• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കാവ്യയുടെ മുൻ ഭർത്താവിന്റെ വക്കീലായ രാമൻപിള്ള ദിലീപിന്റെ അഭിഭാഷകനായതിൽ ദുരൂഹത,അന്വേഷിക്കണം'; സംവിധായകൻ

  • By Desk
Google Oneindia Malayalam News

കൊച്ചി:നടി കാവ്യ മാധവന്റെ ഡിവോഴ്സ് കേസിൽ മുൻ ഭർത്താവിന്റെ അഭിഭാഷകനായി വന്ന രാമൻപിള്ള നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ വക്കീലായതിൽ ദുരൂഹതയുണ്ടെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തണമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഫോൺ എടുത്ത് കൊണ്ട് പോയതിൽ ദിലീപ് പരിഹസിച്ചിട്ട് കാര്യമില്ല. മറ്റേതെങ്കിലും നടൻമാരുടെ ഫോണുകൾ ക്രൈംബ്രാഞ്ച് കൊണ്ടുപോകുന്നുണ്ടോയെന്നും സംവിധായകൻ ചോദിച്ചു.ന്യൂസ് ഗ്ലോബ് ടിവിയിലായിരുന്നു പ്രതികരണം. വായിക്കാം

1


'തന്റെ ഫോണുകൾ പോലീസ് കൊണ്ടുപോകുന്നുവെന്ന്
ദിലീപ് തമാശ രൂപേണ പറഞ്ഞതാണെങ്കിലും തങ്ങളെ ദിലീപ് കുത്തിയതാണെന്ന് ക്രൈംബ്രാഞ്ചിന് നന്നായി മനസിലായിട്ടുണ്ട്. ദിലീപിന്റെ ഫോണുകൾ വെറുതെയാണോ ക്രൈംബ്രാഞ്ച് പിടിച്ച് കൊണ്ട് പോയത്. ഫോണാണ് കേസിലെ ഏറ്റവും വലിയ തെളിവായി പോലീസ് വെച്ചത്, നടിയെ ആക്രമിച്ച് പകർത്തിയ മെമ്മറി കാർഡും'.

ദിലീപ് കേസ്; 'ഇത്രയൊക്കെ ചെയ്തിട്ടും ഇതുപോലെയുള്ള തമാശ കൊണ്ട് ആരുടെ ചെകിട്ടത്താണ് അടിക്കുന്നത്'ദിലീപ് കേസ്; 'ഇത്രയൊക്കെ ചെയ്തിട്ടും ഇതുപോലെയുള്ള തമാശ കൊണ്ട് ആരുടെ ചെകിട്ടത്താണ് അടിക്കുന്നത്'

2


'നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ ശേഷം കേസിലെ പ്രധാന പ്രതിയായ പൾസർ സുനി കൊച്ച് കടവന്ത്രയിലെ ഒരു അഭിഭാഷകയുടെ വീട്ടിലേക്ക് കയറിപോകുന്നതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നതായിരുന്നു. ആ അഭിഭാഷക പ്രമുഖ അഭിഭാഷകന്റെ ഓഫീസിൽ ഉള്ള ആളായതിനാൽ ഇതുവരെ ചോദ്യം ചെയ്യൽ പോലും നടന്നിട്ടില്ല'.

3


'രാമൻപിള്ളയുടെ അടുത്തേക്ക് ദിലീപ് കേസ് വന്നതിൽ ദുരൂഹത ഉണ്ട്. കാവ്യ മാധവന്റെ ഡിവോഴ്സ് കേസിൽ മുൻ ഭർത്താവായിരുന്ന നിശാലിന്റെ അഭിഭാഷകനായിരുന്നു രാമൻപിളള. അതിൽ കാവ്യ പ്രതിസ്ഥാനത്തായിരുന്നു. കാവ്യയുടെ മുൻ ഭർത്താവിന്റെ വക്കീൽ ആയ രാമൻപിള്ളയുടെ കൈയ്യിലേക്ക് നടി ആക്രമിക്കപ്പെട്ട കേസ് എത്തിയത് പോലീസിന് അന്വേഷിക്കാമായിരുന്നു'.

'കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപി ചിത്രത്തിന്റെ പോസ്റ്ററിന് വിമർശനം'കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപി ചിത്രത്തിന്റെ പോസ്റ്ററിന് വിമർശനം

4


'ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടാണ് ഫോണുകളിലുള്ള കള്ളത്തരങ്ങൾ മുഴുവൻ പുറത്തറിഞ്ഞത്. ദിലീപിന്റെ കൈവശം ഉണ്ടായിരുന്ന നാല് ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ട് അത് കൊടുക്കാൻ ദിലീപ് തയ്യാറായിരുന്നില്ല. അവസാനം വഴിപാട് പോലെ നാല് ഫോണുകൾ ഹാജരാക്കി. ഒരു ഫോൺ നഷ്ടപ്പെട്ടെന്നും കോടതിയെ അറിയിച്ചു'.

5


'ദിലീപിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ചില സത്യങ്ങൾ വെളിപ്പെടുന്നത്. അപ്പോഴാണ് സായ് ശങ്കർ എന്ന സൈബർ വിദഗ്ദൻ ഈ കേസിൽ ഇടപെട്ട കാര്യം അറിയുന്നത്. സായ് ശങ്കറിനെ രാമൻപിള്ള വിളിച്ചുവരുത്തിയതും അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് ദിലീപിന്റെ ഫോണിൽ നിന്നും രേഖകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതിന് ശേഷം എറണാകുളത്ത് മുറിയെടുത്ത് മറ്റ് രണ്ട് ഫോണുകളിൽ നിന്നും വിവരങ്ങൾ മായ്ച്ച് കളഞ്ഞു'.

6


'ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിലേക്കുള്ള ചൂണ്ടുവിരലായത്. അതുകൊണ്ട് കേസിൽ ക്രൈംബ്രാഞ്ചിനെ പരിഹസിക്കുന്നത് കൊണ്ട് കാര്യമൊന്നുമില്ല. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് പോലീസ് ഫോൺ കൊണ്ടുപോയത്. മലയാള സിനിമയിൽ ആരെയെങ്കിലും കൈയ്യിൽ നിന്നും പോലീസ് ഫോൺ പിടിച്ച് കൊണ്ട് പോകാറുണ്ടോ?'

7


'ഏറ്റവും പുതിയ എഡിഷൻ ഫോണുകൾ മമ്മൂട്ടിയുടെ കൈയ്യിലാണ് ആദ്യം എത്താറുള്ളത്. പോലീസ് മമ്മൂട്ടിയുടെ ഫോണുകൾ എടുത്തോണ്ട് പോകാറുണ്ടോ? ദിലീപിന്റെ ഫോണുകൾ പിടിച്ച് കൊണ്ട് പോകണമെങ്കിൽ തക്കതായ കാരണം ഉണ്ട്. അല്ലാതെ ക്രൈംബ്രാഞ്ചിനെ ഫോണിന്റെ പേരിൽ പരിഹസിച്ചിട്ട് കാര്യമില്ല'

'ദിലീപോ ജഡ്ജിയോ അറിഞ്ഞിട്ടില്ല!', കാരണം സിമ്പിൾ അല്ലേ'; വിശദീകരിച്ച് അഭിഭാഷക'ദിലീപോ ജഡ്ജിയോ അറിഞ്ഞിട്ടില്ല!', കാരണം സിമ്പിൾ അല്ലേ'; വിശദീകരിച്ച് അഭിഭാഷക

English summary
Dileep Actress Case; 'Mystery in Kavya's ex-husband's lawyer Ramanpilla become Dileep's lawyer'; baiju kottarakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X