Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാവ്യ ദിലീപിനെ കണ്ടത് അച്ഛനെ പോലെ,അതുപോലെ ആകുമോ'; അധിക്ഷേപിച്ചയാക്ക് രേണുവിന്റ മറുപടി

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ദാസേട്ടൻ കോഴിക്കോടിനൊപ്പം വീഡിയോ ചെയ്തത് മുതൽ അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു നേരിടുന്നത് കടുത്ത അധിക്ഷേപമാണ്. വായിൽ തോന്നിയതെല്ലാം ചിലർ വിളിച്ച് പറഞ്ഞ് തുടങ്ങിയതോടെ ഇത്തരക്കാർക്ക് ചുട്ടമറുപടിയാണ് രേണുവും നൽകുന്നത്. ഇപ്പോഴിതാ ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള രേണുവിന്റെ ഏറ്റവും പുതിയ ഫോട്ടോയ്ക്ക് താഴെയും ചിലർ അധിക്ഷേപം ചൊരിയുന്നുണ്ട്. ഇത്തരക്കാരെ രേണുവും വെറുതെ വിട്ടില്ല.

അടുത്ത റീൽ ലോഡിങ്, ചങ്ക് രേണുവിനൊപ്പം എന്ന വരികളോടെയാണ് ദാസേട്ടൻ കോഴിക്കോട് രേണുവിനെ ചേർത്ത് നിർത്തിക്കൊണ്ടുള്ള ഫോട്ടോ പങ്കുവെച്ചത്. എന്നാൽ ഈ ഫോട്ടോയിലും ചിലർ രേണുവിനെ വിടാതെ അധിക്ഷേപിക്കുകയാണ്,
സുധിയെ പോലും ഇങ്ങനെ കെട്ടിപിടിച്ചിട്ടില്ല എന്നായിരുന്നു ഒരാൾ കുറിച്ചത്. ഇതിന് ഞാനും ഭർത്താവും കെട്ടിപിടിച്ചപ്പോൾ നിന്നെ വിളിക്കാൻ മറന്ന് പോയി ക്ഷമിക്കൂവെന്നാണ് രേണു പ്രതികരിച്ചത്. സുധിച്ചേട്ടനെ കെട്ടിപ്പിടിക്കാതെ അദ്ദേഹത്തി്ന‍റെ രണ്ട് മക്കളുടെ അമ്മയായി എന്നും രേണു കമന്റിൽ പറയുന്നുണ്ട്.

renu2-17413

ദാസേട്ടന്റെ പെണ്ണാവണം രേണു എന്നാണ് മറ്റൊരു കമന്റ് . ഇതിന് ദാസേട്ടന് നല്ലൊരു സുന്ദരി പെണ്ണുണ്ട് ദിവ്യേച്ചി എന്നാണ് രേണു നൽകിയ കമന്റ്. കൊല്ലം സുധിയുടെ മക്കൾ തനിച്ചായി എന്ന കമന്റിന് അവരുടെ അമ്മയും അവരുടെ മാതാപിതാക്കളുടെ കുടുംബവും അവർക്കൊപ്പം തന്നെ ഉണ്ടെന്നാണ് രേണു കുറിച്ചത്.

എന്നാൽ എന്തിനാണ് ഇത്തരം കമന്റുകൾക്കൊക്കെ മറുപടി കൊടുക്കുന്നത് എന്ന ചോദ്യമാണ് ചിലർ ചോദിക്കുന്നത്. അതേസമയം നോട്ടിഫിക്കേഷൻ കാണുമ്പോൾ പറഞ്ഞ് പോകുന്നതാണെന്നും സഹിക്കുന്നതിനുമില്ലേ പരിധിയെന്നുമാണ് രേണുവിന്റെ മറുപടി.

കാവ്യ മാധവൻ ദിലീപേട്ടനെ അച്ഛനെ പോലെയാണ് കണ്ടത് എന്നും അതുപോലെ ആകുമോയെന്നുള്ള അധിക്ഷേപത്തിന് പുതിയ കണ്ടുപിടിത്തം എന്നാണ് രേണുവിന്റെ മറുപടി.

'നിന്റെ കാണിക്കൽ കണ്ടാല് അറിയാം നീ ഇതല്ല ഇതിനപ്പുറം ചാടുമെന്ന് രേണു. നി എന്താ സുധിച്ചേട്ടന് ഉള്ളെപ്പോ നിനക്ക് അഭിനയിക്കായിരുന്നില്ലേ.എന്താ അപ്പൊ ഈ ടാലെന്റ്റ് ഉണ്ടായിരുന്നില്ലേ മനുഷ്യരാണ്. എല്ലാവരുടെ അവസ്ഥ മാറും. ഭാര്യ ഉള്ളെപ്പോ ഭർത്താവ് പോകും ഭർത്താവ് ഉള്ളെപ്പോ ഭാര്യ പോകും.ശെരിയാണ്, നിനക്ക് ഇങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടാകും ഞാൻ എന്തെങ്കിലൊരു ടാലെന്റ്റ് എടുക്കട്ടെന്ന് നീ ചിന്തിച്ചോ, എന്താ സുധി ചേട്ടൻ ഉള്ളെപ്പോ ചെയ്യാൻ പറ്റാഞ്ഞേ,ചെയ്തെങ്കിൽ നി പറഞ്ഞതിൽ കാര്യമുണ്ട്., നിനക്ക് നല്ലൊരു ജോലിക്ക് ശ്രമിക്കാലോ വിദ്യാഭ്യാസമുണ്ടല്ലോ, അതിനൊരു കുറവില്ലലോ,പിന്നെന്താ, നിന്റെ ദ്ധസേട്ടൻ ഫസ്റ്റ് വീഡിയോ ഈ ജനങ്ങൾ കണ്ടിട്ട് മൂക്കെത് വിരൽ വെച്ചായിരുന്നു, ഇങ്ങനെയുള്ളതല്ല പ്രാദേശിക്കുക,നിങ്ങൾക്ക്‌ ഇങ്ങനൊരു കഴിവ് ഉണ്ടെങ്കിൽ ഒന്നുംകൂടെ കുഴപ്പമില്ലത്ത ഒരു വീഡിയോ എടുക്കാലോ,ഫസ്റ്റ് നിങ്ങളെ ഇഷ്ടപ്പെടുന്ന ജനങ്ങളെ നിങ്ങൾ വിഷമിപ്പിക്കാൻ ശ്രമിച്ചതാ ഉണ്ടായത്.,പിന്നെ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ കാര്യമായി നിങ്ങൾ പറയണം, എന്നാൽ ജനങ്ങൾക്ക് നിങ്ങളെ സഹായിക്കാം പറ്റും', മറ്റൊരു കമന്റിൽ പറയുന്നു.

അതേസമയം ദസേട്ടൻ കോഴിക്കോടിനേയും രേണുവിനേയും പിന്തുണച്ചുള്ള നിരവധി കമന്റുകളും ഉണ്ട്. ഈ കെട്ട കാലത്ത്. ദാസേട്ടനെ പോലെ 101 ശതമാനം വിശ്വാസിക്കാൻ പറ്റുന്ന ഒരാളെ സഹോദര സ്ഥാനത്ത് കിട്ടുന്നത്. മുന്നോട്ട് പോകാൻ കിട്ടുന്ന ഒരു പ്രതീക്ഷയും, ഊർജ്ജവുമാണ്,
ദാസേട്ടൻ ആയതുകൊണ്ട് നിങ്ങൾക് വിശ്വസിക്കാം എന്റെ നാട്ടുകാരൻ ആണ് നല്ല മനസിനുടമ ,
കൂടെ പിറപ്പ് ആകാൻ കൂടെ പിറക്കണം എന്നില്ല എന്നിങ്ങനെയാണ് ഇരുവരേയും അനുകൂലിക്കുന്നവർ കമന്റ് ചെയ്യുന്നത്.

അതിനിടെ തന്നെ ഇനി കമന്റിലൂടെ അധിക്ഷേപിക്കുന്നവരെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് രേണു അടുത്തിടെ പറഞ്ഞത്. കടുത്ത ഭാഷയിൽ അധിക്ഷേപിച്ച ചിലർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്കെതിരെ തീർച്ചയായും നടപടി സ്വീകരിക്കും. ഇപ്പോൾ സൈബർ അധിക്ഷേപം നടത്തുന്നവർക്കെതിരെ നിയമപരമായി നീങ്ങാത്തത് തനിക്ക് ഇതിന് പിറെ നടക്കാൻ സമയം ഇല്ലാത്തതിനാലാെന്നും അവർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+