പെണ്‍കുട്ടിയെ വിട്ടുനല്‍കാതെ ഒരു സംഘം: ഇത് ഞങ്ങളുടെ കുട്ടിയാണെന്ന്, പിന്നാലെ ചോദ്യം ചെയ്യല്‍, പിന്മാറി
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ അസം സ്വദേശിയായ പതിമൂന്ന് വയസുകാരിയെ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിക്കും. പെണ്‍കുട്ടിയെ കൊണ്ടുവരാനായി കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചു. കാണാതായി 37 മണിക്കൂറിന് ശേഷം ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്സ്പ്രസിൽ കുട്ടിയെ കണ്ടെത്തിയത്.
നിലവില്‍ റെയില്‍ വേ പൊലീസിന്റെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്. വൈകാതെ ചൈല്‍ഡ് ലൈന്‍ അധികൃതർക്ക് കൈമാറും. വൈദ്യ പരിശോധന ഉള്‍പ്പെടെ നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നല്‍കുക. കുടുംബത്തിനും കുട്ടിക്കും കൗൺസലിംഗ് നല്‍കും. കുട്ടിയെ വിശാഖപട്ടണത്ത് നിന്നും വിമാനമാർഗ്ഗം തിരുവനന്തപുരത്തേക്ക് തിരികെ എത്തിക്കാനാണ് ശ്രമിക്കുന്നത്.

പെണ്‍കുട്ടിയെ ട്രെയിനില്‍ വെച്ച് കണ്ടെത്തുമ്പോള്‍ കൂടെ ഒരു സംഘവും ഒപ്പമുണ്ടായിരുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മലയാളി അസോസിയേഷൻ പ്രതിനിധികൾ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇത് തങ്ങളുടെ കുട്ടിയെന്നായിരുന്നു സംഘത്തിന്റെ അവകാശവാദമെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
ബംഗാളിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്ന ട്രെയിനിന്റെ ജനറല്‍ കംപാർട്ട്മെന്റില്‍ ഒരു സംഘം പുരുഷന്മാർക്കൊപ്പമാണ് പെണ്‍കുട്ടി ഉണ്ടായിരുന്നത്. കുട്ടി തങ്ങളുടേതാണെന്ന് അവകാശപ്പെട്ടെങ്കിലും മലയാളി അസോസിയേഷന് പ്രതിനിധികള്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെ സംഘം പിന്മാറി. മലയാളി സംഘം പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ട്രെയിനിന്റെ ബെർത്തില്‍ കിടന്നുറങ്ങുകയായിരുന്നു. രണ്ട് ദിവസമായി ആഹാരം കഴിക്കാത്തതിനാല്‍ കുട്ടി ക്ഷീണിതയുമായിരുന്നു.
അമ്മ തല്ലിയതിനെ തുടർന്ന് വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങിയതാണെന്നാണ് പെണ്‍കുട്ടി മലയാളി അസോസിയേഷന് പ്രവർത്തകരോട് വ്യക്തമാക്കിയത്. അമ്പത് രൂപയാണ് ചെറിയ ബാഗില്‍ കുറച്ച് വസ്ത്രങ്ങളുമാണ് ആകെ കയ്യില്‍ ഉണ്ടായിരുന്നത്. ഇന്നലെ ട്രെയിനില്‍ കയറിയത് മുതല്‍ വെള്ളം മാത്രമാണ് കുടിച്ചതെന്നും കുട്ടി മലയാളി അസോസിയേഷൻ പ്രതിനിധികളോട് പറഞ്ഞു.
തിരുവനന്തപുരം ശിശുക്ഷേമ സമിതി കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിശാഖപട്ടണം ശിശുക്ഷേമ സമിതി കത്ത് നൽകും. നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ആവശ്യപ്പെടുക. രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ചംഗ സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചത്. അതേസമയം, കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ അമ്മ കുട്ടിയുമായി സംസാരിച്ചിരുന്നു. എവിടേക്കാണ് പോയതെന്ന് അറിയില്ല. എങ്ങനെയാണ് പോയതെന്നും അറിയില്ല. പൊലീസിനൊപ്പം വരുമെന്നും കുട്ടി മാതാപിതാക്കളോട് വ്യക്തമാക്കി.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications