നഗരസഭയിലെ കയ്യാങ്കളിക്കിടെ കുഴഞ്ഞുവീണ സിപിഎം കൗണ്‍സിലര്‍ മരിച്ചു; കായംകുളത്ത് യുഡിഎഫ് ഹര്‍ത്താല്‍
Recommended Video

ആലപ്പുഴ: കായംകുളം നഗരസഭയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കയ്യാങ്കളിക്കിടെ കുഴഞ്ഞുവീണ എല്‍ഡിഎഫ് കൗണ്‍സിലര്‍ മരിച്ചു. നഗരസഭയിലെ പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലറും സിപിഎം നേതാവുമായ വല്ലാറ്റൂര്‍ വീട്ടില്‍ വിഎസ് അജയനാണ് (52) മരിച്ചത്. പരുമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.
ബസ്റ്റാന്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുപ്പിനെചൊല്ലി ഉണ്ടായ തര്‍ക്കമാണ് കയ്യൗങ്കളിയില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ അജയന് പുറമേ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആര്‍ ഗിരിജ, ഷാമില അനിമോന്‍, ജലീല്‍ എസ് പെരുമ്പളത്ത് എന്നീ എല്‍ഡിഎഫ് അംഗങ്ങള്‍ക്കും യുഡിഎഫ് അംഗങ്ങളായ ഷാനവാസ്, ഷിജിന നാസര്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

ഭരണപക്ഷത്തിന്റെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കായംകുളത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രാവിലെ ആറ്മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍. അജണ്ടയിലില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച കൂടാതെ പാസാക്കാനുള്ള ഭരണപക്ഷത്തിന്റെ നീക്കമാണ് കയ്യാങ്കളിക്ക് പിന്നിലെന്ന് യുഡിഎഫ് നേരത്തെ ആരോപിച്ചിരുന്നു.












Click it and Unblock the Notifications