ഷിബു ബേബി ജോണ്‍ വഞ്ചകന്, ചവറയില്‍ കിട്ടിയത് ദൈവശിക്ഷ!!! ഗണേഷ് കുമാറിന് പറയാനുള്ളത്
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരായതിന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ ആഞ്ഞടിച്ചത് മുന്‍ മന്ത്രി ഷിബു ബേബി ജോണിനെതിരെ! ഷിബു താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വഞ്ചകനാണെന്നാണ് ഗണേഷ് കുമാാര്‍ പറഞ്ഞിരിയ്ക്കുന്നത്.
ഷിബു ബേബി ജോണ്‍ ചവറയില്‍ തോല്ക്കാന് കാരണം ദൈവശിക്ഷയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സോളാര്‍ കേസില്‍ ഇതുവരെ തന്നെ ചോദ്യം ചെയ്യുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും ഗണേഷ് പറഞ്ഞു.
സരിതയെ ഗണേഷ്കുമാറിന് 2012 മുതല്‍ അറിയാം. പക്ഷേ എങ്ങനെയാണ് ഷിബു ബേബി ജോണ്‍ വഞ്ചകനാകുന്നത്?

വഞ്ചകന്
താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വഞ്ചകനാണ് ഷിബു ബേബി ജോണ്‍ എന്നാണ് കെബി ഗണേഷ് കുമാര്‍ ആരോപിച്ചത്.

ദൈവശിക്ഷ
തന്നെ വഞ്ചിച്ചതിനുള്ള ദൈവശിക്ഷയാണ് ചവറയിലെ ഷിബു ബേബി ജോണിന് ലഭിച്ച പരാജയം എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

തന്നെ തോല്പിയ്ക്കാന്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് തന്നെ തോല്പിയ്ക്കന് ചിലര്‍ പണമൊഴുക്കിയെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

സരിതയെ അറിയാം
2012 മുതല്‍ സരിത എസ് നായരെ പരിചയമുണ്ട് ഗണേഷ് കുമാര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ പറഞ്ഞു. എന്നല്‍ ബിജു രാധാകൃഷ്ണനെ പരിചയമില്ല.

സരിതയെ കണ്ടത്
എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് സരിതയെ ആദ്യമായി കണ്ടത്. ടീം സോളാറിന്റെ ഒരു പരിപാടിയുടെ ഉദ്ഘാടനത്തിന് ക്ഷണിയ്ക്കാനാണ് സരിത വന്ന് കണ്ടത് എന്നും ഗണേഷ് പറഞ്ഞു.

വീട്ടിലും സോളാര്‍
തന്റെ വീട്ടില്‍ ടീം സോളാര്‍ കമ്പനി സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരുന്നതായി ഗണേഷ് കുമാര്‍ പറഞ്ഞു.

കത്ത് കണ്ടിട്ടില്ല
സരിത ജയിലില്‍ വച്ച് എഴുതിയ കത്ത് താന്‍ കണ്ടിട്ടില്ലെന്നും ഗണേഷ് കുമാര്‍ കമ്മീഷനെ അറിയിച്ചു.

എന്തുകൊണ്ട് ഷിബു
സോളാര്‍ കമ്മീഷന് മുന്നില്‍ ഷിബു ബേബി ജോണ്‍ ഗണേഷ് കുമാറിനെതിരെ മൊഴി നല്‍കിയിരുന്നു. സരിതയ്ക്ക് വീട് വാങ്ങി നല്‍കിയത് ഗണേഷ് കുമാര്‍ ആണെന്ന രീതിയില്‍ ആയിരുന്നു ഷിബുവിന്റെ മൊഴി.

സോളാറില്‍
സോളാര്‍ കേസില്‍ തനിയ്ക്കെതിരെ ബിജു രാധാകൃഷ്ണന് മൊഴി നല്കാന് കാരണം സരിതയാണെന്നും ഷിബു പറഞ്ഞിരുന്നു. സരിതയെ ഇതിന് പ്രേരിപ്പിച്ചത് ഗണേഷ് കുമാര്‍ ആണെന്നും ഷിബു ആരോപിച്ചിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications