മാഡം കാവ്യ തന്നെ, പക്ഷെ ബുദ്ധികേന്ദ്രം....വീണ്ടും ഞെട്ടിച്ച് സുനി, സസ്പെന്‍സ് തീരുന്നില്ല
തന്‍റെ മാഡം കാവ്യ തന്നെയെന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോള്‍ വെളിപ്പെടുത്തി
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിനു പിന്നിലെ മാഡം കാവ്യാ മാധവനാണെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍. തന്റെ മാഡം കാവ്യ തന്നെയാണെന്നാണ് സുനി മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

ബുദ്ധികേന്ദ്രം കാവ്യയല്ല
തന്റെ മാഡം കാവ്യാ മാധവന്‍ തന്നെയാണെന്ന് വെളിപ്പെടുത്തിയ സുനി എന്നാല്‍ സംഭവത്തിനു പിന്നിലെ ബുദ്ധികേന്ദ്രം മറ്റൊരാലാണെന്ന് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു ഈ പ്രതികരണം.

എന്റെ മാഡം കാവ്യ
തന്റെ മാഡം കാവ്യ തന്നെയാണെന്നാണ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ സുനി പറഞ്ഞത്. താന്‍ ഇക്കാര്യം നേരത്തേ തന്നെ പറഞ്ഞിട്ടുണ്ടല്ലോയെന്നും സുനി കൂട്ടിച്ചേര്‍ത്തു.

കോടതിയിലെത്തിച്ചത് മറ്റൊരു കേസില്‍
2011ല്‍ പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയും മുന്‍കാല നായികയുമായ നടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസിലാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ വീണ്ടും കോടതിയിലെത്തിച്ചത്.

മാഡം നടി
മാഡമെന്നത് കെട്ടുകഥയല്ലെന്നും ഇവര്‍ ആരാണെന്ന് താന്‍ വെളിപ്പെടുത്തുമെന്നുമാണ് സുനി നേരത്തേ പറഞ്ഞത്. മാഡം സിനിമാ നടിയാണെന്നും ഇയാള്‍ സൂചിപ്പിച്ചിരുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്തിയത്
യുവനടിയെ കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് മാഡത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നുവെന്നും സുനി പറഞ്ഞിരുന്നു.

16നുള്ളില്‍ വെളിപ്പെടുത്തും
മാഡം ആരാണെന്നത് ഈ മാസം 16നുള്ളില്‍ ആലുവയിലുള്ള വിഐപി തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തുമെന്ന് സുനി നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ 16ന് കോടതിയിലെത്തിച്ചപ്പോള്‍ ഇയാള്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തിയില്ല.

കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും
കേസില്‍ നേരത്തേ കാവ്യയെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്.












Click it and Unblock the Notifications