മാരക രോഗമുണ്ടെന്ന് വരെ പ്രചരിപ്പിച്ചു; സിനിമയില്‍ നെഗറ്റീവ് റോളുകള്‍ ഒഴിവാക്കാന്‍ കാരണം: ഗണേഷ് കുമാര്‍
സിനിമ നടിമാരുമായുള്ള പ്രണയ ഗോസിപ്പുകള്‍ ഏറ്റവും കുറവ് കേട്ട നടനാണ് താനെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിനു ശേഷമാണ് അപവാദ പ്രചാരണങ്ങള്‍ ഉണ്ടായത്. ഞാനെന്ന വ്യക്തിയെ ജനങ്ങള്‍ക്ക് അടുത്ത് അറിയാന്‍ കഴിഞ്ഞതും സിനിമയില്‍ കാണുന്ന വില്ലന്‍ കഥാപാത്രം അല്ലെന്നും മനസിലായത് രാഷ്ട്രീയത്തില്‍ വന്ന ശേഷമാണ്. ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.
1985 കാലഘട്ടത്തില്‍ അച്ഛന് ട്രാന്‍സ്പോര്‍ട്ട് മന്ത്രി ആയിരിക്കുമ്പോള്‍ അന്ന് ഗതാഗത മേഖലയില്‍ ഒരു സമരം നടക്കുന്നുണ്ടായിരുന്നു. ആ സമയത്ത് അച്ഛന് ഒരു ജര്‍മന്‍ യാത്രയുണ്ടായിരുന്നു. ബാലചന്ദ്രമേനോന് അച്ഛന്റെ കൂടെ പോകാമെന്ന് പറഞ്ഞു. അദ്ദേഹം പിന്നീട് ഒഴിഞ്ഞുമാറി. സംഘാടകര്‍ എങ്ങനെയെങ്കിലും ഗണേശനെ കൂടി കൊണ്ടുവരണമെന്ന് പറഞ്ഞു. അവര്‍ക്ക് ഒരു സിനിമ നടന് വേണം. അങ്ങനെ അച്ഛന് നീയും കൂടെ വരാന്‍ പറഞ്ഞു. അച്ഛന് എന്നെക്കൂടി ജര്‍മനിക്ക് കൊണ്ടു പോയി. അതിന് ഇവിടെ പ്രചരിപ്പിച്ചത് മാരകമായ രോഗത്തിന് എന്നെ ചികിത്സിക്കാനാണ് കൊണ്ടുപോയതെന്നാണ്. ആ രോഗം ഉണ്ടായിരുന്നെങ്കില്‍ ഞാനിപ്പോള്‍ ചത്തുകഴിഞ്ഞേനെ. ആ പ്രചാരണത്തിന് കാരണം സിനിമയിലെ നെഗറ്റീവ് റോളുകളാണ്.

സത്യത്തില്‍ വില്ലനായി അഭിനയിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു നായകന് കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കാന്‍ ഏറ്റവും കൂടുതല്‍ ചാന്‍സുള്ളത് വില്ലനാണ്. വില്ലന്‍ ഒരു പാവം കഥാപാത്രമാണ്. ശ്രീനിവാസന് പറയുമായിരുന്നു. സിനിമയില്‍ ഏറ്റവും പാവപ്പെട്ട കഥാപാത്രം വില്ലനാണ്. സിനിമയുടെ അവസാനം വില്ലനെ ഹീറോ നശിപ്പിക്കുമെന്ന കാര്യം പ്രേക്ഷകര്‍ക്കറിയാം. വില്ലന്‍ മാത്രം അറിയില്ല. അയാള്‍ അവസാനം നിമിഷം വരെ പോരാടും. അവസാനം വെടിയേറ്റു വീഴും. അതുകൊണ്ട് ഏറ്റവും ശുദ്ധനായ കഥാപാത്രം വില്ലനാണെന്നാണ് ശ്രീനിവാസന് പറയുന്നത്.
ക്യാപ്റ്റന്‍ രാജുവൊക്കെ വെറും പാവം മനുഷ്യനാണ്. വില്ലനായിട്ട് വന്ന് നമ്മെ പേടിപ്പിച്ച ക്യാപ്റ്റന്‍ രാജു ഏറ്റവും നല്ല മനസിന്റെ ഉടമയാണ്. ദേവന് ചേട്ടനെപ്പോലെ ഇത്രയും നല്ലൊരു വ്യക്തിയെ കാണാന്‍ കഴിയില്ല. നല്ലൊരു പേഴ്സണാലിറ്റിയുള്ള ആളാണ് ദേവന് ചേട്ടന്. ഭീമന് രഘു ശുദ്ധനായ മനുഷ്യനാണ്. ഇത്രയും മസിലൊക്കെ ഉണ്ടെങ്കിലും ഇത്രയും പരമശുദ്ധനായ ഒരാളെ കാണാന്‍ കിട്ടില്ല.
രാഷ്ട്രീയത്തില്‍ എത്തും മുമ്പ് തന്നെ നെഗറ്റീവ് റോളുകള്‍ ഒഴിവാക്കി. വെറുതെ അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ്. വെറുതെ ചീത്തപ്പേര് കേട്ടുകൊണ്ടിരുന്നപ്പോള്‍ ഒന്ന് മാറിനില്‍ക്കാമെന്ന് ചിന്തിച്ചു. വില്ലനായി അഭിനയിച്ചിരുന്നെങ്കില്‍ ഒരു നൂറു പടമെങ്കിലും ചെയ്യാം. കുറച്ചുകൂടി പൈസയും കിട്ടും. വില്ലന്മാര്ക്ക് വലിയ ദാരിദ്ര്യം ആയിരുന്നു. പിന്നീടാണ് ക്യാരക്ടര്‍ റോളുകളിലേക്ക് മാറിയത്. അപ്പോള്‍ സിനിമകളുടെ എണ്ണവും കുറഞ്ഞു. പരിചയമുള്ളവര്‍ക്ക് അറിയാം ഞാന്‍ ഒരു കുഴപ്പക്കാരനല്ലെന്ന്. എല്ലാവരോടും ഒരു മിനിമം മര്യാദ കാണിക്കണമെന്ന് അമ്മ പഠിപ്പിച്ചിട്ടുണ്ട് - ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications