'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു
ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് യദു കൃഷ്ണൻ എംജെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ചർച്ചയാകുന്നു. ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ വെച്ച് അദ്ദേഹത്തിന്റെ ഭാര്യ അവിഹിത ബന്ധത്തിന് പിടികൂടിയെന്നും മന്ത്രിയുടെ നിർദേശ പ്രകാരം അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് ഭാര്യയെ മർദിച്ചുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ യദു കൃഷ്ണൻ ആരോപിക്കുന്നു.
മന്ത്രിയുടെ ഭാര്യയെ കയ്യേറ്റം ചെയ്തിട്ടും പോലീസിൽ പരാതി നൽകിയിട്ടും നടപടിയൊന്നും ഇല്ലേ എന്നും കെ എസ് യു നേതാവ് ചോദിക്കുന്നു. തനിക്ക് പ്രണയം ഉണ്ടെന്നും അത് വ്യക്തിപരമായ കാര്യം ആണെന്നും അതിൽ ആരും ഇടപെടേണ്ടതില്ല എന്നുമാണ് ആരോപണത്തെ കുറിച്ചുളള ചോദ്യങ്ങൾക്ക് മന്ത്രി കെബി ഗണേഷ് കുമാർ മാധ്യമങ്ങൾക്ക് നൽകിയ മറുപടി.
യദു കൃഷ്ണൻ എംജെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' എവിടെ നിന്നോ കിട്ടിയ ഒരു സ്ക്രീൻ ഷോട്ടിന്റെ പേരിൽ ഒരു എം എൽ എ ക്കെതിരെ വാർത്ത നൽകിയ മാധ്യമങ്ങളും കേസ്സെടുത്ത പോലീസും ഇതൊന്നും കണ്ടതായി ഭാവിക്കുന്നില്ലല്ലൊ.....

1. സംസ്ഥാന മന്ത്രി കെ ബി ഗണേഷ് കുമാർ വാളകത്തെ കീഴൂട്ട് വീട്ടിൽ വ്യഭിചാരം നടത്തിയത് നിങ്ങൾ അറിഞ്ഞില്ലെ ?
2. ഭാര്യ ആ അവിഹിതം കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ ?
3. ഭാര്യ സ്വന്തം മൊബൈലിൽ തെളിവുകൾ ശേഖരിച്ചത് അറിഞ്ഞില്ലെ ?
4. ഭാര്യയുടെ മൊബൈൽ മന്ത്രി കൈക്കലാക്കാൻ ശ്രമിച്ചത് നിങ്ങൾ അറിഞ്ഞില്ലെ?
5. ഭാര്യയെ മന്ത്രിയുടെ നിർദ്ദേശാനുസരണം പേഴ്സണൽ സ്റ്റാഫ് മർദ്ദിച്ചത് നിങ്ങൾ അറിഞ്ഞില്ലെ?
4. ഭാര്യ, പോലീസിൻ്റെ ടോൾ ഫ്രീ നമ്പറിൽ പരാതി നൽകിയത് നിങ്ങൾ മുക്കിയില്ലെ?
5. കീഴൂട്ട് വീട്ടിലെത്തിയ പോലീസിനെ മന്ത്രിഭാര്യ അവിഹിതത്തിൻ്റെ തെളിവുകൾ നൽകിയത് നിങ്ങളറിഞ്ഞില്ലെ ?
6. മന്ത്രിഭാര്യക്ക് പരിക്കേറ്റിട്ടും പോലീസ് ഒരു നടപടിയും സ്വീകരിക്കാഞ്ഞതെന്തേ ?
7. 112 ൽ നൽകിയ പരാതിയുടെ അവസ്ഥ എന്തായി എന്ന് ആരെങ്കിലും തിരക്കിയോ?
ചുരുക്കത്തിൽ, ഒരു മന്ത്രി സ്വന്തം വീട്ടിൽ അവിഹിതബന്ധത്തിൽ ഏർപ്പെട്ടിട്ട്, ഭാര്യ കൈയോടെ പൊക്കിയിട്ട്, പോലീസിൽ പരാതി നൽകിയിട്ട്, ഭാര്യയെ കൈയേറ്റം ചെയ്തിട്ട് ഈ നാട്ടിൽ ഒരു നടപടിയുമില്ലെ ? ഇതെന്ത് നീതി ? (ഞാൻ വളച്ചുകെട്ടില്ലാതെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത് തെറ്റെങ്കിൽ മന്ത്രി എനിക്കെതിരെ കേസ്സെടുപ്പിക്കട്ടെ; വെല്ലുവിളിയായി കരുതിയാലും ബുദ്ധിമുട്ടില്ല......)''.












Click it and Unblock the Notifications