മഞ്ജുവിനെ കളഞ്ഞത് പോലെ ദിലീപ് ഒരുദിവസം നിന്നെയും കളഞ്ഞിട്ട് പോകും...

  • By: Kishor
Subscribe to Oneindia Malayalam

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ദിലീപും കാവ്യ മാധവനും ഒരുമിച്ച ചിത്രമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും. ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ മുതല്‍ ആളുകള്‍ ദീലീപിനെയും കാവ്യയെയും പിന്നെയും തുടങ്ങിയോ എന്ന് ചോദിച്ച് കളിയാക്കുകയും ചെയ്തു. തുടങ്ങി എന്ന് അധികം വൈകാതെ കാലം തെളിയിച്ചു.

Read Also: ദിലീപ് മജ്‌നു, കാവ്യ മാധവന്‍ ലൈല.. താരവിവാഹത്തെപ്പറ്റി മറ്റ് നാട്ടുകാരും പത്രങ്ങളും പറയുന്നത് ഇങ്ങനെ...

രസം അതല്ല, വെറുമൊരു പ്രണയകഥയല്ല എന്ന കാപ്ഷനോടെ വന്ന പിന്നെയും എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജിലെ കവര്‍ ചിത്രം. പോസ്റ്ററില്‍ കാവ്യയും ദിലീപും മാത്രം. സിനിമ പോലെ തന്നെ ഇരുവരും തമ്മിലുള്ള ബന്ധവും വെറുമൊരു പ്രണയകഥയല്ല എന്ന് തെളിഞ്ഞതോടെ ആളുകള്‍ കാവ്യയുടെ പേജില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തുകയാണ്. അതില്‍ ചിലത് ഇങ്ങനെയാണ്.

കേരള സമൂഹം നിങ്ങളെ വിലയിരുത്തുന്നത്

കേരള സമൂഹം നിങ്ങളെ വിലയിരുത്തുന്നത്

ഇപ്പോള്‍ ഹണിമൂണ്‍ ആസ്വാദനത്തിലായിരിക്കും. ഈ ആളും ആരവവുമെല്ലാം ഒഴിയുമ്പോള്‍ തിരക്കുകളെല്ലാം അടങ്ങിയിട്ടു സമയം കിട്ടുമ്പോള്‍ വിവാഹ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്ത ചാനലുകളിലെ കമന്റു ബോക്‌സുകളിലൂടെ ഒന്ന് സഞ്ചരിക്കുക അപ്പോളറിയാം കേരള സമൂഹം നിങ്ങളെ ഇപ്പോള്‍ എങ്ങനെ വിലയിരുത്തുന്നു എന്ന്. എന്റെ ഇഷ്ട്ടപ്പെട്ട മലയാള നടികളുടെ ലിസ്റ്റില്‍ നിങ്ങളും ഉണ്ടായിരുന്നു ഇപ്പോള്‍ ഞാനും നിങ്ങളെ വെറുക്കുന്നു.

കാവ്യ മാധവന്‍ ഖേദിക്കുമെന്ന്

കാവ്യ മാധവന്‍ ഖേദിക്കുമെന്ന്

പെങ്ങളെ നിങ്ങള്‍ ഖേദിക്കും. ദിലീപ് എന്ന ലോക ഫ്രോഡിനെ കല്യാണം കഴിച്ച പെങ്ങള്‍ അറിയുക അന്നന്ന് കാണുന്നതിനെ തേടി പോവുന്നവനാണ് അവന്‍ എന്ന് നാളെ പെങ്ങളേക്കാളും സൗന്ദര്യം ഉള്ള നടിമാര്‍ വന്നാല്‍ താങ്കള്‍ക്കും മഞ്ജു മാഡത്തിന്റെ ഗതിയാകും

മനഃസാക്ഷിക്കുത്ത് കൊണ്ടല്ലേ

മനഃസാക്ഷിക്കുത്ത് കൊണ്ടല്ലേ

എല്ലാ വിശേഷങ്ങളും ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തും അഭിപ്രായങ്ങള്‍ക്കു മറുപടി പറഞ്ഞും ഇരുന്ന കാവ്യാ സ്വന്തം കല്യാണ വിശേഷം ഷെയര്‍ ചെയ്യാഞ്ഞതു മനഃസാക്ഷിക്കുത്ത് കൊണ്ടാണെന്നു കരുതുന്നു നിഷ്‌കളങ്കത മനസ്സിലാണ് ഉണ്ടാകേണ്ടത്...എഴുതി ഫലിപ്പിക്കുന്നതിലല്ല. ഞാന്‍ നിങ്ങളുടെ പേജിന്റെ ലൈക് പിന്‍വലിക്കുന്നു.

തീരെ മോശമായിപ്പോയി ദിലീപേ

തീരെ മോശമായിപ്പോയി ദിലീപേ

നിങ്ങളെ സ്വന്തം പോലെ കൊണ്ടു നടന്ന ഞങ്ങളെ കൊഞ്ഞനം കുത്തി കാണിച്ചത് നന്നായില്ല ദിലീപേ നിന്നെ കല്യാണം കഴിച്ചതുക്കൊണ്ട് മാത്രം കരിയര്‍ നഷ്ടപ്പെട്ട ഒരു നടിയുണ്ട്. മലയാളികള്‍ നിനക്ക് മുന്‍പ് നെഞ്ചിലേറ്റിയ നടി. അവള്‍ തിളങ്ങി നിന്ന സമയത്താണ് നിന്നെ കല്യാണം കഴിച്ച് സ്വന്തം കരിയര്‍ തൊലച്ചത്. ഞങ്ങളുടെ സ്വന്തം മഞ്ജു വാര്യര്‍.

എങ്ങനെ ആവരുതെന്നതിന് ഉദാഹരണം

എങ്ങനെ ആവരുതെന്നതിന് ഉദാഹരണം

ഒരു സ്ത്രീ എങ്ങനെ ആയിരിക്കണമെന്ന് മജ്ഞൂ വാര്യരും, ഒരു സ്ത്രീ ഒരിക്കലും ഇങ്ങനെ ആവരുതന്ന് കാവ്യാ മാധവനും തെളിയിക്കുന്നു. മറ്റൊരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചു കൊണ്ട് ആണോടി നിനക്ക് ജീവിതം ഉണ്ടാക്കേണ്ടത്... മഞ്ജുവിന്റെ ഉപേക്ഷിച്ച മാതിരി ഒരു ദിവസം ഇയാള്‍ നിന്നെയും വലിച്ചെറിയും. നോക്കിക്കോ.

അച്ഛനും അനുജത്തിക്കും ആശംസകള്‍

അച്ഛനും അനുജത്തിക്കും ആശംസകള്‍

കാവ്യ എന്റെ അനുജത്തിയാണ് -ദിലീപേട്ടന്‍. ദിലീപേട്ടന് അഛന്റെ സ്ഥാനമാണ് - കാവ്യ മാധവന്‍. വിവാഹിതരായ അച്ഛനും അനുജത്തിക്കും ആശംസകള്‍. ഇത്രയും കാലം സഹോദരനായി കൊണ്ട് നടന്ന യുവാവിനെ ഭര്‍ത്താവാക്കി യുവതി മാതൃകയായി

കഥ അല്ലിതു ജീവിതം

കഥ അല്ലിതു ജീവിതം

ദിലീപ് കെട്ടുമ്പോള്‍ ചാനലില്‍ ലൈവ്. പാവപ്പെട്ടവന്‍ രണ്ടാമതൊന്നു കെട്ടിയാല്‍ കഥ അല്ലിതു ജീവിതം. നീണ്ട കാലത്തെ കള്ളനും പോലീസും കളിക്ക് ശേഷം കാസ്സ്രോട്ടെ പുതിയാപ്പിള ആയ ദിലീപിനും, കാവ്യക്കും കാസ്സ്രോട്ടാരെ വിവാഹമംഗളാശംസകള്‍.

അവനവന്റെ കാര്യം നോക്കി ജീവിക്കൂ

അവനവന്റെ കാര്യം നോക്കി ജീവിക്കൂ

ഒടുക്കത്തെ വിമര്‍ശനം... രണ്ടു പേര്‍ കല്യാണം കഴിച്ചതിന്... സ്വതന്ത്ര ഇന്ത്യയില്‍ ഇത് ആദ്യത്തെ സംഭവമാണല്ലോ ഇത്... അവര്‍ക്കോ അവരുടെ വീട്ടുകാര്‍ക്കോ ഇല്ലാത്ത ഉദരവേദനയാണ് ഈ ടീംസിന്... അവനവന്റെ കാര്യം നോക്കി ജീവിക്കൂ

നിശാലിനും ചോദിക്കാനാളുണ്ട്

നിശാലിനും ചോദിക്കാനാളുണ്ട്

നിഷ്‌കളങ്കതയുടെ പര്യായമായ കാവ്യ മാധവന്‍ എന്തിനു വേണ്ടി ആദ്യം ഒരുത്തനെ കല്യാണം കഴിച്ചു? എല്ലാവരും മഞ്ജു വാര്യരെ പറ്റി മാത്രം ചിന്തിക്കുന്നു. അന്ന് ഈ പറഞ്ഞ മാധ്യമങ്ങളും മലയാളി സമുഹവും ആ പാവത്തിനെ പിച്ചി ചീന്തി. എന്തായാലും രണ്ടു ജീവിതങ്ങള്‍ നശിപ്പിച്ചിട്ട് അവര്‍ വിവാഹിതരായി... അതും ഏട്ടനെപ്പോലെ കരുതിയ ഒരുത്തനെ!

സദാചാരക്കാര് പോയി പണി നോക്കട്ടെ

സദാചാരക്കാര് പോയി പണി നോക്കട്ടെ

ഇപ്പൊ വരും കുറെ സദാചാരക്കാര് ദിലീപ് ചൈതത് മോശമായി പോയി എന്നും പറഞ്ഞു അവര്‍ അവരുടെ വീട്ടുകാരുടെ സമ്മദത്തോടെയും ദിലിപിന്റെ മോളുടെയും ഇഷ്ടപ്രകാരമാണ് പിന്നെ മഞ്ജു എവിടെയും പരാതി പറഞ്ഞു കണ്ടില്ല പിന്നെ നിങ്ങള്‍ക്ക് ഒക്കെ എന്താ രണ്ടു ദിവസം കഴിഞ്ഞാല്‍ ഈ വാര്‍ത്തയും അവസാനിക്കും വീണ്ടും ക്യുവിലേക്കും നോട്ടിലെക്കും വരാം

സപ്പോര്‍ട്ട് കാവ്യ മാധവന്‍

സപ്പോര്‍ട്ട് കാവ്യ മാധവന്‍

ഞാന്‍ കാവ്യാ മാധവനെ സപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ തമ്മില്‍ കല്യാണം കഴിച്ചതിന് ആര്‍ക്കാ ഇത്ര കഴപ്പ് . അവര്‍ ജീവിക്കട്ടെ. അത് തീരനുമാനിക്കേണ്ടത് അവര്‍ ആണ് അല്ലാതെ നമ്മള്‍ അല്ല. ഓരോരോ വട്ടന്മാര്‍ . അല്ല പിന്നെ. നിങ്ങള്‍ സ്വന്തം കുടുംമ്പത്തിലെ തെറ്റ് കുറ്റങ്ങള്‍ കണ്ടെത്തി തിരുത്താന്‍ നോക്കൂ.. ദിലീപിനേം കാവ്യയേം അവരെ പാട്ടിന് വിട്ടേക്ക്..!

ദൈവം അനുഗ്രഹിക്കട്ടെ

ദൈവം അനുഗ്രഹിക്കട്ടെ

ചേക്കിലെ മാധവനെയും രുഗ്മിണിയെയും പോലെ ഒരുമിച്ച് ജീവിതാവസാനം വരെ കഴിയാന്‍ ദൈവം അനുഗ്രഹിക്കട്ടെ.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ ഇതാഗ്രഹിച്ചിരുന്നു. ഒരു ആണും പെണ്ണും കല്യണം കഴിച്ചു അതിനു നാട്ടുകാര്‍ക്ക് എന്തിനാണ് ഇത്രക്ക് കുരുപൊട്ടാന്‍ മഞ്ജുവും ദിലീപും പിരിഞ്ഞു, പിന്നെ എന്താണ് പ്രശനം കഷ്ട്ടം

English summary
Kavya Madhavan Facebook page cover image and its reaction.
Please Wait while comments are loading...