കാവ്യ മാധവന്റെ മുഖത്തിന്റെ ഭംഗിയൊക്കെ പോയി, കാരണം അതാണ്; പരിഭവം പറഞ്ഞ് ആരാധകർ: ഇനിയും ചെയ്യരുത്
വർഷങ്ങളായി ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികള്‍ക്ക് ഇന്നും കാവ്യ മാധവനോടുള്ള ഇഷ്ടത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ആളുകള്‍ ഇടുന്ന കമന്റുകള്‍ കണ്ടാല്‍ അത് വ്യക്തമാകും. കാവ്യ മാധവന്‍ സിനിമ രംഗത്തേക്ക് തിരിച്ച് വരണമെന്ന് മലയാളികള്‍ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്നും അവരുടെ ഇഷ്ടവും ആ കമന്റുകളില്‍ നിഴലിക്കുന്നു.
സ്വന്തം വസ്ത്രബ്രാന്‍ഡായ ലക്ഷ്യയുടെ മോഡലായി കൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും കാവ്യ മാധവന്‍ അടുത്തിടെ തുടർച്ചയായി തന്റെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വഴി പങ്കുവെക്കാറുണ്ട്. ഏറ്റവും പുതുതായി ചുരിദാർ അണിഞ്ഞുകൊണ്ടുള്ള വീഡിയോയിലൂടെയാണ് കാവ്യ പ്രേക്ഷകർക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. വീഡിയോ പുറത്ത് വന്ന നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ ആളുകള്‍ അത് ഏറ്റെടുത്ത് കഴിഞ്ഞു.

കാവ്യയുടെ സൗന്ദര്യത്തെ പ്രശംസിച്ചുള്ള കമന്റുകള്‍ക്കൊപ്പം തന്നെ സ്നേഹത്തോടെയുള്ള ചില പരിഭവങ്ങളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്. 'എന്തൊരു ഭംഗി ആണ് കാവ്യാ.. സ്വർണ മത്സ്യം പോലെ, കാവ്യ ദിവസവും വീഡിയോ ഇടണം. കാണാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍, ചേച്ചി സിനിമയിലേക്ക് തിരിച്ച് വരണം, ചേച്ചിയുടെ തിരിച്ച് വരവിനായി കാത്തിരിക്കുന്നു, വീഡിയോ അടിപൊളിയായിട്ടുണ്ട്, ശരീര ഭാരം കുറച്ചതും അടിപൊളി' എന്നിങ്ങനെ പോകുന്നു കാവ്യ മാധവനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകള്‍.
'പ്രിയപ്പെട്ട കാവ്യ മാധവൻ മാം വളരെ സുന്ദരിയായിരിക്കുന്നു. ആത്മധൈര്യത്തോടെ ആത്മവിശ്വാസത്തോടെ ഉള്ള മുന്നേറ്റം എന്നും ഉണ്ടാകട്ടെ. ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധിയും പ്രതികൂലവുമായ എല്ലാ പ്രതികരണങ്ങളെയും അതിജീവിക്കുക. സ്വന്തമായിട്ട് വ്യക്തിത്വമുള്ള അവിടുത്തെ കുടുംബത്തിലെ മക്കളെ ചേർത്തു നിർത്തുക. നല്ലൊരു പുതുവത്സര ആശംസകൾ നേരുന്നു. എന്ന് സ്നേഹത്തോടെ അപരിചിതയായ ആരാധിക' എന്നാണ് ഒരു ആരാധിക കുറിച്ചത്.
അതേസമയം, 'ചേച്ചി ഒരുപാട് വണ്ണം കുറയ്ക്കല്ലേ. അങ്ങനെ വണ്ണം കുറയ്ക്കുമ്പോള്‍ മുഖത്തിന്റെ ഭംഗിയൊക്കെ പോകുന്നു. ചേച്ചിക്ക് ഇത്തിരി വണ്ണം ഉള്ളതാണ് നല്ലത്' എന്ന് അഭിപ്രായപ്പെടുന്നുവരുമുണ്ട്. പഴയ കാവ്യയെ മിസ് ചെയ്യുന്നു, എനിക്ക് ആ പഴയ കാവ്യ ചേച്ചിയെയാണ് ഇഷ്ടം. അന്നത്തെ ആ നാടന്‍ ലുക്കിന് നല്ല ഭംഗിയാണ്. ചന്ദനക്കുറിയൊക്കെതൊട്ട് സാരി അണിഞ്ഞുള്ള ആ ലുക്കാണ് ഞങ്ങള്‍ക്ക് ഇഷ്ടമെന്നും ആളുകള്‍ സ്നേഹത്തോടെ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, പ്രസവത്തിന് ശേഷം കാവ്യയുടെ ശരീരത്തിനും സ്വാഭാവികമായ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. എന്നാല്‍ കൃത്യമായ വ്യായാമത്തിലൂടേയും മറ്റും ചുരുങ്ങിയ വർഷങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരഭാരം വലിയ തോതില്‍ കുറയ്ക്കാന്‍ താരത്തിന് സാധിച്ചു. ലക്ഷ്യയുടെ മോഡലാകുക എന്ന ലക്ഷ്യം മുന്‍ നിർത്തിയായിരുന്നു പ്രധാനമായും താരം തടി കുറച്ചത്. ശരീരഭാരം കുറയ്ക്കുന്നതിനായി കൃത്യമായി ഒരു ഡയറ്റീഷ്യന്റെ നിർദേശവും കാവ്യ തേടിയിരുന്നു.
ആദ്യ വിവാഹ വേർ പിരിഞ്ഞതിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ച് വന്നെങ്കിലും 2016 ല്‍ ദിലീപുമായുള്ള വിവാഹ ശേഷം വീണ്ടും സിനിമ മേഖലയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് കാവ്യ. ദിലിപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ അഭിനയിച്ച ഏക ചിത്രം അടൂർ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നേയുമാണ്. ദിലീപായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.












Click it and Unblock the Notifications