'കാവ്യ മാധവൻ പൊട്ടി പെണ്ണ്'; നടി കേസിലെ യഥാർത്ഥ മേഡം ആരാണ്? രാഹുൽ ഈശ്വർ പറയുന്നു
നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഇന്നേക്ക് 9 വർഷം തികഞ്ഞിരിക്കുകയാണ്. തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് ഓടുന്ന കാറിൽ വെച്ച് നടി അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്. കേസിൽ പൾസർ സുനി അടക്കമുള്ളവരെ കോടതി ശിക്ഷിച്ചു. ഗൂഢാലോചന കുറ്റം ചുമത്തിയ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. നടനെതിരെ തെളിവുകൾ നൽകുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
നടി കേസിൽ ദിലീപ് നിരപരാധിയാണെന്ന് തുടക്കം മുതൽ പറഞ്ഞ വ്യക്തിയാണ് രാഹുൽ ഈശ്വർ. ദിലീപ് അനുകൂലി എന്നാണ് രാഹുൽ സ്വയം വിശേഷിപ്പിച്ചത്. ഇപ്പോഴിതാ കേസിനെ കുറിച്ച് വീണ്ടും പ്രതികരിക്കുകയാണ് രാഹുൽ. ബ്ലോക്ക് ബസ്റ്റർ മീഡിയ എന്ന ചാനലിനോടാണ് പ്രതികരണം. വായിക്കാം

'ദിലീപേട്ടനെ വളരെ തെറ്റായി വലിച്ചിഴക്കപ്പെട്ട കേസിലെ നടി അതിജീവതയാണ്. കാരണം അവർ ആ കേസിന് സാക്ഷിയാണ്, അവരൊരു അപരാധം നേരിട്ടു, പൾസർ സുനിയെ അറസ്റ്റ് ചെയ്തു. ശിക്ഷിച്ചു, ഇവർ അതിജീവിതയാണ് പക്ഷേ രാഹുൽ മാങ്കൂട്ടത്തിന്റെ കേസിലെ കുട്ടി എങ്ങനെയാണ് അതിജീവിതയാവുക. ദിലീപിന്റെ 2018 ലെ ഫോൺ എവിടെയെന്നാണ് പോലീസ് ചോദിച്ചത്. ആറ് വർഷം മുൻപുള്ള നമ്മുടെ ഫോണ്‍ എവിടെയാണെന്ന് 99 ശതമാനം പേർക്കും അറിയുക ഉണ്ടാവില്ല. ഫോണ്‍ കൈയ്യിലില്ല എന്ന് അദ്ദേഹം പറഞ്ഞപ്പോൾ പ്രചരിച്ച നറേറ്റീവ് ഫോണിൽ പലതും ഉണ്ട്, ഇത് മറയ്ക്കാനുള്ള ഗൂഢാലോചനയാണെന്ന തരത്തിലാണ്.
ദിലീപ് നാല് പോലീസുകാരെ കൊല്ലാൻ ശ്രമിച്ചു എന്നൊരു കേസ് ഇതിനിടയിൽ വന്നു. ഗ്രൂപ്പിലിട്ട് തട്ടുക എന്നൊക്കെ ബാലേന്ദ്രകുമാർജി പറഞ്ഞ ഒരു കാര്യം അദ്ദേഹം ഇന്ന് നമ്മളോടൊപ്പം ഇല്ല, അതുകൊണ്ട് അദ്ദേഹത്തെ വിമർശിക്കുന്നില്ല. നാല് പോലീസുകാരെ ഗ്രൂപ്പിലിട്ട് തട്ടാൻ ദിലീപേട്ടൻ തീരുമാനിച്ചിരുന്നു, എന്തേ അത് പോലീസിന് അന്വേഷിക്കണ്ടേ, നാല് പോലീസുകാരുടെ ജീവന് ഒരു വിലയില്ലേ, അവരുടെ കാര്യം എന്തായി. ഒന്നുമില്ല ,ചുമ്മാ പുതിയൊരു കേസ് ഇട്ടിട്ട് ദിലീപിന്റെ മൊബൈൽ ഫോണും എല്ലാം പിടിച്ചെടുത്തിട്ട് എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാൻ ഉള്ള ഒരു വളഞ്ഞ വഴിയായിരുന്നു അത്. ആർക്കെതിരെയും ഈ രീതിയിൽ ജാമ്യഘട്ടത്തിൽ കള്ളങ്ങൾ പറയാം. അങ്ങനെയാണ് ദിലീപും പൾസർ സുനിയും കൂടെയുള്ള ഒരു വ്യാജ ഫോട്ടോ ഫോട്ടോഷോപ്പിൽ പോലീസുകാർ നിർമ്മിച്ചത്. രണ്ടു ഫോട്ടോ എടുത്തു വെച്ചിട്ട് ബ്ലെൻഡ് ചെയ്ത് നിർമ്മിച്ചു. പോലീസിന്റെ ഡിജിപി ആയിരുന്ന ശ്രീലേഖ മേഡം ആണ് ഇത് പറഞ്ഞത്.
