കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായി മന്ത്രിസഭ'യില്‍ ഗണേഷ് കുമാര്‍ ഇല്ല, 19 മന്ത്രിമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി മന്ത്രിസഭയില്‍ 19 മന്ത്രിമാര്‍ മാത്രമേ ഉണ്ടായിരിക്കൂ എന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍. ആ 19 മന്ത്രിമാരില്‍ ഗണേഷ് കുമാര്‍ ഉണ്ടാകില്ലെന്നതിന് വ്യക്തമായ സൂചനയും വൈക്കം വിശ്വന്‍ നല്‍കി.

സിപിഎമ്മിന് 12 മന്തിമാര്‍, സിപിഐയ്ക്ക് നാല് മന്ത്രിമാര്‍, ജനതാദള്‍ എസ് , എന്‍സിപി, കോണ്‍ഗ്രസ് എസ് എന്നിവര്‍ക്ക് ഓരോ മന്ത്രിമാര്‍ എന്നതാണ് കണക്ക്. സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐയ്ക്കും ആണ് ലഭിയ്ക്കുക.

Ganesh Kumar

തിരുവനന്തപുരത്ത് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു വൈക്കം വിശ്വന്‍. ആരൊക്കെ ആയിരിക്കും മന്ത്രിമാര്‍ എന്നത് സംബന്ധിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. സിപിഎമ്മിന്റെ മന്ത്രിമാരെ ചൊവ്വാഴ്ച പ്രഖ്യാപിയ്ക്കുമെന്നും മെയ് 25 ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും വൈക്കം വിശ്വന്‍ അറിയിച്ചു.

കേരള കോണ്‍ഗ്രസ് ബി പ്രതിനിധിയായി ഗണേഷ് കുമാര്‍ മന്ത്രിസഭയില്‍ ഉണ്ടാകും എന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ് ബി നിലവില്‍ എല്‍ഡിഎപില്‍ അംഗം അല്ല. മന്ത്രി എന്ന നിലയില്‍ ഗണേഷ് കുമാറിന്റെ പ്രകടനം ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതേ ഏവരും അംഗീകരിച്ചിരുന്നതാണ്.

English summary
KB Ganesh Kumar not included in LDF Ministry: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X