• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാവ്യ മാധവനും നിക്കിയും മഡോണയും ജയസൂര്യയും ഒക്കെ ഭയങ്കര 'റിസ്‌ക്' ആണ്... സൂക്ഷിച്ചാൽ കൊള്ളാം

  • By Desk

കൊച്ചി: ഇന്റര്‍നെറ്റില്‍ സെലിബ്രിറ്റികളെ തിരയാത്തവര്‍ കുറവായിരിക്കും. സെലിബ്രിറ്റി വാര്‍ത്തകളും ഗോസിപ്പുകളും ആളുകള്‍ക്ക് ഏറെ താത്പര്യമുള്ള കാര്യമാണ്.

എന്നാല്‍ വളരെ സൂക്ഷിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ സെലിബ്രിറ്റികളെ തിരഞ്ഞ് പോയാല്‍ ചിലപ്പോള്‍ സൂപ്പര്‍ പണി കിട്ടും. വൈറസ്സുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറുകളേയും സ്മാര്‍ട്ട് ഫോണുകളേയും കീഴടക്കിക്കളയും.

ഇന്റല്‍ കോര്‍പ്പറേഷന്റെ സുരക്ഷാ വിഭാഗമായ മക്കാഫീ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. നമ്മുടെ കാവ്യാ മാധവനും, ജയസൂര്യയും, നിക്കി ഗില്‍റാണിയും, മഡോണയും പാര്‍വ്വതിയും ഒക്കെ ഇന്റര്‍നെറ്റില്‍ പണി തരാന്‍ സാധ്യതയുളളവരാണ്.

സൊനാക്ഷി സിന്‍ഹ

സൊനാക്ഷി സിന്‍ഹ

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കുടുങ്ങാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള പേര് ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയാണ് എന്നാണ് സര്‍വ്വേ പറയുന്നത്. ദേശീയ തലത്തില്‍ നോക്കുമ്പോള്‍ 11.11 ശതമാനം ആണ് വൈറസ് ആക്രമണ സാധ്യത.

കാവ്യ മാധവന്‍

കാവ്യ മാധവന്‍

മലയാളത്തിലെ മാത്രം കാര്യം എടുത്ത് നോക്കിയാല്‍ കാവ്യ മാധവന്‍ എന്ന പേരിനാണ് കൂടുതല്‍ റിസ്‌ക് ഉള്ളത്. 11 ശതമാനമാണത്രെ കാവ്യയുടെ പേര് സെര്‍ച്ച് ചെയ്താല്‍ വൈറസ് ആക്രമണത്തിനുള്ള സാധ്യത

ജയസൂര്യ

ജയസൂര്യ

മലയാളത്തിന്റെ വേഴ്‌സറ്റൈല്‍ ആക്ടര്‍ ആണ് ജയസൂര്യ. എന്നാല്‍ ജയസൂര്യയുടെ പേര് തിരഞ്ഞാലും വൈറസ് പണികിട്ടാന്‍ സാധ്യതയുണ്ട്. കേരളത്തിലെ കണക്കില്‍ ഇത് 10.33 ശതമാനം ആണ്.

നിവിന്‍ പോളി

നിവിന്‍ പോളി

മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള യുവതാരം ആണ് നിവിന്‍ പോളി. തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിക്കുന്ന നിവിന്‍ പോളിയേയും ഇന്റര്‍നെറ്റില്‍ അത്രയധികം സ്‌നേഹിക്കാതിരിക്കുന്നതാണ് നല്ലത്. 9.33 ശതമാനം ആണ് റിസ്‌ക്.

മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍

ഒരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തി തന്റെ സ്ഥാനം നിര്‍ണയിച്ച താരമാണ് മഞ്ജു വാര്യര്‍. ദിലീപുമായുളള വിവാഹ ബന്ധം വേര്‍പെടുത്തിയതും മഞ്ജുവിനെ ഇന്റര്‍നെറ്റ് ലോകത്തിന്റെ പ്രിയപ്പെട്ടവളാക്കി. അതുകൊണ്ട് തന്നെ മഞ്ജുവിനെ തിരയുന്നതിലും റിസ്‌ക് കൂടുതാണ്- 8.33 ശതമാനം.

പാര്‍വ്വതി

പാര്‍വ്വതി

തന്നെ പാര്‍വ്വതി മേനോന്‍ എന്ന് വിളിക്കണ്ട, പാര്‍വ്വതി എന്ന് വിളിച്ചാല്‍ മതി എന്ന് പറഞ്ഞ നടിയാണ്. കഴിഞ്ഞ തവണത്തെ മികച്ച നടിയ്ക്കുള്ള പുരസ്‌കാര ജേതാവ്. പാര്‍വ്വതിയുടെ പേര് തിരഞ്ഞാല്‍ കേരളത്തിലെ കണക്ക് പ്രകാരം പാര്‍വ്വതിയുടെ റിസ്‌ക് 8.17 ശതമാനം ആണ്. തമിഴകവും മലയാളവും ചേര്‍ത്ത് കണക്കെടുത്താലും ആദ്യത്തെ നാല് പേരില്‍ പാര്‍വ്വതിയുണ്ട്.

നയന്‍താര

നയന്‍താര

മലയാളത്തില്‍ നിന്ന് പോയി അന്യഭാഷകളില്‍ താരമായ നടിയാണ് നയന്‍താര. എന്നാല്‍ ഇതുവരെ മക്കാഫിയുടെ പട്ടികയില്‍ ഇടംപിടിക്കാതിരുന്ന നയന്‍സ് ഇത്തവണ കടന്നുകൂടിയിട്ടുണ്ട്. മലയാളത്തിന്‍ റെ കാര്യത്തിലാണെങ്കില്‍ റിസ്‌ക് 8.17 ശതമാനം ആണ്. തമിഴക താരങ്ങളുടെ കണക്കില്‍ 8.5 ശതമാനവും.

നമിതപ്രമോദ്

നമിതപ്രമോദ്

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയായ നമിത പ്രമോദിന്റെ പേരും വൈറസ് പരത്താന്‍ ചിലര്‍ ഉപയോഗിക്കുന്നുണ്ട്. 7.67 ശതമാനം ആണ് വൈറസ് ആക്രമണ സാധ്യത.

മമ്മൂട്ടി

മമ്മൂട്ടി

സൂപ്പര്‍ താരങ്ങളാരും ഈ പട്ടികയില്‍ മുന്‍ നിരയില്‍ ഇല്ലെന്നതാണ് രസകരമായ കാര്യം. അവരെയൊന്നും വൈറസ് പരത്തുന്നവര്‍ക്ക് വേണ്ടെന്ന് തോന്നുന്നു. മമ്മൂട്ടിയുടെ പേര് തിരയുമ്പോള്‍ വൈറസ് ആക്രമണ സാധ്യത 7.5 ശതമാനം ആണ്.

പൃഥ്വിരാജ്

പൃഥ്വിരാജ്

യുവതാരങ്ങളിലെ സൂപ്പര്‍ താരം ആണ് പൃഥ്വിരാജ്. ഇന്റര്‍നെറ്റ് നന്നായി തിരയപ്പെടുന്ന പേരാണ്. പൃഥ്വിരാജിന്റെ പേര് തിരയുമ്പോള്‍ വൈറസ് ആക്രമണ സാധ്യത 7.33 ശതമാനം ആണ്.

റീമ

റീമ

റീമ കല്ലിങ്ങലിന്റെ സിനിമകളൊന്നും അടുത്തായി പുറത്തിറങ്ങിയിട്ടില്ല. പക്ഷേ ഇന്റര്‍നെറ്റില്‍ നന്നായി തിരയപ്പെടുന്ന പേരുകളില്‍ ഒന്നാണ് റീമയുടേത്. അതുകൊണ്ട തന്നെ 7.17 ശതമാനം വൈറസ് ആക്രമണ സാധ്യതയുണ്ട്.

സായി പല്ലവി

സായി പല്ലവി

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായിത്തീര്‍ന്ന താരമാണ് സായി പല്ലവി. സായി പല്ലവിയുടെ പേരിലും മാല്‍വെയറുകള്‍ കറങ്ങി നടക്കുന്നുണ്ട്. വൈറസ് ആക്രമണ സാധ്യത 7 ശതമാനം ആണ്.

ഇഷ തല്‍വാര്‍

ഇഷ തല്‍വാര്‍

തട്ടത്തിന്‍ മറയത്ത് ഫെയിം ഇഷ തല്‍വാറിന്റെ പേരിലും മാല്‍വെയറുകള്‍ ഒരുപാടുണ്ട്. വൈറസ് ആക്രമണ സാധ്യത ഏഴ് ശതമാനം ആണെന്നാണ് പറയുന്നത്.

