കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സാ പിഴവിനെ തുടർന്ന് ഒന്നരവയസുകാരി മരിച്ചു; മോഹനൻ വൈദ്യർ അറസ്റ്റിൽ

Google Oneindia Malayalam News

ആലപ്പുഴ: ചികിത്സാ പിഴവിനെ തുടർന്ന് ഒന്നരവയസുകാരി മരിച്ച സംഭവത്തിൽ നാട്ടുവൈദ്യൻ മോഹനൻ വൈദ്യരെ റസ്റ്റ് ചെയ്തു. കായംകുളം പോലീസാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം മോഹനൻ വൈദ്യർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവുകയായിരുന്നു. കേസിൽ ഇയാൾക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

മെഡിക്കല്‍ വിദ്യാഭ്യാസം: വിദേശ ബിരുദം നേടുന്നവര്‍ക്ക് ഇന്ത്യയിലെത്തുമ്പോള്‍ സംഭവിക്കുന്നതെന്ത്?മെഡിക്കല്‍ വിദ്യാഭ്യാസം: വിദേശ ബിരുദം നേടുന്നവര്‍ക്ക് ഇന്ത്യയിലെത്തുമ്പോള്‍ സംഭവിക്കുന്നതെന്ത്?

വയനാട് സ്വദേശിയായ പൊതുപ്രവർത്തകൻ ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ മോഹനൻ വൈദ്യർക്കെതിരെ മാരാരിക്കുളം പോലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. കേസിന്റെ അന്വേഷണം പിന്നീട് കായംകുളം പോലീസിന് കൈമാറുകയായിരുന്നു.

mohanan vaidhyar

പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനൻ വൈദ്യരുടെ അശാസ്ത്രീയ ചികിത്സകൊണ്ട് മരിച്ചുവെന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ നാട്ടു വൈദ്യത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. മോഹനൻ വൈദ്യർക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ആവശ്യപ്പെട്ടിരുന്നു.

English summary
kayamkulam police arrested Mohanan vaidhyar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X