കാവ്യ മാധ്യവന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റ് തുടങ്ങുന്നു
കൊച്ചി: സിനമാ താരങ്ങള്‍ ബിസിനസ് രംഗത്തിറങ്ങുന്നത് പുതുമയുള്ള കാര്യമല്ല. സൂപ്പര്‍താരം മോഹന്‍ലാല്‍ മുതല്‍ സംവിധായകന്‍ ആഷിഖ് അബു വരെ പലതരം ബിസിനസ് സംരഭങ്ങള്‍ സിനിമാ മേഖലയിലുള്ളവര്‍ക്കുതന്നെയുണ്ട്. കൈയ്യിലെത്തുന്ന പണം മറ്റൊരു മേഖലയില്‍ നിക്ഷേപിച്ച് ലാഭമുണ്ടാക്കുകയാണ് ഇവരുടെയെല്ലാം ഉദ്ദേശം.
ഇവരുടെ ഇടയിലേക്ക് നടി കാവ്യാ മാധവനും ചുവടുവെക്കുകയാണ്. പുതുതലമുറ വ്യാപാരങ്ങളില്‍ ഏറ്റവുമധികം മുന്നേറിയ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തേക്കാണ് കാവ്യയുടെ രംഗപ്രവേശം. സ്ത്രീകള്‍ക്കു മാത്രമുള്ള ഉത്പന്നങ്ങളാകും തുടക്കത്തില്‍ കാവ്യയുടെ സൈറ്റിലൂടെ ലഭ്യമാകുക. സ്ത്രീകളുടെ കപ്ലീറ്റ് സ്റ്റോര്‍ എന്നതാണ് തന്റെ ലക്ഷ്യമെന്ന് കാവ്യ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

യുവ ഡിസൈനര്‍മാര്‍ക്ക് സൈറ്റിലൂടെ അവസരം നല്‍കാനും കാവ്യയ്ക്ക് ആഗ്രഹമുണ്ട്. കുറഞ്ഞവിലയില്‍ മികച്ച ഉത്പന്നങ്ങള്‍ നിശ്ചിത സമയത്തിനുള്ള ഉപഭോക്താക്കളിലെത്തിക്കാനാണ് ശ്രമമെന്ന് കാവ്യ പറഞ്ഞു. അടുത്തിടെ സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത കാവ്യമാധവന്‍ സജി സുരേന്ദ്രന്റെ ഷീ ടാക്‌സിയിലൂടെ മടങ്ങിയെത്തിയിരുന്നു.
തുടര്‍ പരാജയങ്ങള്‍ക്കിടയില്‍ കാവ്യ സിനിമയില്‍ നിന്നും പിന്തള്ളപ്പെടുകയാണോ എന്ന മട്ടിലുള്ള വാര്‍ത്തകളും ഈയിടെ പുറത്തുവന്നിരുന്നു. എന്നാല്‍ നാലോളം ചിത്രങ്ങളില്‍ ഈ വര്‍ഷം തന്നെ കാവ്യ കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. ദിലീപുമായുള്ള പ്രണയ ഗോസിപ്പുകളും സിനിമകളിലെ പരാജയങ്ങളുമൊക്കെ മറികടക്കാന്‍ ബിസിനസ് സംരഭത്തിലൂടെ കാവ്യയ്ക്ക് കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം.












Click it and Unblock the Notifications