Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നും കാവ്യയുടെ കുറ്റം കൊണ്ടല്ല... അപ്പോള്‍ എന്തായിരുന്നു മഞ്ജുവുമായുള്ള ദിലീപിന്റെ പ്രശ്‌നം?

തന്റെ പേരില്‍ കാവ്യ ബലിയാടാവുകയായിരുന്നു എന്നാണ് ദിലീപ് പറയുന്നത്

കൊച്ചി: മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം വേര്‍പിരിയാന്‍ കാരണം എന്താണെന്ന് ദിലീപ് ഇതുവരെ പറഞ്ഞിട്ടില്ല. കൃത്യമായ കാര്യങ്ങള്‍ മഞ്ജുവും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കാവ്യയുമായുള്ള ബന്ധമാണ് അതിന് കാരണം എന്നായിരുന്നു ഗോസ്സിപ്പ്.

കാവ്യയെ വിവാഹം കഴിച്ചതിന് തൊട്ടുപിറകേ മാധ്യമങ്ങളെ കണ്ടപ്പോള്‍ ദിലീപ് പറഞ്ഞത് മറ്റൊരു കാര്യമാണ്. തന്റെ കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരി കാവ്യ മാധവന്‍ അല്ല എന്നതായിരുന്നു.

തന്റെ പേരില്‍ കാവ്യ ബലിയാടാവുകയായിരുന്നു എന്നാണ് ദിലീപ് പറയുന്നത്. കാവ്യ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ദിലീപ് പറയുന്നു, അപ്പോള്‍ എന്തായിരുന്നു ദിലീപിനും മഞ്ജുവിനും ഇടയില്‍ സംഭവിച്ചത്?

കാവ്യയല്ല

കാവ്യയല്ല

തന്റെ കുടുംബ ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാവ്യ അല്ല കാരണക്കാരി എന്നാണ് വിവാഹ ശേഷം ദിലീപ് പറഞ്ഞത്. എന്നാല്‍ എന്തായിരുന്നു തങ്ങള്‍ക്കിടയിലെ പ്രശ്‌നം എന്ന് ദിലീപ് വ്യക്തമാക്കിയില്ല.

ബലിയാട്

ബലിയാട്

തന്റെ പേരില്‍ ബലിയാടാക്കപ്പെട്ട ആളാണ് കാവ്യ മാധവന്‍ എന്നാണ് ദിലീപ് പറയുന്നത്. ഇപ്പോള്‍ വിവാഹത്തിലെത്തി നില്‍ക്കാനുള്ള കാരണവും അതാണെന്ന് ദിലീപ് പറയുന്നു.

ഒരുമിച്ച്

ഒരുമിച്ച്

രണ്ട് മൂന്ന് കൊല്ലമായി തങ്ങള്‍ ഒരുമിച്ച് പോവുകയായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. എന്നാല്‍ ദിലീപും മഞ്ജുവും തമ്മിലുള്ള വിവാഹ മോചനം നടന്നിട്ട് എത്ര കാലമായി?

നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍

നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍

ഇപ്പോള്‍ തങ്ങള്‍ വിവാഹിതരായി. നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഇനി ഒഴിവാക്കണം എന്ന അഭ്യര്‍ത്ഥനയും ദിലീപ് മുന്നോട്ട് വയ്ക്കുന്നുണ്ട്.

പ്രാര്‍ത്ഥന വേണം

പ്രാര്‍ത്ഥന വേണം

നല്ലൊരു കുടുംബ ജീവിതം ുണ്ടാവാന്‍ എല്ലാവരുടേയും പ്രാര്‍ത്ഥന വേണം എന്നാണ് ദിലീപും കാവ്യയും വിവാഹത്തിന് ശേഷം എല്ലാവരോടും ആവശ്യപ്പെട്ടത്. സ്‌നേഹത്തോടെ പിന്തുണക്കുക, പ്രാര്‍ത്ഥിക്കുക.

കൂട്ടിന് വേണ്ടി

കൂട്ടിന് വേണ്ടി

ജീവിതത്തില്‍ ഒരു കൂട്ട് വേണം എന്ന് ആഗ്രഹിച്ചു. അപ്പോള്‍ അമ്മയും മകളും കൂട്ടുകാരും ബന്ധുക്കളും എല്ലാം കൂടി ഒരു വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. അങ്ങനെയാണ് ഇതിലേക്കെത്തിയത്.

ആ തെറ്റ്

ആ തെറ്റ്

പത്തിരുപത് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു എന്ന കുറ്റം മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളൂ എന്നാണ് ദിലീപ് പറയുന്നത്. ഏറ്റവും കൂടുതല്‍ സിനിമകള്‍ ഒന്നിച്ച് അഭിനയിച്ചത് തങ്ങളാണെന്നും ദിലീപ് പറഞ്ഞു.

 വാര്‍ത്തകള്‍

വാര്‍ത്തകള്‍

തങ്ങള്‍ വിവാഹിതരാകുന്നു, വിവാഹം കഴിഞ്ഞു തുടങ്ങി ഒരുപാട് വാര്‍ത്തകള്‍ ഒരുപാട് തവണ വന്നിട്ടുണ്ട്. കല്യാണം കഴിക്കുകയാണെങ്കില്‍ അത് എല്ലാവരേയും അറിയിച്ചുകൊണ്ടായിരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു എന്നും ദിലീപ് വ്യക്തമാക്കി.

ഗോസിപ്പ്

ഗോസിപ്പ്

ഇനി ഏതായാലും ഈ വിഷയത്തില്‍ ഗോസിപ്പുകള്‍ക്കുള്ള എല്ലാ സാധ്യതകളും അവസാനിച്ചിരിക്കുകയാണ്. എന്നാലും പാപ്പരാസികള്‍ ദിലീപിനേയും കാവ്യയേയും വെറുതേ വിടുമോ എന്ന് കാത്തിരുന്ന് കാണാം.

 മഞ്ജുവിന്റെ പ്രതികരണം

മഞ്ജുവിന്റെ പ്രതികരണം

മഞ്ജു വാര്യര്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇനി ആ പ്രതികരണത്തിന് വേണ്ടിയാണ് മലയാളികള്‍ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+