Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ ഒളിവില്‍പ്പോയിട്ടില്ല!! മാധ്യമങ്ങള്‍ വേട്ടയാടുന്നു!! ഇതാണ് സത്യമെന്ന് കാവ്യ...

പ്രതിയായ സുനിലിന്റെ വാക്കുകള്‍ക്കാണ് മാധ്യമങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ തന്നെയും കുടുംബത്തേയും വേട്ടയാടുകയാണെന്ന് നടി കാവ്യാ മാധവന്‍. കേസില്‍ ആരോപണം നേരിടുന്ന ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകള്‍ പുറത്തുവരവെയാണ് കാവ്യ പ്രതികരണവുമായി രംഗത്തുവന്നത്. രാഷ്ട്രദീപികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് സുനില്‍ കാവ്യയുടെ ഉടമസ്ഥയിലുള്ള ലക്ഷ്യയില്‍ ഏല്‍പ്പിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തന്റെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മാധ്യമങ്ങള്‍ ഉന്നയിക്കുന്നതെന്ന് കാവ്യ പ്രതികരിച്ചു.

സുനിലിന്റെ വാക്കുകള്‍ക്ക് വില

സുനിലിന്റെ വാക്കുകള്‍ക്ക് വില

പ്രതിയായ സുനിലിന്റെ വാക്കുകള്‍ക്കാണ് മാധ്യമങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. അയാള്‍ പറയുന്ന നുണക്കഥകളാണ് മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്നതെന്നും കാവ്യ ചൂണ്ടിക്കാട്ടി.

തന്നെയും കുടുംബത്തെയും വേട്ടയാടുന്നു

തന്നെയും കുടുംബത്തെയും വേട്ടയാടുന്നു

ഇപ്പോഴത്തെ വാര്‍ത്തകള്‍ കണ്ട് സുനില്‍ പോലും ചിരിക്കുന്നുണ്ടാവും. കുട്ടിക്കാലം മുതല്‍ അറിയാവുന്ന തന്നെയും കുടുംബത്തെയും മാധ്യമങ്ങള്‍ ഇപ്പോള്‍ വേട്ടയാടുകയാണ്. ഒരു പ്രതി പറയുന്ന വാക്കുകളാണ് മാധ്യമങ്ങള്‍ കാര്യമായി എടുക്കുന്നതെന്നും കാവ്യ പറഞ്ഞു.

 മാപ്പ് കൊണ്ടു മാത്രം തീരില്ല

മാപ്പ് കൊണ്ടു മാത്രം തീരില്ല

നാളെ സത്യം പുറത്തുവന്ന് തങ്ങള്‍ നിരപരാധികളാണെന്ന് വ്യക്തമായാല്‍ മാപ്പു പറഞ്ഞ് തിരുത്തിയതുകൊണ്ടു മാത്രം മാധ്യമങ്ങള്‍ ഉണ്ടാക്കിയ മുറിവ് ഉണങ്ങില്ല. മാധ്യമങ്ങളിലും മാധ്യമപ്രവര്‍ത്തകരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായും കാവ്യ ചൂണ്ടിക്കാട്ടി.

ലക്ഷ്യ തുടങ്ങിയത് സഹോദരന്‍

ലക്ഷ്യ തുടങ്ങിയത് സഹോദരന്‍

ഓസ്‌ട്രേലിയയില്‍ നിന്നും ഫാഷന്‍ ഡിസൈനിങ് പഠനം പൂര്‍ത്തിയാക്കിയ സഹോദരനാണ് ലക്ഷ്യയെന്ന വസ്ത്ര സ്ഥാപനം തുടങ്ങിയത്. ഓണ്‍ലൈന്‍ വഴിയാണ് ഇതിന്റെ വിപണനമെന്നിരിക്കെ മനപ്പൂര്‍വ്വം ടാര്‍ഗറ്റ് ചെയ്തതോടെ അവന്റെ കരിയര്‍ നശിപ്പിക്കാനാണ് ശ്രമിക്കുത്. സ്ഥാപനത്തിന്റെ പേരെങ്കിലും പരസ്യപ്പെടുത്താതിരിക്കാമായിരുന്നുവെന്നും കാവ്യ പറഞ്ഞു.

പോലീസിനു നല്‍കി

പോലീസിനു നല്‍കി

കേസുമായി ബന്ധപ്പെട്ടു ആവശ്യപ്പെട്ടപ്പോള്‍ താന്‍ തന്നെയാണ് ലക്ഷ്യയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് സന്തോഷത്തോടെ പോലീസിനു നല്‍കിയത്. ഇക്കാര്യത്തില്‍ ഒന്നും ഒളിച്ചു വയ്ക്കാന്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് അന്ന് ഇങ്ങനെ ചെയ്തത്.

ഒളിവിലാണെന്ന് പ്രചരണം

ഒളിവിലാണെന്ന് പ്രചരണം

വീട്ടില്‍ കിടന്നുറങ്ങുന്ന താന്‍ ഒളിവിലാണെന്ന് വരെ പ്രചരണം നടന്നു. അന്നു തിരിച്ചു പ്രതികരിക്കാതിരുന്നത് റേറ്റിങിനായി മല്‍സരിക്കുന്നവര്‍ക്കു വീണ്ടും റേറ്റിങ് കൂട്ടാന്‍ അവസരമൊരുക്കാന്‍ താല്‍പ്പര്യം ഇല്ലാത്തതിനാലാണെന്ന് കാവ്യ വ്യക്തമാക്കി.

പോലീസിനെ കാത്തിരുന്നു

പോലീസിനെ കാത്തിരുന്നു

വീട്ട് പൂട്ടി ഒരു ദിവസം പുറത്തുപോവാനിറങ്ങിയപ്പോള്‍ വീടിനു മുന്നില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടു. അവരോട് കാര്യം തിരക്കിയപ്പോള്‍ പോലീസ് ഇങ്ങോട്ടു വരുന്നുണ്ടെന്നായിരുന്നു മറുപടി. തുടര്‍ന്ന് പോലീസിനെ ഏറെ നേരം കാത്തിരുന്നെങ്കിലും ആരും വന്നില്ലെന്നു കാവ്യയുടെ മാതാപിതാക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+