'കാവ്യ ലൈഫിൽ അത്രയും പാവം, മഞ്ജു പോയതോടെ ടു ഇൻ വണ്‍, മീനാക്ഷിയെ വഴക്ക് പറയാത്തതിന് കാരണവും';ദീലീപ് പറഞ്ഞത്
2015 ലാണ് ദിലീപും മഞ്ജു വാര്യരും തമ്മിൽ വേർപിരിയുന്നത്. മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടൊരു വിവാഹമോചനം കൂടിയായിരുന്നു ഇരുവരുടേതും. എന്തുകൊണ്ട് തങ്ങൾ പിരിഞ്ഞുവെന്നതിന് ഒരിക്കൽ പോലും താരങ്ങൾ മനസ് തുറന്നിട്ടില്ല. തീർത്തും വ്യക്തിപരമായ കാര്യങ്ങളാണ് വിവാഹമോചനത്തിന് പിന്നിലെന്നാണ് ദിലീപും മഞ്ജുവും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിട്ടുണ്ട്.
അതേസമയം കാവ്യയുമായുള്ള ദിലീപിൻ്റെ ബന്ധമാണ് വിവാഹോചനത്തിന് കാരണമായതെന്ന അഭ്യൂഹം അന്ന ്ശക്തമായിരുന്നു. എന്നാൽ അന്ന് ഇത്തരം അഭ്യൂഹങ്ങൾ തള്ളിക്കൊണ്ടും വിവാഹമോചനം സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ടും ദിലീപ് ഒരു അഭിമുഖം നൽകി. റിപ്പോർട്ടർ ചാനലിന് നൽകിയ ആ അഭിമുഖം ഇതാ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. മഞ്ജുവിനെ കുറിച്ചും മകളെ കുറിച്ചും കാവ്യയെ കുറിച്ചുമെല്ലാം അഭിമുഖത്തിൽ ദിലീപ് സംസാരിക്കുന്നുണ്ട്. ദിലീപിൻ്റെ വാക്കുകൾ ഇങ്ങനെ

'കാവ്യയാണ് എന്റെ ഫാമിലി ലൈഫ് തകർത്ത് എന്ന് പറഞ്ഞ ഒരു ഭയങ്കരമായിട്ടുള്ള ഒരു സംഭവം ഉണ്ടായിട്ടുണ്ട്. കാവ്യ അല്ല വിഷയം, അത് 100% ഉറപ്പാണ്. കാരണം കാവ്യയും ഞാനും തമ്മിലുള്ള ഒരു ഗോസിപ്പ് തുടങ്ങിയിട്ട് ഏകദേശം ഒരു 14 കൊല്ലം ഒക്കെ ആയിട്ടുണ്ട്. ഇത് വേറെ വിഷയമാണ്. കാവ്യ ഇതിന്റെ പേരിൽ ശരിക്കും ബലിയാടായിക്കൊണ്ടിരിക്കുന്നത് കാണുമ്പോൾ സത്യസന്ധമായി പറഞ്ഞാൽ വളരെ വിഷമം ഉണ്ട്. ഈ അമ്പ് ചെയ്യുമ്പോൾ ആൾക്കാർ വിചാരിക്കുന്നില്ല ഞങ്ങളുടെ വീട്ടിൽ ഒരു സഹോദരി ഉണ്ട് അല്ലെങ്കിൽ അങ്ങനെ സംഭവിച്ചാൽ എന്ത് ഫീൽ ചെയ്യും അങ്ങനെയുള്ള ഫീൽ ഒന്നും ആർക്കും ഇല്ല.എന്റെ കൂടെ ഏകദേശം 20 സിനിമയുടെ അടുത്ത് ചെയ്ത ഒരാളാണ്, അത്രയും ആത്മബന്ധമുള്ള ഏറ്റവും വലിയൊരു സുഹൃത്ത് തന്നെയാണ് കാവ്യ. ഒരാൾ അങ്ങനെ ബിലായാഡ് ആയിക്കൊണ്ടിരിക്കുമ്പോൾ നമ്മൾ ഇങ്ങനെ നമുക്കൊന്നും ചെയ്യാൻ പറ്റുന്നില്ല എന്നുള്ള സങ്കടമുണ്ട്.
വിവാഹ ബന്ധം വേർപിരിഞ്ഞത് എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു പരസ്പര സംസാരം വരുന്നു അതിൻ്റെ രീതിക്ക് പോയാൽ പിന്നെ നമ്മൾ എടുത്ത രീതികൾ തന്നെയാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. കാരണം നമ്മൾ മരിച്ചു ജീവിക്കേണ്ട ആവശ്യമില്ല ആരും. എല്ലാവരും സന്തോഷകരമായിട്ട് എല്ലാ സ്ഥലങ്ങളിലും ജീവിക്കട്ടെ എന്നുള്ളതാണ്. മാത്രമല്ല മഞ്ജു നല്ല നടി ആണ്. അതുപോലെ മഞ്ജു മഞ്ജുവിന്റെ കാര്യങ്ങളായിട്ട് സന്തോഷമായിട്ട് മുന്നോട്ടു പോകുന്നു. മഞ്ജു എന്ന് പറയുന്നത് എൻറെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത കൂടി ഞാൻ കാണിക്കണം. അതുകൊണ്ട് വലിയൊരു വിവാദമുണ്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളിലേക്ക് എനിക്ക് താല്പര്യമില്ല.
വർഷത്തെ വിവാഹബന്ധം വേർപെടുത്തിയതിനുശേഷം ജീവിതത്തിൽ സ്വാഭാവികമായി മാറ്റങ്ങൾ ഉണ്ടായേക്കാം. ഇപ്പോൾ 'ടു ഇൻ വണ്‍ എന്ന് പറഞ്ഞത് പോലെയാണ്, അച്ഛനും അമ്മയും ഞാൻ തന്നെയാണ്.അതുകൊണ്ട് കൂടുതൽ വഴക്ക് പറയാൻ പറ്റില്ലേ, ആശ്വസിപ്പിക്കാൻ ഞാൻ തന്നെ ചെല്ലണം. ലൈഫിൽ അത്രയും അത്രയും പാവമായ ഒരു ഒരാളിൽ എടുത്തു പറയേണ്ട ഒരാൾ തന്നെയാണ് കാവ്യ. ഭയങ്കര സങ്കടകരമായ ഒരു അവസ്ഥയാണ് എന്റെ പേരിൽ ഇങ്ങനെ ബലിയാടായിക്കൊണ്ടിരിക്കുക എന്നുള്ളത്', ദിലീപ് പറഞ്ഞു.












Click it and Unblock the Notifications