മൈക്രോ ഫിനാന്‍സ്; വെള്ളാപ്പള്ളിക്കെതിരെ വഞ്ചനാകുറ്റത്തിനും കേസ്
ആലപ്പുഴ: മൈക്രോ ഫിനാന്‍സില്‍ നിന്നും വായ്പയെടുത്ത അംഗങ്ങള്‍ നല്‍കിയ പണം ബാങ്കില്‍ അടച്ചില്ലെന്ന പരാതിയില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. എസ്.എന്‍.ഡി.പി യോഗം കായംകുളം യൂണിയന്‍ പ്രസിഡന്റ് വേലന്‍ചിറ സുകുമാരന്‍, സെക്രട്ടറി പ്രദീപ് ലാല്‍, അനില്‍ കുമാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. മൂന്ന് എസ്.എന്‍.ഡി.പി ശാഖാ യൂണിറ്റുകളാണ് പരാതി നല്‍കിയത്. കഴിഞ്ഞ ആറു മാസമായി അംഗങ്ങള്‍ കൈമാറിയ വായ്പാ പണം ബാങ്കില്‍ അടച്ചിരുന്നില്ല.

ഇതേ തുടര്‍ന്ന് വായ്പ എടുത്തവര്‍ക്ക് ജപ്തി നോട്ടീസ് വന്നതോടെയാണ് ശാഖാ യൂണിറ്റുകള്‍ പരാതി നല്‍കിയത്. പരാതി നല്‍കുന്നതിന് മുന്‍പ് കായംകുളം യൂണിയന്‍ ഓഫീസ് എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒന്നാപ്രതി ആയതിന് പിന്നാലെ മറ്റൊരു കേസ് കൂടി വന്നത് വെള്ളാപ്പള്ളിക്ക് കനത്ത തിരിച്ചടിയാണ്. മൈക്രോ ഫിനാന്‍സില്‍ നിന്നും വായ്പയെടുത്ത കോടിക്കണക്കിന് രൂപയാണ് തിരിമറി ചെയ്യപ്പെട്ടത്. 4 ശതമാനം പലിശയ്‌ക്കെടുത്ത വായ്പ 15 ശതമാനം വരെ പലിശവാങ്ങിയാണ് വിതരണം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications