കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ്‌ വിട്ടതിലെ വൈരാഗ്യമാണ്‌ ആക്രമങ്ങള്‍ക്ക്‌ പിന്നില്‍; പ്രതികരിച്ച്‌ ഗണേഷ്‌ കുമാര്‍

Google Oneindia Malayalam News

കൊല്ലം: തനിക്കെതിരെ നടക്കുന്ന ആക്രമങ്ങള്‍ ജനാധിപത്യത്തിന്‌ നിരക്കാത്തതാണെന്ന്‌ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ. തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചാര വേലകളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ആക്രമത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നേതാക്കള്‍ തയാറാവണമെന്നും കെബി ഗണേഷ്‌ കുമാര്‍ പറഞ്ഞു. യുഡിഎഫ്‌ വിട്ട്‌ പോയതിലെ വൈരാഗ്യമാണ്‌ ഇപ്പോള്‍ തീര്‍ക്കുന്നതെന്നും കെബി ഗണേഷ്‌കുമാര്‍ ആരോപിച്ചു.

ഇന്നലെ കൊല്ലം ചവറയില്‍ വെച്ച്‌ ഗണേഷ്‌കുമാറിന്റെ വാഹനത്തിന്‌ നേരെ അക്രമം നടന്നിരുന്നു. എംഎല്‍എയുടെ വാഹനവ്യൂഹം തടഞ്ഞ കെഎസ്‌യു-യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും ഗണേഷ്‌കുമാറിന്റെ അനുയായികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ്‌ ഇടപെട്ടാണ്‌ ഇരുവിഭാഗത്തേയും പിന്തിരിപ്പിച്ചത്‌.

ganesh kumar

ഗണേഷ്‌കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പി എ പ്രദീപ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചിരുന്നു. ഇതിന്‌ പിനാനലെയാണ്‌ കെഎസ്യു-യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്‌. കഴിഞ്ഞ ദിവസം ഗണേഷ്‌കുമാറിന്റെ വസതിയിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പിഎ പ്രദീപ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‌ പത്താനപുരത്ത്‌ കോണ്‍ഗ്രസ്‌ ഇന്ന്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
KB ganesh kumar MLA respond youth congress violence against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X