നിക്കി ഗില്‍റാണി

നിക്കി ഗില്‍റാണി

കേരളം/മലയാളത്തിലെ മാത്രം കാര്യങ്ങളായിരുന്നു ഇതുവരെ പറഞ്ഞത്. മലയാളികളുടെ പ്രിയങ്കരിയായ നിക്കി ഗില്‍റാണിയുടെ പേര് തിരയുമ്പോഴാണ് തമഴകവും കേരളവും ചേര്‍ന്നുള്ള കണക്കില്‍ ഏറ്റവും അധികം വൈറസ് പിടികൂടാനുള്ള സാധ്യത എന്നാണ് റിപ്പോര്‍ട്ട്. നിക്കിയുടെ ഓണ്‍ലൈന്‍ റിസ്‌ക് ശതമാനം 9.7 ആണ്

അമല പോള്‍

അമല പോള്‍

അലമ പോളിന്റെ പേര് ഇത്തവണ മലയാളം സെലിബ്രിറ്റികളുടെ പട്ടികയില്‍ ല്ല. പക്ഷേ തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഉണ്ട്.

 മഡോണ

മഡോണ

പ്രേമം ഫെയിം മഡോണ സെബാസ്റ്റിയന്‍ ആ വിവാദ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ മുഴുവന്‍ പ്രശസ്തയായി. മഡോണയുടെ പേര് തിരയുമ്പോഴും സൂക്ഷിക്കേണ്ടതുണ്ട്. തെന്നിന്ത്യയിലെ സെലിബ്രിറ്റികളുടെ കണക്കെടുത്താല്‍ ഓണ്‍ലൈന്‍ റിസ്‌ക് കൂടുതലുള്ളവരില്‍ മൂന്നാം സ്ഥാനം മഡോണയ്ക്കാണ്. 8.17 ശതമാനം.

അജിത്ത്

അജിത്ത്

ഒരു കാര്യം ഉറപ്പാണ്. വനിത സെലിബ്രിറ്റികളുടെ പേരിലാണ് മാല്‍വെയറുകള്‍ ഏറേയും പാറി നടക്കുന്നത്. എന്നാല്‍ തമിഴകത്തിന്റെ സ്വന്തം അജിത്തും ഈ പട്ടികയില്‍ മുന്‍നിരയില്‍ എത്തിയിട്ടുണ്ട് ഇത്തവണ. 7.33 ശതമാനാണ് അജിത്തിന്റെ പേര് തിരയുമ്പോഴുള്ള ഓണ്‍ലൈന്‍ റിസ്‌ക്.

ഫര്‍ഹാന്‍ അക്തര്‍

ഫര്‍ഹാന്‍ അക്തര്‍

വിഖ്യാത സിനിമ ഗാന രചയിതാവും കവിയും ആയ ജാവേദ് അക്തറിന്റേയും നടി ശബാന ആസ്മിയുടേയും മകനാണ് ഫര്‍ഹാന്‍ അക്തര്‍. ബോളിവുഡിലെ സൂപ്പര്‍ സംവിധായകനും തിരക്കഥാകൃത്തും. പക്ഷേ ദേശീയതലത്തില്‍ ഏറ്റവും അധികം മാല്‍വെയര്‍ കിട്ടാന്‍ സാധ്യതയുള്ള തിരച്ചില്‍ പേരുകളില്‍ രണ്ടാം സ്ഥാനം ഫര്‍ഹാന് ആണ്.

കരീന കപൂര്‍

കരീന കപൂര്‍

ബോളിവുഡിലെ എവര്‍ഗ്രീന്‍ നായിക എന്ന രീതിയില്‍ പേരെടുത്തുകൊണ്ടിരിക്കുകയാണ് കരീന കപൂര്‍. കരീനയുടെ പേര് തിരഞ്ഞാലും നിങ്ങള്‍ക്ക് പണി കിട്ടാന്‍ സാധ്യതയുണ്ട്. 8.67 ശതമനം ആണ് ഓണ്‍ലൈന്‍ റിസ്‌ക്

ടൈഗര്‍ ഷെറോഫ്

ടൈഗര്‍ ഷെറോഫ്

ബോളിവുഡിലെ റഫ് ആന്‍ട് ടഫ് താരമായിരുന്ന ജാക്കി ഷെറോഫിന്റെ മകനാണ് ടൈഗര്‍ ഷെറോഫ്. ഭാഗ് എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ ടൈഗര്‍ ആരാധകരെ സൃഷ്ടിച്ചു. ദേശീയ തലത്തില്‍ നോക്കിയാല്‍ ഏറ്റവും അധികം ഓണ്‍ലൈന്‍ റിസ്‌കുള്ള ബോളിവുഡ് താരങ്ങളില്‍ നാലാം സ്ഥാനത്താണ് ടൈഗര്‍ ഷെറോഫിന്റെ പേര്.

English summary
Looking for information about our favourite celebrities online may be a risky task. The security firm, McAfee has published its annual list of names to highlight the potential online risks surrounding celebrity interest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X