ദിലീപിന് ഈ കേസുമായിട്ട് എന്താ ബന്ധം? അതിജീവിതക്ക് നീതി കിട്ടണം ,നമ്മൾ എല്ലാവരും അതിജീവിതയോടൊപ്പമാണ് , അവർ തിരിച്ച് സിനിമയിലേക്ക് വരണം, ശക്തമായ റോൾസ് ചെയ്യണം എന്നൊക്കെയാണ് നമ്മുടെ ആഗ്രഹവും.
അതിജീവിതക്ക് നീതി കിട്ടണം പക്ഷേ ശ്രീ ദിലീപിന് ഒരു ബന്ധവും ഇല്ലെന്ന് ആദ്യം തൊട്ട് കേസ്
പഠിച്ച ഞാൻ പറയുന്നുണ്ടായിരുന്നു.അത് തന്നെയാണ് അവസാനം കോടതിയും പറഞ്ഞത് .ഒരു ബന്ധവും ഇവർ തമ്മിലില്ല. ഇല്ലാത്ത ബന്ധം ഉണ്ടാക്കാനായി സംശയത്തിന്റെ മുൾമുനയും മറയും വെച്ച് പോലീസുകാർ കഥകൾ ഉണ്ടാക്കി . മുഖ്യധാരാ മാധ്യമങ്ങളെ വെച്ച് ചർച്ച ചെയ്തു, എല്ലാ ദിവസവും ചർച്ചയാക്കി.
ആ സമയത്ത് മുഖ്യധാരാ മാധ്യമങ്ങൾ ചർച്ച ചെയ്ത വേറൊരു കാര്യം ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ ദിലീപ് അല്ല മാഡം ആണ് ഇതിന്റെ പിന്നിൽ എന്ന്. പാവം ആ കാവ്യമാധവൻ എന്ന് പറയുന്ന പൊട്ടി പെണ്ണിനെ വെച്ച് എന്തൊക്കെ കഥകളുണ്ടാക്കി. കാവ്യ വളരെ പാവമാണ് .കാവ്യയോട് സംസാരിച്ചാലേ നമുക്ക് ആ ഇന്നസൻസ് ഫീൽ ചെയ്യൂ. നമുക്കൊരു വല്ലാത്ത ഇഷ്ടവും ഒരു അനിയത്തിയോടെന്ന പോലെ ഇഷ്ടം ഫീൽ ചെയ്യും. കാവ്യയുടെ ഫോട്ടോ ഒക്കെ ഇട്ട് മാഡം ആണ് ഇതിന്റെ പിന്നിൽ എന്ന് പറഞ്ഞു. ആദ്യം കാവ്യയാണെന്ന് പറഞ്ഞു, പിന്നീട് പാവം കാവ്യയുടെ അമ്മയാണ് അതിന്റെ പിന്നിൽ എന്ന് പറഞ്ഞു. ഈ കേസിൽ ഒരു മേഡവുമില്ല. പുതിയ കഥ ഉണ്ടാക്കണ്ടേ.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications