കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിപ്പ': കായംകുളം സ്വദേശിയായ യുവാവ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നിപ രോഗ ലക്ഷണവുമായി കായംകുളം സ്വദേശിയായ യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ രക്ത സാമ്പിള്‍ മണിപ്പൂരിലെ ലാബിലേക്ക് വിദഗ്ധ പരിശോധനക്കുവേണ്ടി അയച്ചു. കോഴിക്കോടുള്ള കമ്പനിയിലെ ജീവനക്കാരനായ ഇയാള്‍ക്ക് പനിയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് അവിടെ ആരോടും മിണ്ടാതെ സ്വന്തം കാറില്‍ കായംകുളത്തുള്ള വീട്ടിലേക്ക് പോകുന്നതിനിടയില്‍ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ ഇയാളെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

nipa

പ്രഥമ പരിശോധനയില്‍ തന്നെ ഇയാള്‍ക്ക് നിപ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസലേഷന്‍ വാര്‍ഡിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും വീട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. വീട്ടുകാര്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.


അതേസമയം തൃശൂര്‍ സ്വദേശിയായ യുവതിക്ക് പന്നിപ്പനിയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരണത്തിനുവേണ്ടി യുവതിയുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചു.

Recommended Video

cmsvideo
നിപാ ബാധിച്ച ആ കുടുംബത്തെക്കുറിച്ചു ഡോക്ടര്‍ പറയുന്നു | Oneindia Malayalam

മറ്റൊരു വ്യക്തിയെ ഡിഫ്റ്റീരിയ ബാധിച്ചും ഇവിടെ എത്തിച്ചിട്ടുണ്ട്. ഇയാളുടെ രോഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
kayamkulam native youth admitted in thrissur medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X