ഗണേഷ് കുമാറിന്റെ വിവാഹം ഫെബ്രുവരി 10ന്
പാലക്കാട്: വിവാദങ്ങള്‍ക്കൊടുവില്‍ മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത വര്‍ഷം ഫെബ്രുവരി പത്തിന് ഗണേഷ് ബിന്ദു മേനോന്റെ കഴുത്തില്‍ താലിചാര്‍ത്തും.
ഒരു സ്വകാര്യ ചാനലിന്റെ മാര്‍ക്കറ്റിങ് വിഭാഗം ഓവര്‍സീസ് ഓഫീസര്‍ ഹെഡ്ഡായി ജോലി നോക്കുകയാണ് ബിന്ധു. നാല്‍പ്പത്തിമൂന്നുകാരിയാ ബിന്ധുവിനും ഇത് രണ്ടാം വിവാഹമാണ്. ലോക സഭാ തിരഞ്ഞെടുപ്പോടു കൂടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഗണേഷ് രണ്ടാം വിവാഹജീവിതത്തിലേക്ക് കടക്കുന്നത്.

വിക്ടോറിയ കോളേജ് റോഡിന് സമീപമുള്ള വധുവിന്റെ വീട്ടില്‍ വച്ചു നടന്ന വിവാഹനിശ്ചയച്ചടങ്ങില്‍ ഗണേഷിന്റെ പിതാവും കേരള കോണ്‍ഗ്രസ് (ബി)ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപ്പിള്ളയും സഹോദരിമാരും സഹോദരി ഭര്‍ത്താക്കന്മാരും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
അതിനിടയില്‍, നേരത്തെ കാമുകിയാണെന്നു പറഞ്ഞ് രംഗത്തെത്തിയ മറ്റൊരു യുവതി ഗണേഷിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ ഒരുക്കമല്ലെങ്കില്‍ നാലു കോടി രൂപ നല്‍കണമെന്നും പറഞ്ഞ തുക നല്‍കാത്ത പക്ഷം തന്റെ കുട്ടിയുടെ ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുമെന്നും കാമുകി ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു വാര്‍ത്തകള്‍.
ആദ്യ ഭാര്യ യാമിനി തങ്കച്ചനുമായുള്ള കുടുംബ വഴക്കാണ് ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തെറിക്കാന്‍ തന്നെ കാരണം. മന്ത്രി മന്ദിരത്തില്‍ കയറി യാമിനി ഗണേഷിനെ തല്ലിയത്രെ. പ്രശ്‌നം വിവാദമായതോടെ ഗണേഷ് മന്ത്രിസ്ഥാനം രാജിവച്ചു. തുടര്‍ന്ന് ഉഭയകക്ഷി ധാരണയില്‍ ഇരുവരും ബന്ധം വേര്‍പിരിയുകയായിരുന്നു.












Click it and Unblock the Notifications