ഇടുക്കി ഗോള്‍ഡ്: ആഷിക് അബുവിന്റെ പേര് പറയാതെ ഗണേഷിന്റെ വിമര്‍ശനം
കൊട്ടാരക്കര: ന്യൂ ജനറേഷന്‍ സിനിമയും ലഹരിയ മരുന്നുകളും ആഷിക് അബുവ്‌ന്റെ ഫേസ്ബുക്ക് പോസ്റ്റും ഒക്കെ വിവാദത്തില്‍ നില്‍ക്കുമ്പോള്‍ സിനിമ താരവും എംഎല്‍എയും ആയ കെബി ഗണേഷ് കുമാറും വിവാദത്തിന് ചൂട് പരുന്നു. ന്യൂ ജനറേഷന്‍ സിനിമക്കാരെ അടച്ചാക്ഷേപിച്ചാണ് ഗണേഷ് രംഗത്തെത്തിയിരിക്കുന്നത്.
നാവില്‍ കഞ്ചാവ് തേച്ചാണ് ന്യൂജനറേഷന്‍ സിനിമക്കാര്‍ സിനിമ എടുക്കുന്നതെന്നാണ് ഗണേഷ് പറയുന്നത്. സംവിധായകന്‍ ആഷിക് അബുവിനെ പേരെടുത്ത് പറയാതെ വിമര്ശിക്കുകയും ചെയ്തു.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഗണേഷ് കുമാറിന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇടുക്കി ഗോള്‍ഡ് എന്ന പേരില്‍ കഞ്ചാവിനെ സിനിമയാക്കി കാണിച്ചു എന്നൊക്കെ ഗണേഷ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്രെ.
നേരത്തെ സംവിധായകനും തിരക്കഥാകൃത്തും നടനും ആയ ശ്രീനിവാസന്‍ ന്യൂജനറേഷന്‍ താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. പുതുതലമുറ സിനിമക്കാര്‍ മയക്കുമരുന്നിന് അടിമയാണെന്നായിരുന്നു ശ്രീനിവാസന്റെ വിമര്‍ശനം. ശ്രീനവാസന്‍ പറഞ്ഞത് സത്യമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കഞ്ചാവ് ഉപയോഗിച്ച് സിനിമ ചെയ്യുന്നവരെ പോലീസ് പിടികൂടണം എന്നും ഗണേഷ് ആവശ്യപ്പെട്ടിട്ടുണ്ടത്രെ.
ഷൈന്‍ ടോം ചാക്കോയെ കൊച്ചി കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് പിടിച്ചതോടെ ആണ് ന്യൂജനറേഷന്‍ സിനിമക്കാരെ മയക്കുമരുന്ന് വിവാദങ്ങളില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്.












Click it and Unblock the Notifications