ഗണേഷ് കുമാർ അല്ലാലോ എനിക്ക് ചിലവിന് തരുന്നത്; സുരേഷ് ഗോപിയോട് അദ്ദേഹത്തിന് അസൂയ: കൊല്ലം തുളസി
എമ്പുരാന്‍ അടക്കം പുതിയ സിനിമകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങള്‍ ബിസിനസ് ട്രിക്ക് ആണെന്ന് നടന്‍ കൊല്ലം തുളസി. ബുദ്ധിപരമായ ഒരു കണക്കുകൂട്ടലിന്റെ പരിണിതഫലമായിട്ടാണ് എമ്പുരാനെ സംബന്ധിച്ചുള്ള ഈ പ്രതികരണങ്ങള്‍ വരുത്തിയിരിക്കുന്നത്. അതൊരു തിരക്കഥയാണ്. അതുകൊണ്ട് ഈ രാജ്യത്തൊന്നും സംഭവിക്കാൻ പോകുന്നില്ല. ഇതിനേക്കാൾ വലുതല്ലേ സംഭവിച്ചിരിക്കുന്നത്. വീണ വിജയനുമായി ബന്ധപ്പെട്ട പ്രശ്നം അതിനേക്കാള്‍ വലുത് അല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ഡി എന്‍ എ ന്യൂസ് മലയാളം എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എമ്പുരാന്‍ സിനിമ ഞാന്‍ കണ്ടിരുന്നു. പക്ഷെ എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ഒരു മുൻധാരണയോടും കൂടി അല്ല സിനിമ കാണാന്‍ പോയത്. എഴുത്തിൽ കൂടെയോ അല്ലെങ്കിൽ സിനിമയിലൂടെയോ ഈ രാജ്യത്ത് എന്തെങ്കിലും വിപ്ലവം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ. അല്ലെങ്കില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ. വായിക്കുന്നവന്റെ മനസ്സിൽ മാറ്റം ഉണ്ടാകും സമൂഹത്തിൽ മാറ്റം ഉണ്ടാക്കാൻ കഴിയുമോ?

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കകാലത്ത് സാമൂഹികമായ ഒരുപാട് വിപ്ലവം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് പരിവർത്തനം രാജ്യത്ത് ഉണ്ടാകാൻ കഴിഞ്ഞു. അതിനോട് നമ്മൾ യോജിക്കുന്നു. പക്ഷെ അതിന്റെ കാലഘട്ടം കഴിഞ്ഞു. എന്നുവെച്ച് ഇപ്പോഴും അതിനു വേണ്ടി നില കൊള്ളേണ്ട കാര്യമുണ്ടോ? എല്ലാ പാർട്ടിക്കാരും അത് മനസ്സിലാക്കുകയാണ് വേണ്ടതെന്നും കൊല്ലം തുളസി അഭിപ്രായപ്പെടുന്നു.
മല്ലിക സുകുമാരൻ തന്റെ മകനോടുള്ള ഒരു സ്നേഹവും പ്രതിബദ്ധതയും കാണിച്ചു എന്നല്ലാതെ അവർ ആത്മാർത്ഥമായിട്ടാണ് അപ്പോള്‍ പ്രതികരിച്ചതെന്ന് എനിക്ക് തോന്നുന്നില്ല. അച്ഛൻ ഇല്ലാത്ത ഒരു മകനെ അവർ വളർത്തി വലുതാക്കി ഈ ഒരു അവസ്ഥയിൽ എത്തിച്ചു. മകൻ തെറ്റ് ചെയ്താലും ഒരു അമ്മ അംഗീകരിക്കും. അപ്പോ അതിനോട് പ്രതികരിച്ചു എന്നേ എനിക്ക് തോന്നിയിട്ടുള്ളു. അല്ലാതെ മല്ലിക സുകുമാരനെ തള്ളിപ്പറയാനൊന്നും ഞാനില്ല. അവർ ഒരു അമ്മയുടെ കടമ ചെയ്തു എന്ന് മാത്രം.
ഒരു സിനിമയിലൂടെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകും. മറന്നുപോയ കാര്യങ്ങള്‍ ഒന്ന് കുത്തിപ്പൊക്കിയെന്നാണ് പലരും പറയുന്നത്. അതായത് ഇതിനെ രാഷ്ട്രീയ വത്കരിച്ചെന്ന്. അവരുടെ പ്രൊഡ്യൂസർമാരുടെ കടം ഇതുകൊണ്ടൊക്കെ തീർക്കാന്‍ പറ്റിയെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ചിലയിടത്തൊക്കെ പടം ഇപ്പോഴും ഓടുന്നു. ബുദ്ധിപരമായ ഒരു നീക്കമായിരുന്നു അത്. മോഹന്‍ലാലും ബുദ്ധിയുടെ കാര്യത്തില്‍ മോശക്കാരന്‍ ഒന്നും അല്ലാലോ.
