Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ ചില പ്ലാനുകൾ ഉണ്ട്; അഭിനയത്തെക്കുറിച്ചും വ്യക്തമാക്കി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മന്ത്രിയാക്കാൻ എൽ ഡി എഫ് തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് കെ ബി ​ഗണേഷ് കുമാർ. ​ഗതാ​ഗത വകുപ്പാണോ ലഭിക്കുക എന്നത് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ലെന്നും ​ഗതാ​ഗത വകുപ്പ് ലഭിച്ചാൽ ഇന്നത്തെ നിലയിൽ നിന്നും കൂടുതൽ മെച്ചപ്പെടുത്താൻ ചില പ്ലാനുകൾ മനസ്സിലുണ്ടെന്നും അസാധ്യമായി ഒന്നുമില്ലെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്നും തൊഴിലാളികളുടെ സഹകരണവും ആവശ്യമുണ്ടെന്നും ​ഗണേഷ് പറയുന്നു. കെ എസ് ആർ ടി സി യെ പക്കാ നന്നാക്കി ലാഭത്തിലാക്കാം എന്ന മണ്ടത്തരമൊന്നും പറയുന്നില്ല, എന്നാൽ അതിനെ ഇടത് മുന്നണിക്ക് അഭിമാനിക്കാവുന്ന തരത്തിൽ ഇംപ്രൂവ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ​ഗണേഷ് കുമാർ പറഞ്ഞു.

ksrt

കെ എസ് ആർ ടി സി യിൽ ശമ്പളവും പെൻഷനുമെല്ലാം സർക്കാർ സഹായത്തോടെയാണ് വിതരണം ചെയ്യുന്നത്. അത് കുറച്ചെങ്കിലും മാറ്റാൻ കഴിയുമെന്ന് വിചാരിക്കുന്നുവെന്നും ​ഗ​ണേഷ് കുമാർ പറഞ്ഞു. പൊതു​ഗതാ​ഗത സംവിധാനം ഇടത് സർക്കാരിന്റെ അഭിമാന പദ്ധതിയായി മാറ്റാനുള്ള ചില പദ്ധതികളുണ്ട്. അതിന് ജനങ്ങളുടെ അടക്കം സഹകരണം വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

​ഗതാ​ഗത വകുപ്പാണോ കിട്ടുക എന്നതറിഞ്ഞ ശേഷം ഇക്കാര്യത്തിൽ കൂടുതൽ പറയാം. എന്തായാലും മനസ്സിൽ നല്ല പ്ലാനുകളുണ്ട്. ആധുനിക യു​ഗത്തിന് പറ്റിയ പ്ലാനുകളുണ്ട്. അത് മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കും. അതിന് മുഖ്യമന്ത്രിയുടേയും എൽ ഡി എഫിന്റെയും അനുമതി കിട്ടേണ്ടതുണ്ട്. കെ എസ് ആർ ടി സിയിൽ സാമ്പത്തിക അച്ചടക്കം പാലിക്കും. ചിലവുകൾ കുറയ്ക്കുക വരുമാനം കൂട്ടുക എന്നതാണ് നയം.

തൊഴിലാളികളെ ഒപ്പം നിർത്തിയാകും മുന്നോട്ടു പോകുക. തൊഴിലാളികളുടെ ക്ഷേമകാര്യത്തിൽ യൂണിയനുകൾക്ക് ഇടപെടാം. മുമ്പ് മന്ത്രിയായിരുന്നപ്പോഴും സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളുമായി സഹകരിച്ചാണ് പോയത്.

അന്ന് അവർ പോലും ആവശ്യപ്പെടാത്ത ക്ഷേമ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. തൊഴിലാളികൾക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യും. അഴിമതി ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിൽ അഭിനയത്തിന് ഇടവേള എടുക്കുമോ എന്ന ചോദ്യത്തിനും ​ ​ഗണേഷ് മറുപടി പറഞ്ഞു. മുമ്പ് മന്ത്രിയായിരിക്കുമ്പോൾ അഭിനയിച്ചിരുന്നു, ഇനി മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം അഭിനയിക്കും. ​ഗതാ​ഗത വകുപ്പാണെങ്കിൽ കൂടുതൽ നേരം ഓഫീസിൽ ഇരുന്ന് പ്രവർത്തിക്കേണ്ട വകുപ്പാണ്. ഇപ്പോൾ അഭിനയിച്ച നേര് വലിയ വിജയമായതിൽ സന്തോഷമുണ്ട്, ​ഗണേഷ് കുമാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+