Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യ മാധവനെന്താ ദേശീയ ഗെയിംസില്‍ കാര്യം...

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കാവ്യ മാധവന് എന്ത് കാര്യമെന്ന് ആരും ചോദിക്കാനിടയില്ല. എന്നാല്‍ അത് ദേശീയ ഗെയിംസില്‍ ആണെങ്കില്‍ ചിലപ്പോള്‍ ചിലരെങ്കിലും ചോദിക്കും.

അല്ലെങ്കില്‍ തന്നെ കാവ്യ മാധവനെന്തായിരിക്കും ദേശീയ ഗെയിംസില്‍ കാര്യം? ഒന്നിന് പിറകെ ഒന്നായി അഴിമതിക്കഥകള്‍ ദേശീയ ഗെയിംസിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഏതൊക്കെ ഇനങ്ങള്‍ നടക്കുമെന്ന് പോലും പറയാന്‍ കഴിയില്ല.

എന്തായാലും കാവ്യ മാധവന് ദേശീയ ഗെയിംസുമായി ഒരു ബന്ധവും ഇല്ല. ഗെയിംസിന്റെ പ്രചാരണത്തിനായി നടത്തുന്ന റണ്‍ കേരള റണ്ണന്റെ തീം സോങ് പ്രകാശന ചടങ്ങിലാണ് കാവ്യ എത്തിയത്.

കാവ്യക്ക് നല്‍കി പ്രകാശനം

കാവ്യക്ക് നല്‍കി പ്രകാശനം

ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ത്ഥമാണ് റണ്‍ കേരള റണ്‍ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. അതിന്റെ തീം സോങ് പ്രകാശനം ആണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാവ്യ മാധവന് നല്‍കി നിര്‍വ്വഹിച്ചത്.

ഗവര്‍ണര്‍ വിട്ട് നിന്നോ

ഗവര്‍ണര്‍ വിട്ട് നിന്നോ

ഗവര്‍ണര്‍ പി സദാശിവം ആയിരുന്നത്രെ ഈ ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഗെയിംസിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളെ തുടര്‍ന്നാണത്രെ അദ്ദേഹം വിട്ടുനിന്നത്.

കാവ്യ മാത്രമല്ല

കാവ്യ മാത്രമല്ല

കാവ്യ മാധവന്‍ മാത്രമല്ല, സംഗീത സംവിധായകന്‍ എം ജയചന്ദ്രനും എംഎ വാഹിദ് എംഎല്‍എയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

റണ്‍ കേരള റണ്‍

റണ്‍ കേരള റണ്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ള പ്രമുഖരാണ് റണ്‍ കേരള റണ്ണില്‍ പങ്കെടുക്കുക. ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡാറാണ് സച്ചിന്‍.

റണ്‍ കേരളയിലും വിവാദം

റണ്‍ കേരളയിലും വിവാദം

ദേശീയ ഗെയിംസില്‍ മാത്രമല്ല, പ്രതാരണത്തിനായി നടത്തുന്ന റണ്‍ കേരള റണ്ണും വിവാദത്തിലാണ്. ഒരു മാധ്യമ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് ആണ് റണ്‍ കേരള റണ്‍ നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+