കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിയാദ് വധക്കേസ്: കഞ്ചാവ് വില്‍പ്പന തടഞ്ഞത് പ്രകോപനമായി; രണ്ടാം പ്രതി അറസ്റ്റില്‍

Google Oneindia Malayalam News

സിയാദ്: കായംകുളത്ത് സിപിഎം പ്രവര്‍ത്തകന്‍ സിപിഎം പ്രവര്‍ത്തകന്‍ സിയാദ് വധക്കേസില്‍ രണ്ടാ പ്രതി അറസ്റ്റില്‍. എരുവ സ്വദേശിയായ വിളക്ക് ഷഫീഖിനെയാണ് (26) അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഒന്നാം പ്രതി മുജീബിന്(39) സിയാദിനോടുള്ള വിദ്വേഷമാമ് കൊലക്ക് കാരണമായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയാണ് സിയാദ് കൊല്ലപ്പെടുന്നത്. മത്സ്യ വ്യാപാരം കഴിഞ്ഞ് തിരിച്ചെത്തി ഭാര്യ നല്‍കിയ ഭക്ഷണപൊതി ക്വാറന്റീന്‍ കേന്ദ്രത്തിലെത്തിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം.

സംഭവം രാഷ്ട്രീയ കൊലപാതകമല്ലായെന്നാണ് വിലയിരുത്തല്‍. നഗരത്തിലെ എംഎസ്എം സ്‌ക്കൂളിന് സമീപത്ത്ുവെച്ച് സിയാദിനെ മുജീബ് കൊലപ്പെടുത്തുകയായിരുന്നു. മുജീബും സംധവും സ്‌ക്കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍ക്കുന്നതിനേയും ഇവരുടെ ഗുണ്ടാപിരിവിനേയും സിയാദും സുഹൃത്തുക്കളും എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതന്നെ് മുജീബ് പൊലീസിന് മൊഴി നല്‍കി.

Recommended Video

cmsvideo
ഉള്‍ഗ്രാമങ്ങളിലേയ്ക്ക് മരുന്നെത്തിക്കാന്‍ രാഹുലിന്റെ പദ്ധതി | Oneindia Malayalam
siyad

സിയാദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നാം പ്രതിയാണ് കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിലര്‍ കാവില്‍ നിസാം. കൊല നടത്തിയ ശേഷം മുജീബ് നിസാമിന്റെ കാറിലാണ് വീട്ടിലേക്ക് പോയത്. സിയാദിനെ ആക്രമിച്ച ശേഷം സംഘം എരുവ കോയിക്കല്‍പ്പടിയിലെത്തി സിയാദിന്റെ സുഹൃത്ത് റജീഷിനെ ആക്രമിച്ചിരുന്നു.ഈ ആക്രമണത്തില്‍ മുജീബിനും വെട്ടേറ്റിരുന്നു.

സംഭവത്തില്‍ കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സില്‍ അറസ്റ്റിലായെങ്കിലും ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ രക്തം പുരണ്ട മുജീബിനെ ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞപ്പോള്‍ വീട്ടിലെത്തിക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് നിസാം പറഞ്ഞു. കാറില്‍ കയറ്റിയ ശേഷമാണ് സിയാദിനെ കുത്തിയ വിവരം അറിഞ്ഞതെന്നും കൗണ്‍സിലര്‍ പറയുന്നു.

ജോലിയെല്ലാം 'ഉന്നത' ജാതിക്കാര്‍ക്ക്; മഹാമാരിക്കാലത്തും ജാതി വിവേചനം നേരിടുന്ന ഉത്തരേന്ത്യന്‍ ജനതജോലിയെല്ലാം 'ഉന്നത' ജാതിക്കാര്‍ക്ക്; മഹാമാരിക്കാലത്തും ജാതി വിവേചനം നേരിടുന്ന ഉത്തരേന്ത്യന്‍ ജനത

കോണ്‍ഗ്രസിന് 40 ലേറെ സീറ്റുകള്‍ നല്‍കും; തമിഴ്നാട്ടില്‍ അധികാരം പിടിക്കുമെന്നുറച്ച് ഡിഎംകെ സഖ്യംകോണ്‍ഗ്രസിന് 40 ലേറെ സീറ്റുകള്‍ നല്‍കും; തമിഴ്നാട്ടില്‍ അധികാരം പിടിക്കുമെന്നുറച്ച് ഡിഎംകെ സഖ്യം

English summary
Kayamkulam siyad murder case: second accused shafeeq arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X