'ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഡോക്ടർമാരുടെ സംഘടന ഇടപെടേണ്ട ആവിശ്യമില്ല.'- കടുപ്പിച്ച് ഗണേഷ് കുമാർ
പത്തനംതിട്ട: ആയുർവേദ ഡോക്ടർമാരുടെ സംഘടനയ്ക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. ഡോക്ടർമാരുടെ സംഘടനയ്ക്കെതിരെ ഇന്നലെ എംഎൽഎ വിമർശനം നടത്തിയിരുന്നു.
ഈ വിഷയത്തിലാണ് വീണ്ടും എംഎൽഎ പ്രതികരിച്ചിരിക്കുന്നത്. 'തന്റെ പേര് എടുത്തു പറഞ്ഞത് കൊണ്ടാണ് സംഘടനക്കാരുടെ പേര് താനും എടുത്തു പറഞ്ഞത്' എന്ന് എം എൽ എ പറഞ്ഞു.
കൊല്ലം തലവൂരിലെ ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഡോക്ടർമാർക്കെതിരെ ഗണേഷ് കുമാർ വിമർശനം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് എംഎൽഎ വീണ്ടും പ്രതികരിച്ചിരിക്കുന്നത്.

കെ.ബി. ഗണേഷ് കുമാറിന്റെ പ്രതികരണം ഇങ്ങനെ ; -
'തന്റെ പേര് എടുത്തു പറഞ്ഞത് കൊണ്ടാണ് സംഘടനക്കാരുടെ പേര് താനും എടുത്തു പറഞ്ഞത്. ഡോക്ടർമാരുടെ സംഘടനയ്ക്ക് എതിരെ ഒരുപാട് കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. എന്നാൽ താൻ അതിന് മുതിരുന്നില്ല. വിഷയത്തിൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് പരാതി ഇല്ലെന്ന് എന്നോട് നേരിട്ട് പറഞ്ഞതാണ്. . എന്നാൽ, സംഘടനയ്ക്ക് എന്താണ് ഇത്ര പ്രശ്നം. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഡോക്ടർമാരുടെ സംഘടന ഇടപെടേണ്ട ആവിശ്യം ഇല്ല.'- ഗണേഷ് കുമാർ വ്യക്തമാക്കി.

'പുര കത്തുമ്പോൾ വാഴ വെട്ടാം എന്ന് കരുതി ഇറങ്ങിയ അലവലാതികൾ ആണ് സംഘടന നേതാക്കൾ' എന്ന് എം എൽ എ പരാമർശിച്ചിരുന്നു. ഈ പരാമർശത്തിന് പിന്നാലെ ഡോക്ടർമാരുടെ സംഘടന രംഗത്തെത്തി. ഒരു ജനപ്രതിനിധിയിൽ നിന്നും ഉണ്ടാകേണ്ട പരാമർശം അല്ല എം എൽ എ നടത്തിയത് എന്ന് ഡോക്ടർമാരുടെ സംഘടന കുറ്റപ്പെടുത്തിയിരുന്നു. വിമർശനത്തിന് പിന്നാലെ ഡോക്ടർമാരുടെ സംഘടന വിഷയത്തിൽ പ്രതികരിച്ച് പ്രതിഷേധം അറിയിച്ച് വാർത്താക്കുറിപ്പ് പുറത്ത് വിട്ടിരുന്നു.

കൊല്ലം തലവൂരിലെ ആയുർവേദ ആശുപത്രി കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു ഡോക്ടർമാരുടെ സംഘനയ്ക്ക് എതിരെ വിമർശനം ഉന്നയിച്ചത്. ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു കെ ബി ഗണേഷ് കുമാറിന്റെ വിമർശനം. സംഘടനാ ചുമതലയുള്ള ഡോക്ടർമാരുടെ പേര് കൃത്യമായി പറഞ്ഞായിരുന്നു എം എൽ എയുടെ വിമർശനം. ആശുപത്രിയിലെ ഡോക്ടർമാരെ 'അലവലാതി ഡോക്ടർമാർ' എന്നാണ് എം എൽ എ വിശേഷിപ്പിച്ചത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് എം എൽ എ തലവൂരിൽ ആയുർവേദ ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ എം എൽ എ നടത്തിയ പരാമർശങ്ങളിൽ ഡോക്ടർമാർ വിശദീകരണം നൽകിയിരുന്നു. കെട്ടിട ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ 'ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നത് ഞാൻ കേട്ടു' എന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞിരുന്നത്. ഡോക്ടർമാർക്ക് എതിരെ രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. ഈ വേളയിൽ സമാന വേദിയിൽ ആരോഗ്യമന്ത്രി വീണ ജോർജ് സന്നിധിയിലായിരുന്നു.

ഒരാഴ്ച മുൻപാണ് എം എൽ എ തലവൂരിലെ ആയുർവേദ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ വൃത്തി ഇല്ലാത്ത അന്തരീക്ഷം എം എൽ എ നേരിട്ട് കണ്ടിരുന്നു. അഴുക്ക് നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും എം എൽ എ നേരിട്ട് കണ്ടു. സ്ഥിതി ഗതികൾ വിലയിരുത്തിയ എം എൽ എ ക്ഷുഭിതനായാണ് പ്രതികരിച്ചിരുന്നത്. വാങ്ങുന്ന ശമ്പളത്തോട് അൽപമെങ്കിലും കൂറ് പുലർത്തണം എന്ന് വിമർശനം എം എൽ എ ഉന്നയിച്ചു.

ഇതിന് പിന്നാലെ എം എൽ എ സ്വയം ചൂലെടുത്ത് ആശുപത്രിയുടെ തറ തൂത്തുവാരിയ സംഭവം ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ എം എൽ എയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു ; - "വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണം. ആശുപത്രിയുടെ തറ ഇപ്പോൾ തൂത്തു. ഇത് ഇവിടെയുള്ള ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണ്. അതിനാണ് താന്‍ തറ തൂത്തത്. ഫാർമസിയും ഓഫീസും അടക്കമുള്ള സ്ഥലങ്ങൾ വൃത്തിഹീനമായി കിടക്കുന്നു' - എം എൽ എ വ്യക്തമാക്കിയിരുന്നു.

അതേസമയം, ആശുപത്രിയിൽ എം എൽ എ ചൂൽ ഉപയോഗിച്ച് തറ തൂക്കുന്ന വീഡിയോ അനുനിമിഷം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.ആറു മാസങ്ങൾക്ക് മുൻപാണ് ആശുപത്രിയിലെ ശൗചാലയം തുറന്നു കൊടുത്തത്. എന്നാൽ , ഈ ശൗചാലയങ്ങൾ പൊട്ടി തകർന്നു കിടക്കുന്ന നിലയിലായിരുന്നു എം എൽ എ കണ്ടത്. ഇതാണ് എം എൽ എ പ്രതികരിക്കാൻ ഇടയാക്കിയത്.

ഉദ്ഘാടന ചടങ്ങുകൾക്കായി മന്ത്രി ആശുപത്രിയിൽ എത്തുന്നതിന് മുന്നേ എല്ലാം വൃത്തി ആക്കണമെന്ന നിർദ്ദേശം എം എൽ എ ഉദ്യോഗസ്ഥർക്ക് നൽകി. ഇല്ലാത്തപക്ഷം ജീവനക്കാർ ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരും എന്നും എം എൽ എ ആശുപത്രിയിൽ സന്ദർശനത്തിൽ പറഞ്ഞിരുന്നു. ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയായിരുന്നു എം എൽ എ ആശുപത്രിയിൽ നിന്നും മടങ്ങിയിരുന്നത്.












Click it and Unblock the Notifications