തന്നെ രക്ഷിക്കാത്ത മുഖ്യമന്ത്രിയെ ദൈവം ശിക്ഷിക്കുമെന്ന് ഗണേഷ് കുമാര്‍, ഇതിനിപ്പോള്‍ എന്തുണ്ടായി?
തിരുവനന്തപുരം: ദൈവത്തിന് മാത്രമേ ഇനി മുഖ്യമന്ത്രിയെ ശിക്ഷിക്കാന്‍ കഴിയൂ എന്നാണോ കെബി ഗണേഷ് കുമാര്‍ ഉദ്ദ്യേശിച്ചത്. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ആഞ്ഞടിച്ചിട്ടും അധികാരത്തില്‍ നിന്നും താഴെയിറങ്ങാത്ത മുഖ്യനെ താഴെയിറക്കാന്‍ ഇനി ദൈവം തന്നെ വിചാരിക്കണം.
ഒരു തെറ്റും ചെയ്യാതെ തന്നെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത് മുഖ്യമന്ത്രിയുടെ കുബുദ്ധിയായിരുന്നു എന്ന് മുന്‍ കേരള കോണ്‍ഗ്രസ് ബി മന്ത്രിയായ ഗണേഷ് കുമാര്‍ പറയുന്നു.

മന്ത്രി സ്ഥാനം ഒഴിച്ചിടുന്നതിന് വേണ്ടിയാണ് തന്നോട് രാജി ആവശ്യപ്പെട്ടെതെന്ന് ഗണേഷ് പറയുന്നു. നിരപരാധിയാണെന്ന് വ്യക്തമായി മുഖ്യന് അറിയാമെന്നായിരുന്നു ഗണേഷിന്റെ വാദം. തന്നെ രക്ഷിക്കാത്ത മുഖ്യമന്ത്രിയെ ദൈവം ശിക്ഷിക്കുമെന്ന് ഗണേഷ് പറഞ്ഞു.
സോളാര്‍ കേസില്‍ സരിതയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അഴിമതിയില്‍ താന്‍ പങ്കാളിയല്ലെന്നും ഗണേഷ് കൂട്ടി ചേര്‍ത്തു.












Click it and Unblock the Notifications