ഇനിയും അപമാനം സഹിക്കാനാവില്ല...കാവ്യ കേരളം വിടുന്നു ? പക്ഷെ, പോയാല്‍...
ആലുവയില്‍ ഇനിയും അപമാനം സഹിച്ച് ജീവിക്കാന്‍ കഴിയില്ലത്രേ
കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയതോടെ ഭാര്യ കാവ്യ മാധവന് കടുത്ത നിരാശയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. നടി കേരളം വിട്ടേക്കുമെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. കാവ്യ ഗള്‍ഫിലേക്കു പോവാന്‍ ആലോചിക്കുന്നതായി മംഗളവും കൈരളിയുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇതിനെക്കുറിച്ച് കാവ്യയോ മറ്റു അടുത്ത ബന്ധുക്കളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനിടെ നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യയാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ നടിക്ക് അപ്രതീക്ഷിത ഷോക്കാവും. ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി ഇക്കാര്യം പറഞ്ഞത്.

എന്തു ചെയ്യണമെന്നറിയില്ല
വിവാഹശേഷമുള്ള ആദ്യത്തെ ഓണം വീട്ടില്‍ ദിലീപിനൊപ്പം ആഘോഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കാവ്യ. എന്നാല്‍ ഹൈക്കോടതി ജാമ്യം വീണ്ടും നിഷേധിച്ചതോടെ ഈ പ്രതീക്ഷയും തകര്‍ന്നു. ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നിരാശയിലാണത്രേ കാവ്യ.

വിദേശത്തെ ബന്ധുക്കള്‍
വിദേശത്തുള്ള ബന്ധുക്കളെ അടുത്തേക്ക് താമസം മാറാന്‍ കാവ്യ ആലോചിക്കുന്നതായാണ് കൈരളിയും മംഗളവും പറയുന്നത്. ഇപ്പോള്‍ ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിലാണ് നടിയുള്ളത്.

അപമാനം സഹിക്കാനാവുന്നില്ല
ആലുവയിലെ നാട്ടുകാര്‍ക്കു മുന്നില്‍ കടുത്ത അപമാനമാണ് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട ശേഷം കാവ്യ നേരിടുന്നത്. ഇതില്‍ മനംനൊന്താണ് കേരളം വിടുന്നതിനെ കുറിച്ചു പോലും നടി ചിന്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശത്തേക്ക് പോയേക്കില്ല
കേസില്‍ കാവ്യയുടെ പങ്കിനെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നതിനാല്‍ വിദേശത്തേക്കു പോവാനുള്ള തീരുമാനം നടി ഉപേക്ഷിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംശയം വര്‍ധിപ്പിക്കും
ഇത്തരമൊരു സാഹചര്യത്തില്‍ കേരളം വിട്ടാല്‍ അതു സംശയം വര്‍ധിപ്പിക്കുമെന്ന അഭിഭാഷകരുടെ നിര്‍ദേശമാണ് കാവ്യയെ പിന്മാറാന് പ്രേരിപ്പിക്കുന്നതത്രേ.

പൊരുത്തക്കേട്
കേസില്‍ കാവ്യയെ നേരത്തേ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തിയാണ് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തിയത്. അന്നു നടി നല്കിയ പല മൊഴികളും പൊരുത്തക്കേടുള്ളതായി പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു.

സുനിയെ അറിയില്ലെന്ന് പറഞ്ഞു
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയയെ തനിക്ക് അറിയില്ലെന്നാണ് കാവ്യ പോലീസിനോട് പറഞ്ഞത്. എന്നാല്‍ തന്നെ അറിയില്ലെന്ന കാവ്യയുടെ പച്ചക്കള്ളമാണെന്ന് പിന്നീട് സുനി വ്യക്തമാക്കിയിരുന്നു. കാവ്യ തനിക്കു പണം നല്‍കിയിട്ടുണ്ടെന്നും സുനി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

വീണ്ടും ചോദ്യം ചെയ്തേക്കും
തന്റെ മാഡം കാവ്യയാണെന്ന സുനിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കാവ്യയെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications