വിമർശനങ്ങൾ നടത്തിയതിന്റ പേരിൽ മുന്നണി വിടുകയാണെന്ന പ്രചാരണം ശരിയല്ലെന്ന് കെ.ബി. ഗണേഷ്‌കുമാർ
അതേസമയം നേരത്തെ അദ്ദേഹം ഇടതുമുന്നണി യോഗത്തിൽ സർക്കാരിനും മന്ത്രിമാർക്കുമെതിരെ രംഗത്തെത്തിയിരുന്നു.

മൂവാറ്റുപുഴ: ചില വിമർശനങ്ങൾ നടത്തിയതിന്റ പേരിൽ മുന്നണി വിടുകയാണെന്ന പ്രചാരണം ശരിയല്ലെന്ന് കേരള കോൺഗ്രസ് ബി ചെയർമാൻ കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ. എൽ.ഡി.എഫിൽതന്നെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തത്. അവർക്കുവേണ്ടി ഇനിയും നിലകൊള്ളും. പറയേണ്ടത് പറയേണ്ട വേദികളിൽ പറയുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് വിട്ടുവന്നവർ, ബാലകൃഷ്ണപിള്ള ഗ്രൂപ്പിൽ ചേരുന്നതിൻറെ ലയന സമ്മേളനം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ ഗ്രൂപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നേരത്തെ അദ്ദേഹം ഇടതുമുന്നണി യോഗത്തിൽ സർക്കാരിനും മന്ത്രിമാർക്കുമെതിരെ രംഗത്തെത്തിയിരുന്നു. എൽ.ഡി.എഫിൽ കൂടിയാലോചനകളും ആരോഗ്യകരമായ ചർച്ചകളും നടക്കുന്നില്ലെന്ന്മ അദ്ദേഹം പറഞ്ഞിരുന്നു. സ്ഥാനം ലഭിക്കുമെന്ന് കരുതി ജനങ്ങൾക്ക് വേണ്ടി സംസാരിക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'എൽ.ഡി.എഫിൽ കൂടിയാലോചനകൾ നടക്കുന്നില്ല. ഉള്ള കാര്യം എന്തിനാണ് മറയ്ക്കുന്നത്. ആര്യോഗ്യകരമായ കൂടിയാലോചനകൾ കുറവാണ്. അജൻഡകൾ നിശ്ചയിച്ച് ചർച്ചകൾ നടത്തുന്നത് നല്ലതാണ്. എന്നാൽ, അതിന് പുറത്തുള്ള കാര്യങ്ങൾ ഉന്നയിച്ചുകഴിഞ്ഞാൽ ചർച്ച വേണം
കസേരകിട്ടുമെന്ന് പറഞ്ഞോ സമ്മാനം കിട്ടുമെന്ന് പറഞ്ഞോ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാതിരിക്കാനും സത്യം പറയാതിരിക്കാനും കഴിയില്ല. തനിക്കൊരു മന്ത്രിസ്ഥാനം കിട്ടുമെന്ന് പറഞ്ഞോ പദവി കിട്ടുമെന്ന് പറഞ്ഞോ തന്റെ പാർട്ടിയിലെ നേതാക്കന്മാരേയും ജനങ്ങളേയും വഞ്ചിച്ച് ഒരിക്കലും പ്രവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു,
'കേരളാ കോൺഗ്രസ് ബി. ഗണേഷ്‌കുമാർ നേതൃത്വം കൊടുക്കുന്ന പാർട്ടിയെന്നല്ല, രാഷ്ട്രീയപ്പാർട്ടിയായി വളരുക എന്നുള്ളതാണ്. എനിക്ക് ശേഷം പ്രളയമല്ല എന്ന് ഞാൻ വിശ്വസിക്കുകയാണ്. വിദ്യാസമ്പന്നരായ ചെറുപ്പക്കാരേയും കഴിവുള്ളവരുമായ ഒരുപാട് നേതാക്കന്മാരേയും പ്രോത്സാഹിപ്പിച്ച് കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് ഞാൻ പാർട്ടിയുടെ ചെയർമാനായ ശേഷം ഒരുവർഷത്തെ നേട്ടമായി കരുതുന്നത്.'- എം.എൽ.എ. പറഞ്ഞിരുന്നു.












Click it and Unblock the Notifications