കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ക്ഷേത്രത്തിന്റെ കാര്യത്തില്‍ ഇടപെടുന്നത് മാന്യമായ നടപടിയല്ല, അന്തസ്സുള്ള സ്ത്രീകള്‍ ശബരിമല കയറില്ല'

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി ഉത്തരവ് പല തരത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. അതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്. എന്തായാലും കോടതി വിധി അനുസരിക്കാന്‍ ദേവസ്വം ബോര്‍ഡ് ബാധ്യസ്ഥരാണ് എന്നത് വേറെ കാര്യം.

രാഹുൽ ഈശ്വർ!!! ഒരു രക്ഷയും ഇല്ല... അടപടലം ട്രോളുകൾ; വാവര് പള്ളിയും ചതിച്ചു!!! ശിവസേനയ്ക്ക് മഴവകയും! രാഹുൽ ഈശ്വർ!!! ഒരു രക്ഷയും ഇല്ല... അടപടലം ട്രോളുകൾ; വാവര് പള്ളിയും ചതിച്ചു!!! ശിവസേനയ്ക്ക് മഴവകയും!

ഒരു ക്ഷേത്രത്തിന്റേയോ വിശ്വാസത്തിന്റേയോ ആചാരപരമായ കാര്യങ്ങളില്‍ സര്‍ക്കാരോ കോടതിയോ ഇടപെടുന്നത് മാന്യമായ നടപടിയല്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നാണ് നടനും എംഎല്‍എയും ആയ കെബി ഗണേഷ് കുമാര്‍ പറയുന്നത്. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച ആളാണ് ഗണേഷ് കുമാര്‍.

Ganesh

അന്തസ്സുള്ള സ്ത്രീകള്‍ പത്തിനും അമ്പതിനും ഇടയിലുള്ള പ്രായത്തില്‍ ശബരിമലയില്‍ പോകില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. അന്തസ്സുള്ളവരും ദൈവ വിശ്വാസമുള്ളവരും നന്മ ആഗ്രഹിക്കുന്നവരും ആചാരങ്ങള്‍ ലംഘിക്കാന്‍ തയ്യാറാവില്ലെന്നാണ് ഗണേഷ് കുമാറിന്റെ വിലയിരുത്തല്‍.

ക്ഷേത്രങ്ങളിൽ ചെഗുവേരയുടെ വിഗ്രഹം വക്കേണ്ട ഗതികേട് വരും, ഹിന്ദുവിന് ചോദിക്കാൻ ആരുമില്ല- സംവിധായകൻക്ഷേത്രങ്ങളിൽ ചെഗുവേരയുടെ വിഗ്രഹം വക്കേണ്ട ഗതികേട് വരും, ഹിന്ദുവിന് ചോദിക്കാൻ ആരുമില്ല- സംവിധായകൻ

Recommended Video

cmsvideo
തിയ്യതി പ്രഖ്യാപിച്ച് ശബരിമലയില്‍ കയറാൻ ആഹ്വാനം | Oneindia Malayalam

ശബരിമല കേസില്‍ സുപ്രീം കോടതി വിധിയെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തിരിക്കുകയാണ്. എത്രയും പെട്ടെന്ന് വിധി നടപ്പിലാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കേസില്‍ ദേവസ്വം ബോര്‍ഡ് പിന:പരിശോധന ഹര്‍ജി നല്‍കുകയാണെങ്കില്‍, അതില്‍ ഇടപെടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
KB Ganesh Kumar against Sabarimala woman entry supreme Court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X