എമ്പുരാന്റെ പൂർണ്ണ കഥ മോഹന്‍ലാല്‍ അറിഞ്ഞില്ലെന്ന് ചിലർ പറയുന്നു. പക്ഷെ അത് എനിക്ക് വിശ്വസിക്കാന്‍ സാധിക്കില്ല. അത് എന്തായാലും ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല. അതിന് ശേഷം അദ്ദേഹം സ്വീകരിച്ച നിലപാട് നല്ലതാണ്. ചില ഭാഗങ്ങള്‍ മുറിച്ചുമാറ്റുകയും ക്ഷമ പറയുകയും ചെയ്തു. പിന്നെ എല്ലാവരും നോക്കുന്നത് എങ്ങനെ പണം ഉണ്ടാക്കാമെന്നാണെന്നും കൊല്ലം തുളസി പറയുന്നു.
എമ്പുരാന്‍ കണ്ടുകൊണ്ടിരിക്കാന്‍ നല്ലൊരു സിനിമയാണ്. എന്തെങ്കിലും സാമൂഹ്യ സന്ദേശം നല്‍കുന്നതോ കുടുംബ സിനിമയോ കോമഡി സിനിമയോ അല്ല ഇത്. ഒരു ആക്ഷന്‍ ത്രില്ലർ. ഒരു ഇംഗ്ലീഷ് പടം കാണുന്നത് പോലെ കാണും. അങ്ങനെയുള്ള ആളുകളെ കാണുമായിരുന്നുള്ളു. പക്ഷെ വിവാദം ഉണ്ടായപ്പോള്‍ യഥാർത്ഥത്തില്‍ അവരാണ് രക്ഷപ്പെട്ടത്. മണ്ടന്മാരായത് നമ്മളാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
പാവപ്പെട്ട സുരേഷ് ഗോപിയെ കൊണ്ട് ഗണേഷ് കുമാർ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത്. ഗണേശിന്റെ ഒരു പൊതു സ്വഭാവം അതാണ്. കയ്യടിക്ക് വേണ്ടി ഇങ്ങനെയൊക്കെയുള്ള ചില ഗിമുക്കുകളൊക്കെ ഉപയോഗിക്കാറുണ്ട്. ശരിിക്കും അതിന്റെ ആവശ്യം ഗണേശന് ഇല്ല. ഗണേഷിന്റെ തിരഞ്ഞെടുപ്പ് സമയത്ത് രണ്ട് തവണ ഞാന്‍ ആ മണ്ഡലത്തിൽ പോയിട്ടുണ്ട്. ഞാൻ കേരള കോൺഗ്രസ് ഒന്നുമല്ല. പക്ഷേ വ്യക്തിപരമായ ഒരു ബന്ധമുണ്ട്. ആത്മ എന്ന് പറയുന്ന ഞങ്ങള്‍ സീരിയല്‍ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ഒരു കാലാകാരന്‍ എന്ന നിലയിലാണ് ഗണേഷന് വേണ്ടി സംസാരിച്ചിട്ടുള്ളത്.
കെബി ഗണേഷ് കുമാർ നല്ല ഒരു ജനപ്രതിനിധിയാണ്, ഒരു ജനനായകനാണ്. അവിടെ ഒരുപാട് പരിഷ്കാരങ്ങളും ഒരുപാട് നേട്ടങ്ങളും ഗണേഷ് കുമാർ വരുത്തിയിട്ടുണ്ട്. അക്കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ ബഹുമാനിക്കു. പക്ഷേ ഇവിടെ സംഭവിച്ചത് നേര മറിച്ചതാണ്. സുരേഷ് ഗോപി ജയിച്ച് കേന്ദ്ര മന്ത്രിയായല്ലോ, ഗണേഷ് കുമാർ ഇവിടുത്തെ മന്ത്രിയാണ്. അതിന്റെ ഒരു അസൂയയാണ് ഗണേഷിനുള്ളത്.
അമ്മ അംഗങ്ങളില്‍ പലതവണ മന്ത്രിയായിട്ടുള്ള വ്യക്തി ഗണേഷ് കുമാറാണ്. മുകേഷ് രണ്ട് തവണ എം എല്‍ എ മാത്രമാണ് ആയിട്ടുള്ളത്. അങ്ങനെ അവിടെ ഗണേഷ് കുമാർ ജ്വലിച്ച് നില്‍ക്കുകയാണ്. അപ്പോഴാണ് ഇപ്പുറത്ത് സുരേഷ് ഗോപി വരുന്നത്. അത് അദ്ദേഹത്തിന് പിടിച്ചില്ല. അപ്പോള്‍ എങ്ങനെയെങ്കിലും ഇത്തരം കൊച്ചു കൊച്ചു മോശമായ പരാമർശങ്ങൾ നടത്തണം. പക്ഷെ യഥാർത്ഥത്തില്‍ ഇവിടെ പറ്റിയത് എന്താണ്, ഗണേഷനെക്കുറിച്ച് അദ്ദേഹത്തിന്റെ അച്ഛന്‍ പറയുന്ന പഴയ വീഡിയോ ക്ലിപ്പുകള്‍ വരെ വീണ്ടും വൈറലായി തുടങ്ങി.
ഇപ്പം മോശക്കാരനായി മാറിയിരിക്കുന്നത് ഗണേഷ് കുമാറാണ്, അല്ലാതെ സുരേഷ് ഗോപി അല്ല. ആ സഹചര്യം അദ്ദേഹത്തിന് ഒഴിവാക്കാമായിരുന്നു. ആത്മ സംഘടനയുടെ ആജീവനാന്ത പ്രസിഡന്റാണ് അദ്ദേഹം. ഗണേഷ് കുമാറാണ് അവിടുത്തെ എല്ലാം. ഞങ്ങളൊക്കെ അദ്ദേഹം പറയുന്നത് അനുസരിച്ച് നില്‍ക്കും. അത്തരത്തില്‍ ഞങ്ങള്‍ക്ക് മാതൃകയായി ഇരിക്കേണ്ട ഒരാള്‍ ഇതുപോലൊരു പരാമർശം നടത്തരുതായിരുന്നു.
ആത്മയില്‍ പല പാർട്ടിക്കാരുമുണ്ട്. ബി ജെ പിക്കാർ നിരവധിയണ്ട്. ആ ബി ജെ പിക്കാരുടെ നേതാവാണ് സുരേഷ് ഗോപി. അങ്ങനേയുള്ള സുരേഷ് ഗോപിയെ അധിക്ഷേപിക്കുന്നത് ഞങ്ങള്‍ക്ക് ആർക്കും ഇഷ്ടമല്ല. പക്ഷെ ആത്മയില്‍ ചെന്ന് പ്രതികരിക്കാന്‍ പറ്റത്തില്ല, അപ്പോള്‍ ഇറങ്ങിപ്പോയിക്കൊള്ളാന്‍ പറയും. ഈ പ്രതികരണത്തിന് എന്തെങ്കിലും നടപടിയുണ്ടായാല്‍ പേടിയില്ല. എനിക്ക് അങ്ങേർ അല്ലാലോ ചിലവിന് തരുന്നത്. അതുകൊണ്ട് തന്നെ അതൊന്നും ഒരു വിഷയവും അല്ല.
സി പി എം ജനറല്‍ സെക്രട്ടറിയായ എം എ ബേബിയും ഞങ്ങളും കൊല്ലത്തെ അയല്‍ക്കാരാണ്. എന്റെ വീട് ഒരു റോഡിന് ഇപ്പുറത്ത്, ആ വീടിന് മറുവശത്ത് ഒരു രണ്ട് വീടിനപ്പുറമാണ് ബേബിയുടെ വീട്. ഇദ്ദേഹത്തിന്റെ അച്ഛനായ അലക്സാണ്ടർ സർ വലിയ വായനക്കാരനാണ്. ബേബിയും ചെറുപ്പം മുതലെ നന്നായി വായിക്കും. ബേബി എൻഎസ് സ്കൂളിൽ പഠിക്കുമ്പോൾ ഞാനും അവിടെ ഉണ്ട്. ബേബി എസ്എഫ് ഐക്ക് വേണ്ടി പ്രസംഗിക്കുമ്പോൾ ഞാൻ അപ്പുറത്തെ കെ എസ് യുവിന് വേണ്ടി പ്രസംഗിക്കും.
ബേബിയെ കാണുമ്പോള്‍ ഇപ്പോഴും സൗഹൃദം പങ്കിടാറുണ്ട്. അദ്ദേഹം കൃത്യമായ ഒരു വിഷൻ ഉള്ള ആളാണ്. ഇവിടെ അധികാരം വ്യക്തിഗതമാണല്ലോ. എല്ലാം പിണറായി അടക്കിവെച്ചിരക്കുകയാണ്. പാർട്ടി ഘടകം മൊത്തം പിണറായിയുടെ മകള്‍ക്കുവേണ്ടി വാദിക്കുകയാണ്. പലരുടേയും പ്രതികരണ ശേഷി നഷ്ടപ്പെട്ടു. ഇതിനൊക്കെ എതിരായ എം എ ബേബി എങ്ങനെ പ്രതികരിക്കും എന്നാണ് ഞാന്‍ നോക്കുന്നത്. ഈ ദുഷിച്ച പ്രവണതകളെ അദ്ദേഹം ചോദ്യം ചെയ്യുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷയെന്നും കൊല്ലം തുളസി കൂട്ടിച്ചേർക്കുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications