കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സത്യം പറയാതിരിക്കാൻ പറ്റുമോ? ഇടത് മുന്നണിയിൽ കൂടിയാലോചനകൾ കുറവ്'; വിമർശിച്ച് ഗണേഷ് കുമാർ

എല്‍ ഡി എഫ് നിയമസഭാ കക്ഷിയോഗത്തില്‍ നേരത്തേ സർക്കാരിനും മുന്നണിക്കുമെതിരെ ഗണേഷ് കുമാർ രൂക്ഷവിമർശനം ഉയർത്തിയിരുന്നു.

Google Oneindia Malayalam News
ganeshkumar-1674905561.jpg -Properties

തിരുവനന്തപുരം: ഇടതുമുന്നണിയെ വീണ്ടും വിമർശിച്ച് ഗണേഷ് കുമാർ എംഎൽഎ. മുന്നണിയിൽ ആരോഗ്യകരമായ കൂടിയാലോചകൾ നടക്കുന്നില്ലെന്നാണ് ഗണേഷ് കുമാറിന്റെ ആക്ഷേപം. മുന്നണിയിൽ കൂടിയാലോചനകൾ കുറവാണെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തുന്നു.

പദവിക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കാനാകില്ല

പദവിക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കാനാകില്ല


'കസേര കിട്ടുമെന്ന് കരുതി ജനങ്ങൾക്ക് വേണ്ടി സംസാരിക്കാതിരിക്കാൻ പറ്റുമോ ?, സത്യം പറയാതിരിക്കാൻ പറ്റുമോ ? അതിനൊന്നും എന്നെ കിട്ടില്ല. എനിക്ക് സ്ഥാനമാനങ്ങളോടൊന്നും അത്ര താത്പര്യം ഇല്ല. പത്തനാപുരത്തെ ജനങ്ങൾ എന്നെ തിരഞ്ഞെടുക്കുന്നത് കൊണ്ട് ഞാൻ നിയമസഭയിൽ എത്തുന്നു എന്നല്ലാതെ. എന്നോട് എന്റെ മണ്ഡലത്തിലെ ജനങ്ങൾക്കുള്ള സ്നേഹവും വിശ്വാസവും എനിക്ക് അറിയാം. എനിക്ക് എന്തെങ്കിലും പദവിയോ മന്ത്രിക്കസേരയോ കിട്ടുമെന്ന് വെച്ച് പാർട്ടി നേതാക്കളെയോ ജനങ്ങളെയോ വഞ്ചിച്ച് കൊണ്ട് പ്രവർത്തിക്കാൻ ഞാൻ തയ്യാറല്ല', ഗണേഷ് തുറന്നടിച്ചു.

ഫെഡറൽ സംവിധാനത്തെ തകർക്കാൻ അനുവദിക്കില്ല

ഫെഡറൽ സംവിധാനത്തെ തകർക്കാൻ അനുവദിക്കില്ല

'എനിക്ക് ഇപ്പോൾ നല്ല സമാധാനം ഉണ്ട്. നല്ല തിരിക്കുണ്ട്. ഇപ്പോഴത്തെ കാര്യങ്ങളിൽ സംതൃപ്തിയുണ്ട്, സന്തുഷ്ടനുമാണ്. പക്ഷേ പറയാനുള്ളത് ഞാൻ പറയും.
ഈ സർക്കാരിനെ മോശപ്പെടുത്തിയോ പ്രതിപക്ഷത്തെ മോശപ്പെടുത്തിയോ ഒന്നും പറഞ്ഞിട്ടില്ല. കേന്ദ്രസർക്കാരിനെതിരെ ഉള്ള കാര്യങ്ങളെയാണ് ഞാൻ വിമർശിച്ചത്. അല്ലാതെ മോശപ്പെടുത്തി പറഞ്ഞിട്ടില്ല. ഫെഡറൽ സംവിധാനത്തെ തകർക്കാൻ അനുവദിക്കില്ല'

സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു

സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു


'നെല്ല് സംഭരണം, റബർ വിലയിടിവ്, വന്യജീവി ആക്രമണം എന്നിവയ്ക്ക് എതിരെ കേന്ദ്ര - സംസ്ഥാന സർക്കാർ ഇടപെടൽ വേണമെന്നാണ് ആവശ്യം. റബർ അധിഷ്ഠിത വ്യവസായം ചെയ്യുന്നവർക്ക് കേരളത്തിൽ തന്നെ പ്രത്യേക മാർക്കറ്റ് ഉൾപ്പടെ വേണം', ഗണേഷ് കുമാർ പറഞ്ഞു.എൽ ഡി എഫ് വികസന രേഖയിൽ സൂക്ഷ്മമായ ചർച്ചകൾ ഉണ്ടായില്ലെന്നും സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിച്ചെന്നും ഗണേഷ് കുമാർ പറഞ്ഞു.

ധവളപത്രം പുറത്തിറക്കണം

ധവളപത്രം പുറത്തിറക്കണം

സംസ്ഥാന സർക്കാർ ധവള പത്രം പുറത്തിറക്കണം.
സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. തോമസ് ഐസക്കിൻ്റെ മന്ദ്യ പാക്കേജ് നല്ലതായിരുന്നു. അതുപോലുള്ള പദ്ധതികൾ സർക്കാർ കൊണ്ടുവരണമെന്നം ഗണേഷ് കുമാർ പറഞ്ഞു.
.

എല്‍ ഡി എഫ് നിയമസഭാ കക്ഷിയോഗത്തില്‍

എല്‍ ഡി എഫ് നിയമസഭാ കക്ഷിയോഗത്തില്‍


എല്‍ ഡി എഫ് നിയമസഭാ കക്ഷിയോഗത്തില്‍ നേരത്തേ സർക്കാരിനും മുന്നണിക്കുമെതിരെ ഗണേഷ് കുമാർ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. പല വകുപ്പുകളിലും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത് എന്നും എം എല്‍ എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യ എന്നുമായിരുന്നു ഗണേഷ് കുമാർ കുറ്റപ്പെടുത്തിയത്.മന്ത്രിമാരുടെ വകുപ്പുകളും പ്രവർത്തനങ്ങളും പോരെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു

വീണ്ടും പുലിവാല്‍ പിടിച്ച് ചിന്ത; 'വാഴക്കുല' വൈലോപ്പിള്ളിയുടേതാണെന്ന് ഗവേഷണ പ്രബന്ധം, നിവേദനംവീണ്ടും പുലിവാല്‍ പിടിച്ച് ചിന്ത; 'വാഴക്കുല' വൈലോപ്പിള്ളിയുടേതാണെന്ന് ഗവേഷണ പ്രബന്ധം, നിവേദനം

ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല, മൂലധനം വര്‍ധിപ്പിക്കും; സംസ്ഥാന ബജറ്റിനെ കുറിച്ച് ധനമന്ത്രിജനങ്ങളെ ബുദ്ധിമുട്ടിക്കില്ല, മൂലധനം വര്‍ധിപ്പിക്കും; സംസ്ഥാന ബജറ്റിനെ കുറിച്ച് ധനമന്ത്രി

English summary
KB Ganesh Kumar Again Against The LDF Government, says no discussion is happening in LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X