Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് വീട്ടിലെത്തും മുന്‍പേ കാണണമെന്ന് കാവ്യ വാശിപിടിച്ചു; ഒപ്പം മകളും; കാരണം ഇതാണ്

ആലുവ: നടന്‍ ദിലീപ് ജയിലിലായി അമ്പതു ദിവസം പിന്നിട്ടിട്ടും ഭാര്യയും പ്രിയപ്പെട്ട മകളും കാണാനെത്താത്തത് സംസാരവിഷയമായിരുന്നു. തന്നെ ജയിലില്‍ സന്ദര്‍ശിക്കരുതെന്ന് ദിലീപ് നിര്‍ദ്ദേശം നല്‍കിയതിനാലായിരുന്നു അത്. മൂന്നുവട്ടം ജാമ്യത്തിന് ശ്രമിച്ചിട്ടും ലഭിക്കാതെ വന്നതോടെ ദിലീപിനെ കാണാന്‍ കാവ്യയും മകളും വാശിപിടിക്കുകയായിരുന്നു.

ശനിയാഴ്ച വൈകിട്ടോടെയാണ് കാവ്യയും മകള്‍ മീനാക്ഷിയും ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചത്. ദിലീപ് സപ്തംബര്‍ ആറിന് പിതാവിന്റെ പിതാവിന്റെ ശ്രാദ്ധ ചടങ്ങിന് വീട്ടിലെത്തുന്നതിനാല്‍ കാവ്യയുടെ അപ്രതീക്ഷിത സന്ദര്‍ശനം മാധ്യമങ്ങളെ അമ്പരപ്പിച്ചു. വീട്ടില്‍വെച്ചുള്ള കൂടിക്കാഴ്ച പൊട്ടിക്കരച്ചിലില്‍ കലാശിക്കാതിരിക്കാനായിരുന്നു ജയിലിലെ സ്വകാര്യ സന്ദര്‍ശനം.

kavya

ദിലീപ് വീട്ടിലെത്തുമ്പോള്‍ മാധ്യമങ്ങള്‍ കൂടെയുണ്ടാകുമെന്നുറപ്പാണ്. മാധ്യമങ്ങള്‍ക്കു മുന്നില്‍ വൈകാരിക സീന്‍ ഒഴിവാക്കാനായിരുന്നു കാവ്യയും മീനാക്ഷിയും ദിലീപിനെ നേരത്തെതന്നെ സന്ദര്‍ശിച്ചതെന്നാണ് സൂചന. ഓണത്തിന് മുന്‍പ് ദിലീപ് വീട്ടിലെത്തുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കാവ്യയും ബന്ധുക്കളും. എന്നാല്‍, ഹൈക്കോടതി രണ്ടാം തവണയും ജാമ്യം നിഷേധിച്ചതോടെ പ്രതീക്ഷ അസ്ഥാനത്തായി.

ജാമ്യം നിഷേധിക്കപ്പെട്ട ദിലീപ് മാനസിക പ്രയാസത്തിലാണെന്ന് കഴിഞ്ഞദിവസം ജയിലില്‍ സന്ദര്‍ശിച്ച ദിലീപിന്റെ അനുജന്‍ അനൂപ് കാവ്യയെ അറിയിച്ചിരുന്നു. ഇതും ജയിലിലെ കൂടിക്കാഴ്ചയ്ക്ക് കാരണമായി. ഏതു പ്രതിസന്ധിയിലും കൂടെയുണ്ടാകുമെന്ന് ദിലീപിനെ സമാധാനിപ്പിച്ചാണ് കാവ്യയും മകളും ജയിലില്‍ നിന്നും മടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+