ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ചു; യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചതായി പരാതി
കൊല്ലം; കെബി ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നടുറോഡില്‍ മര്‍ദ്ദിച്ചതായി പരാതി.എംഎല്‍എയുടെ പിഎ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം.വൈകിട്ട് 5 മണിയോടെ കൊല്ലം കുന്നിക്കോട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം.

വെട്ടിക്കവല പഞ്ചായത്തിലെ കോക്കാട് വാര്‍ഡിലെ ക്ഷീര വികസന സംഘത്തിന്റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എയെ കരിങ്കൊടി കാണിക്കുകയായിരുന്നു.ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിടാന്‍ പ്രദീപും എംഎല്‍എയുടെ ഡ്രൈവറും നേരിട്ടിറങ്ങി.തുടര്‍ന്ന് അവര്‍ തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്ന് കെഎസ്യു പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരോപിച്ചു.
ഈ സമയങ്ങളില്‍ പോലീസ് വെറും കാഴ്ചക്കാരായി നില്‍ക്കുക മാത്രമായിരുന്നു.
സ്ഥലത്ത് എംഎല്‍എ ഉണ്ടായിരുന്നിട്ടും തടഞ്ഞില്ലെന്നും പ്രതിഷേധകരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പോലീസ് മര്‍ദ്ദിച്ചവരെ പിടികൂടിയില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.അതേസമയം
മര്‍ദ്ദനം തടയാനാണ് പ്രദീപ് കുമാര്‍ ശ്രമിച്ചത് എന്നാണ് ഗണേഷ് കുമാര്‍ എംഎല്‍എയുടെ വിശദീകരണം.












Click it and Unblock the Notifications