രോഗമാണെന്നറിഞ്ഞിട്ടും മദ്യസത്കാരത്തിന് മണിയോടപ്പം കൂടിയവരെ കണ്ടാല്‍ കാറിത്തുപ്പണം: ഗണേഷ് കുമാര്‍
ചാലക്കുടി: രോഗമാണെന്നറിഞ്ഞിട്ടും മദ്യസത്കാരത്തിന് മണിയോടപ്പം കൂടിയവരെ കണ്ടാല്‍ കാറിതുപ്പണമെന്ന് കെ ബി ഗണേഷ് കുമാര്‍. മണിയെന്ന കലാകരാനെ നഷ്ടപ്പെടുത്തിയത് സുഹൃത്തുക്കളെന്ന വ്യാജേന കൂടെ കൂടിയവരാണ്.
ആരോഗ്യ പ്രശ്‌നം വരുമ്പോള്‍ അന്ന് രാത്രി തന്നെ അദ്ദേഹത്തിനോടപ്പം ആഘോഷിക്കാന്‍ പോയവരെ വിമര്‍ശിച്ചുകൊണ്ടാണ് ഗണേഷ് കുമാറിന്റെ പ്രസ്താവന. കൊല്ലത്ത് സംഘടിപ്പിച്ച കലാഭവന്‍ മണി സ്മൃതി സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാറിതുപ്പാന്‍ തോന്നുന്നു
ആരോഗ്യ പ്രശ്‌നം വരുമ്പോള്‍ അന്ന് രാത്രി തന്നെ അദ്ദേഹത്തിനോടപ്പം ആഘോഷിക്കാന്‍ പോയവരെ കണ്ടാല്‍ കാറില്‍ തുപ്പണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

തളരാത്ത മനസ്സ്
തളരാത്ത മനസ്സാണ് മണിയെ ഉയരങ്ങളില്‍ എത്തിച്ചത്. സുഹൃത്തുക്കളായി കൂടെ കുടിയവര്‍ വിചാരിച്ചിരുന്നെങ്കില്‍ മണി ഇനിയും ഒരുപാട് കാലം ഇവിടെ ജീവിച്ചിരുന്നേനെ.

വന്ന വഴി മറന്നിട്ടില്ല
വന്ന വഴി മറക്കുന്ന സിനിമാക്കാര്‍ക്കിടയില്‍ വ്യത്സ്തനായിരുന്നു മണിയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

ഡോണ്ട് ടേക്ക്
മറ്റുള്ള താരങ്ങള്‍ പണ്ടു പരിചയമുണ്ടായിരുന്നവരുടെ നമ്പര്‍ ഡോണ്ട് ടേക്ക് എന്ന പേരിലായിരിക്കും ഫോണില്‍ സൂക്ഷിക്കാറ്. എന്നാല്‍ മണി അങ്ങനെയായിരുന്നില്ല.












Click it and Unblock the Notifications