള സിനിമയുടെ അമ്മ ആരാണെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേ ഉണ്ടാവൂ... കവിയൂര്‍ പൊന്നമ്മ. ഇതുവരെ ഒരു ആരോപണവും കേള്‍പിക്കാത്ത അപൂര്‍വ്വ സിനിമ താരങ്ങളില്‍ ഒരാളാണ് കവിയൂര്‍ പൊന്നമ്മ.

എന്നാല്‍ ആ കവിയൂര്‍ പൊന്നമ്മയുടെ കാര്‍ അടിച്ചു തകര്‍ത്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു സംഭവം.

കാര്‍ അടിച്ചു തകര്‍ത്തത് ഇപ്പോള്‍ നടന്ന കാര്യമാണ്. എന്നാല്‍ അതിന് മുമ്പ് തന്നെ കവിയൂര്‍ പൊന്നമ്മയെ അക്രമികള്‍ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. എന്താണ് സംഭവം?

മുന്‍ ഡ്രൈവര്‍

മുന്‍ ഡ്രൈവര്‍

കവിയൂര്‍ പൊന്നമ്മയുടെ മുന്‍ ഡ്രൈവര്‍ ജിതീഷും സുഹൃത്ത് രവിയും ചേര്‍ന്നാണ് കാര്‍ തല്ലിത്തകര്‍ത്തത്. തിരുവനന്തപുരം പുളിമൂട്ടിലെ സ്വകാര്യ ഹോട്ടലിന് മുന്നില്‍ വച്ചായിരുന്നു സംഭവം.

ശല്യം

ശല്യം

കവിയൂര്‍ പൊന്നമ്മയെ ജിതീഷും സുഹൃത്തും നിരന്ത്രമായി ശല്യം ചെയ്ത് വരികയായിരുന്നു. ഷൂട്ടിങ് സെറ്റുകളില്‍ പോലും ഇത് സംഭവിച്ചിരുന്നു എന്നാണ് പറയുന്നത്.

കാരണം

കാരണം

മാസങ്ങള്‍ക്ക് മുമ്പ് ജിതീഷിനെ ജോലിയില്‍ നിന്ന് കവിയൂര്‍ പൊന്നമ്മ പിരിച്ചു വിട്ടിരുന്നു. അതിന്റെ ദേഷ്യത്തിലായിരുന്നു ഈ ശല്യം ചെയ്യലും കാര്‍ അടിച്ച് തകര്‍ക്കലും എല്ലാം.

പിരിച്ചുവിട്ടു

പിരിച്ചുവിട്ടു

എന്തിനാണ് കവിയൂര്‍ പൊന്നമ്മ ജിതീഷിനെ പിരിച്ചു വിട്ടത്? കടുത്ത സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനായിരുന്നു അത്. എന്നിട്ടാണ് ജിതീഷ് ഇങ്ങനെ ഒരു പ്രതികാരം ചെയ്തത്.

സ്ഥിരം പരിപാടി

സ്ഥിരം പരിപാടി

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് ശേഷം കവിയൂര്‍ പൊന്നമ്മയെ ജിതീഷ് ശല്യപ്പെടുത്തുന്നത് സ്ഥിരം സംഭവം ആയിരുന്നു. താമസിക്കുന്ന ഹോട്ടലുകളില്‍ ചെന്നും ഇത് ആവര്‍ത്തിച്ചു.

കല്ലുകൊണ്ട്

കല്ലുകൊണ്ട്

തിരുവനന്തപുരത്തെ ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാര്‍ ആണ് ജിതീഷും രവിയും ചേര്‍ന്ന് തകര്‍ത്ത്. കല്ലുകൊണ്ട് ഇടിച്ചാണ് കാറിന് കേടുപാട് വരുത്തിയത്.

പരാതി

പരാതി

സംഭവത്തെ തുടര്‍ന്ന് കവിയൂര്‍ പൊന്നമ്മ വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കി. ശല്യപ്പെടുത്തിയതിനും കാര്‍ നശിപ്പിച്ചതിനും ആണ് പരാതീ നല്‍കിയത്.

 അറസ്റ്റ്

അറസ്റ്റ്

കവിയൂര്‍ പൊന്നമ്മയുടെ പരാതിയെ തുടര്‍ന്ന് ജിതീഷിനേയും വിയേയും പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

English summary
Kaviyoor Ponnamma's Car destroyed: Two arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X