Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചില അലവലാതി ഡോക്ടര്‍മാര്‍ പറയുന്നത് ഞാൻ കേട്ടു'; ആശുപത്രി തൂത്തുവാരി; വിമർശന ഭാഷയിൽ ഗണേഷ് കുമാർ

പത്തനംതിട്ട: തലവൂരിൽ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർരുടെ സംഘടനകൾക്ക് എതിരെ വിമർശനം ഉന്നയിച്ച് കെ.ബി ഗണേഷ് കുമാർ എം എൽ എ.ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു കെ ബി ഗണേഷ് കുമാറിന്റെ വിമർശനം.

സംഘടനാ ചുമതലയുള്ള ഡോക്ടർമാരുടെ പേര് കൃത്യമായി പറഞ്ഞായിരുന്നു എം എൽ എയുടെ വിമർശനം. തലവൂർ ആയുർവേദ ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.

ആശുപത്രിയിലെ ഡോക്ടർമാരെ 'അലവലാതി ഡോക്ടർമാർ' എന്നാണ് എം എൽ എ വിശേഷിപ്പിച്ചത്.

1

കുറച്ചു ദിവസങ്ങൾക്ക് മുൻപ് എം എൽ എ തലവൂരിൽ ആയുർവേദ ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ എം എൽ എ നടത്തിയ പരാമർശങ്ങളിൽ ഡോക്ടർമാർ വിശദീകരണം നൽകിയിരുന്നു.കെട്ടിട ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ 'ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നത് ഞാൻ കേട്ടു' എന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. ഡോക്ടർമാർക്ക് എതിരെ രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. ഈ വേളയിൽ സമാന വേദിയിൽ ആരോഗ്യമന്ത്രി വീണ ജോർജ് സന്നിധിയിലായിരുന്നു.

2

ഒരാഴ്ച മുൻപാണ് എം എൽ എ തലവൂരിലെ ആയുർവേദ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ വൃത്തി ഇല്ലാത്ത അന്തരീക്ഷം എം എൽ എ നേരിട്ട് കണ്ടിരുന്നു. അഴുക്ക് നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും എം എൽ എ നേരിട്ട് കണ്ടു. സ്ഥിതി ഗതികൾ വിലയിരുത്തിയ എം എൽ എ ക്ഷുഭിതനായാണ് പ്രതികരിച്ചിരുന്നത്. വാങ്ങുന്ന ശമ്പളത്തോട് അൽപമെങ്കിലും കൂറ് പുലർത്തണം എന്ന് വിമർശനം എം എൽ എ ഉന്നയിച്ചു.

3

ഇതിന് പിന്നാലെ എം എൽ എ സ്വയം ചൂലെടുത്ത് ആശുപത്രിയുടെ തറ തൂത്തുവാരിയ സംഭവം ഉണ്ടായിരുന്നു.

സംഭവത്തിന് പിന്നാലെ എം എൽ എയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു ; -

"വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണം. ആശുപത്രിയുടെ തറ ഇപ്പോൾ തൂത്തു. ഇത് ഇവിടെയുള്ള ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണ്. അതിനാണ് താന്‍ തറ തൂത്തത്. ഫാർമസിയും ഓഫീസും അടക്കമുള്ള സ്ഥലങ്ങൾ വൃത്തിഹീനമായി കിടക്കുന്നു' - എം എൽ എ വ്യക്തമാക്കിയിരുന്നു.

4

അതേസമയം, ആശുപത്രിയിൽ എം എൽ എ ചൂൽ ഉപയോഗിച്ച് തറ തൂക്കുന്ന വീഡിയോ അനുനിമിഷം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.ആറു മാസങ്ങൾക്ക് മുൻപാണ് ആശുപത്രിയിലെ ശൗചാലയം തുറന്നു കൊടുത്തത്. എന്നാൽ , ഈ ശൗചാലയങ്ങൾ പൊട്ടി തകർന്നു കിടക്കുന്ന നിലയിലായിരുന്നു എം എൽ എ കണ്ടത്. ഇതാണ് എം എൽ എ പ്രതികരിക്കാൻ ഇടയാക്കിയത്.

Recommended Video

cmsvideo
    കേരള: ഡോക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി ഗണേഷ് കുമാര്‍
    5

    ഉദ്ഘാടന ചടങ്ങുകൾക്കായി മന്ത്രി ആശുപത്രിയിൽ എത്തുന്നതിന് മുന്നേ എല്ലാം വൃത്തി ആക്കണമെന്ന നിർദ്ദേശം എം എൽ എ ഉദ്യോഗസ്ഥർക്ക് നൽകി. ഇല്ലാത്തപക്ഷം ജീവനക്കാർ ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരും എന്നും എം എൽ എ ആശുപത്രിയിൽ സന്ദർശനത്തിൽ പറഞ്ഞിരുന്നു. ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയായിരുന്നു എം എൽ എ ആശുപത്രിയിൽ നിന്നും മടങ്ങിയിരുന്നത്.

    6

    എന്നാൽ, ഇതിന് പിന്നാലെ ആശുപത്രി ജീവനക്കാർ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ആശുപത്രിയിൽ മതിയായ ജീവനക്കാർ ഇല്ലെന്ന് ആയിരുന്നു ഡോക്ടർമാരുടെ പ്രതികരണം. ഈ പ്രതികരണത്തിലാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് സന്നിധയായ വേദിയിൽ വച്ച് എം എൽ എ മറുപടി നൽകിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+