കവിയൂര്‍, കിളിരൂര്‍ പെണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തി ആര്‍ ശ്രീലേഖ; പരാമര്‍ശം യൂട്യൂബ് ചാനലില്‍
കൊച്ചി: കിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളിലെ ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തി മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ. തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് ആര്‍ ശ്രീലേഖ ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത്. അരമണിക്കൂര്‍ ദൈര്‍ഘ്യത്തിലാണ് കിളിരൂര്‍, കവിയൂര്‍ കേസുകളിലെ പീഡന വിവരങ്ങള്‍ ആര്‍ ശ്രീലേഖ വിശദീകരിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരേയും ശ്രീലേഖ വീഡിയോയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കിളിരൂര്‍ പെണ്‍കുട്ടിയുടെ മരണത്തിന് കാരണം ഡോക്ടര്‍മാരുടെ അനാസ്ഥയാണ് എന്നും പെണ്‍കുട്ടിവദനയില്‍ പുളഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ വേണ്ടത് ചെയ്തില്ല എന്നും ശ്രീലേഖ പറയുന്നു.

കിളിരൂര്‍ കേസ് നാള്‍വഴികള്‍ എന്ന തലക്കെട്ടോടെ നല്‍കിയ വീഡിയോയിലാണ് ശ്രീലേഖയുടെ പീഡനകേസ് ഇരയുടെ ഐഡന്റിറ്റി വെളിവാക്കുന്ന പരാമര്‍ശം നടത്തിയത്. പീഡനക്കേസുകളില്‍ ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ഐഡന്റിറ്റി വ്യക്തമാക്കുന്ന ഒന്നും വെളിപ്പെടുത്തരുത് എന്നാണ് നിയമം അനുശാസിക്കുന്നത്.

എന്നാല്‍ ശ്രീലേഖ വീഡിയോയില്‍ ഇരയുടെ പേരും മാതാപിതാക്കളുടെ പേരും വെളിപ്പെടുത്തുന്നുണ്ട്. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. കിളിരൂര്‍ കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ ശ്രീലേഖ വീഡിയോയില്‍ പറയുന്നുണ്ട്. പിന്നീട് കവിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പേരും ശ്രീലേഖ പറയുന്നുണ്ട്.

നേരത്തെ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ ന്യായീകരിച്ചുള്ള ശ്രീലേഖയുടെ വീഡിയോ ഏറെ വിവാദമായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടില്ല എന്ന് വാദിക്കുന്ന തരത്തിലായിരുന്നു മുന്‍ ജയില്‍ ഡി ജി പി കൂടിയായ ശ്രീലേഖയുടെ വീഡിയോ. കേസില്‍ ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയതാണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.

ദിലീപിന്റെ ജയിലിലെ അവസ്ഥ കണ്ട് സഹതാപം തോന്നിയെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നത് എന്നായിരുന്നു അവര്‍ പറഞ്ഞത്. നടിയെ ആക്രമിച്ച പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ല എന്നും പള്‍സര്‍ സുനിയുടെ ഭാഗത്ത് നിന്ന് മുമ്പും ഇത്തരം പ്രവൃത്തികള്‍ ഉണ്ടായിട്ടുണ്ട് എന്നും ശ്രീലേഖ ആരോപിച്ചിരുന്നു.

ജയിലിന് അകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പൊലീസുകാരന്‍ ആണെന്നും ശ്രീലേഖ പറഞ്ഞിരുന്നു. 1987 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥയാണ് ആര്‍. ശ്രീലേഖ. കോട്ടയം, ചേര്‍ത്തല, എന്നിവിടങ്ങളില്‍ എ.എസ്.പി.യായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991-ല്‍ കേരളത്തിലെ ആദ്യ വനിത ജില്ല പോലീസ് മേധാവിയായി ശ്രീലേഖ ആലപ്പുഴയില്‍ സ്ഥാനമേറ്റു.

പത്തനംതിട്ട ,തൃശ്ശൂര്‍ ജില്ലകളില്‍ലും പൊലീസ് മേധാവിയായി. നാല് വര്‍ഷത്തോളം സി ബി ഐ കൊച്ചി യൂണിറ്റില്‍ ജോലി ചെയ്തിരുന്നു. 2020 ഡിസംബര്‍ 31-നാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. സംസ്ഥാനത്തെ ആദ്യ വനിതാ ഐ പി എസ് ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡി ജി പി പദവിയിലെത്തുന്ന ആദ്യ വനിത ഐ പി എസ് ഉദ്യോഗസ്ഥയുമാണ് ആര്‍ ശ്രീലേഖ.
നിറചിരിയില്‍ ഗ്ലാമറസായി പൂനം ബജ്‌വ; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications